എൻഫീൽഡ് നിരയിൽ പുതിയ 650 സിസി ക്രൂയിസർ ഒരുങ്ങുന്നു; പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്റർസെപ്റ്റർ, കോണ്ടിനെന്റല്‍ ജിടി എന്നീ പ്രീമിയം മോഡുകളിലൂടെ കൈവരിച്ച വിജയം മുതലെടുക്കാൻ ഒരുങ്ങുകയാണ് റോയൽ‌ എൻ‌ഫീൽ‌ഡ്. അതിന്റെ ഭാഗമായി തങ്ങളുടെ 650 സി‌സി മോട്ടോർ‌സൈക്കിൾ ശ്രേണി‌ വിപുലീകരിക്കാൻ‌ പദ്ധതിയിട്ടിരിക്കുകയാണ് കമ്പനി.

എൻഫീൽഡ് നിരയിൽ പുതിയ 650 സിസി ക്രൂയിസർ ഒരുങ്ങുന്നു; പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അടുത്തതായി ശ്രേണിയിലേക്ക് ഒരു റിയൽ 650 സിസി ക്രൂയിസർ ബൈക്ക് അവതരിപ്പിക്കാനാണ് എൻഫീൽഡ് ലക്ഷ്യമിടുന്നതും. 2018-ൽ മിലാനിൽ നടന്ന EICMA മോട്ടോർസൈക്കിൾ ഷോയിൽ ബ്രാൻഡ് ഒരു KX ബോബറിനെ പരിചയപ്പെടുത്തിയിരുന്നു.

എൻഫീൽഡ് നിരയിൽ പുതിയ 650 സിസി ക്രൂയിസർ ഒരുങ്ങുന്നു; പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇതിനെ അടിസ്ഥാനമാക്കിയാണ് പുതിയ 650 സി‌സി ക്രൂയിസർ ബൈക്ക് ഒരുങ്ങുന്നതെന്നാണ് സൂചന. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും റോയൽ എൻഫീൽഡ് പങ്കുവച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

MOST READ: മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

എൻഫീൽഡ് നിരയിൽ പുതിയ 650 സിസി ക്രൂയിസർ ഒരുങ്ങുന്നു; പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എന്നാൽ പുതിയ ബൈക്കിന്റെ പരീക്ഷണയോട്ടം പലതവണ കണ്ടെത്തുകയും ചെയ്‌തു. അത് കമ്പനിയിൽ നിന്ന് വരാനിരിക്കുന്ന 650 സിസി ക്രൂയിസർ പോലെ കാണപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. ഗാഡിവാഡി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന പുതിയ സ്പൈ ചിത്രങ്ങളിൽ മോട്ടോർസൈക്കിളിന്റെ ഡിസൈൻ വിശദാംശങ്ങളെ കുറിച്ച് കുടുതൽ വിവരങ്ങളാണ് ലഭിക്കുന്നത്.

എൻഫീൽഡ് നിരയിൽ പുതിയ 650 സിസി ക്രൂയിസർ ഒരുങ്ങുന്നു; പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

KX650 എന്ന് വിളിക്കുമെന്ന് കരുതുന്ന ഈ ബൈക്കിൽ കുറഞ്ഞ സ്ലംഗ് പ്രൊഫൈൽ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ലോംഗ് വീൽബേസ്, മെലിഞ്ഞ ഫ്യുവൽ ടാങ്ക്, അലോയ് വീലുകൾ എന്നിവയെല്ലാം ഇടംപിടിച്ചിട്ടുണ്ടെന്ന് സ്പൈ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

MOST READ: 2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

എൻഫീൽഡ് നിരയിൽ പുതിയ 650 സിസി ക്രൂയിസർ ഒരുങ്ങുന്നു; പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

