സൈബര്‍ ആക്രമണത്തില്‍ ഉലഞ്ഞ് ഹോണ്ട; പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി
സൈബര്‍ ആക്രമണത്തില്‍ പ്രവര്‍ത്തനം തകരാറിലായി ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട. കമ്പനിയുടെ സെര്‍വറുകളെയും ഇമെയിലുകളെയും ആന്തരിക സിസ്റ്റങ്ങളെയും ആക്രമണം ബാധിച്ചു.

പല രാജ്യങ്ങളിലെയും ഉത്പാദനത്തെ ഇത് തകരാറിലാക്കിയതായി കമ്പനി വക്താവ് അറിയിച്ചു. ഹോണ്ടയുടെ സെര്‍വറുകളെ ആക്സസ് ചെയ്യാനും ഇമെയില്‍ ഉപയോഗിക്കാനും മറ്റുമാണ് ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നത്.

ജപ്പാനിനു പുറത്തുള്ള പ്രൊഡക്ഷന്‍ ഹൗസുകളിലും ഇതിന്റെ പ്രത്യാഘാതമുണ്ടെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നു. യു.കെയിലെ നിര്‍മ്മാണ പ്രവര്‍ത്തനം കമ്പനി നിലവില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.
MOST READ: മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം എത്തിയേക്കും

നോര്‍ത്ത് അമേരിക്ക, തുര്‍ക്കി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. ഈ വൈറസ് ആക്രമണം നെറ്റ്‌വര്‍ക്കുകളിലാകെ പടര്‍ന്നു പിടിച്ചിട്ടുണ്ടെന്ന് പറയുന്ന കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ആക്രമണത്തെത്തുടര്‍ന്ന് തുര്‍ക്കിയിലെ ഫോര്‍ വീല്‍ വെഹിക്കിള്‍ പ്ലാന്റും ഇന്ത്യയിലെയും ബ്രസീലിലെയും മോട്ടോര്‍ സൈക്കിള്‍ പ്ലാന്റുകളും പ്രവര്‍ത്തനരഹിതമായിരുന്നു. നിലവില്‍ യുഎസിലെ അഞ്ചെണ്ണം ഉള്‍പ്പെടെ, സൈബര്‍ ആക്രമണം 11 ഹോണ്ട പ്ലാന്റുകളെ ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
MOST READ: പ്രി-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

അതേസമയം സൈബര്‍ ആക്രമണം പ്രൊഡക്ഷന്‍ പ്രക്രീയയെ ബാധിച്ചിട്ടില്ലെന്ന് ഹോണ്ട കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് മഹാമാരി കാരണം ഹോണ്ട ഉള്‍പ്പെടെയുള്ള ആഗോള വാഹന നിര്‍മാതാക്കള്‍ വില്‍പ്പനയില്‍ കനത്ത ഇടിവ് നേരിട്ടിരുന്നു.

കഴിഞ്ഞ മാസം ഹോണ്ടയുടെ വില്‍പ്പനയില്‍ 25.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. മെയ് പകുതി മുതല്‍ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
MOST READ: നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാണ് വില്‍പ്പന പുനരാരംഭിച്ചിരിക്കുന്നത്. സാമൂഹിക അകലം ഉള്‍പ്പടെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ഹേണ്ട അറിയിച്ചു.

ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കമ്പനി സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹോണ്ടയുടെ നിര്‍മാണ പ്ലാന്റുകള്‍, വിതരണക്കാര്‍, ലോജിസ്റ്റിക് പങ്കാളികള്‍, ഡീലര്‍ഷിപ്പുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെല്ലാം ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.


Click it and Unblock the Notifications