KX കൺസെപ്റ്റ് ബോബറിൽ നിന്ന് വ്യത്യസ്തമായി KX650 ക്രൂയിസറിന് സിംഗിൾ-പീസ് സീറ്റിനുപകരം പില്യന് സ്പ്ലിറ്റ് സീറ്റുകൾ ലഭിക്കുന്നു. അതോടൊപ്പം ട്വിൻ പൈപ്പ് എക്‌സ്‌ഹോസ്റ്റുകൾ, വിശാലമായ ഹാൻഡിൽബാർ, റൗണ്ട് എൽഇഡി ടെയിൽ ‌ലൈറ്റുകൾ, റൗണ്ട് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയാണ് ശ്രദ്ധപിടിക്കുന്ന മറ്റ് പ്രധാന സവിശേഷതകൾ.

എൻഫീൽഡ് നിരയിൽ പുതിയ 650 സിസി ക്രൂയിസർ ഒരുങ്ങുന്നു; പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ബൈക്കിന്റെ പിൻവശം മുൻവശത്തേക്കാൾ വലിപ്പമുള്ളതായാണ് തോന്നുന്നത്. എങ്കിലും മൊത്തത്തിൽ KX650 ഒരു റെട്രോ ക്ലാസിക് ഡിസൈൻ ഘടകങ്ങളുള്ള ഒരു ആധുനിക ക്രൂയിസറിനോട് സാമ്യമുള്ളതായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ട.

MOST READ: 'ടാറ്റ സഫാരി' എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

എൻഫീൽഡ് നിരയിൽ പുതിയ 650 സിസി ക്രൂയിസർ ഒരുങ്ങുന്നു; പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കട്ടിയുള്ള പ്രൊഫൈൽ ടയറുകളുള്ള 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ് വീലുകളിലാകും ബൈക്ക് എത്തുക. റോയൽ എൻ‌ഫീൽഡ് ക്രൂയിസർ മുന്നിൽ അപ്സൈഡ് ഡൗൺ ഫോർക്കുകൾ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബ്രാൻഡിന്റെ മോട്ടോർസൈക്കിളുകളിൽ ആദ്യമായി ലഭ്യമാകുന്ന സവിശേഷതയായിരിക്കും.

എൻഫീൽഡ് നിരയിൽ പുതിയ 650 സിസി ക്രൂയിസർ ഒരുങ്ങുന്നു; പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പിന്നിൽ ഇത് പരമ്പരാഗത ട്വിൻ ഷോക്ക് അബ്സോർബറുകൾ തന്നെയാകും തെരഞ്ഞെടുക്കുക. ഒരു സ്ലിപ്പർ ക്ലച്ച് വിത്ത് അസിസ്റ്റ്, ഡ്യുവൽ-ചാനൽ എബിഎസ്, മീറ്റിയോർ 350-യിൽ നിന്നുള്ള ട്രിപ്പർ നാവിഗേഷനോടുകൂടിയ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യും.

എൻഫീൽഡ് നിരയിൽ പുതിയ 650 സിസി ക്രൂയിസർ ഒരുങ്ങുന്നു; പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

649 സിസി എഞ്ചിനാണ് KX650 ക്രൂയിസറിന്റെ ഹൃദയം. ഇത് 47 bhp പവറും 52 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിൻ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിലും ഉപയോഗിക്കുന്നതാണ്.

എൻഫീൽഡ് നിരയിൽ പുതിയ 650 സിസി ക്രൂയിസർ ഒരുങ്ങുന്നു; പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഈ വർഷം ഉത്സവ സീസണോടു കൂടിയാകും പുതിയ 650 സിസി ബൈക്ക് വിപണിയിൽ എത്തുകയെന്നാണ് സൂചന. റോയൽ എൻഫീൽഡ് പുതുതലമുറ ക്ലാസിക് 350, ഫെയ്‌സ്‌ലിഫ്റ്റഡ് 650 ഇരട്ടകളെയും ഈ വർഷം പുറത്തിറക്കും.

Most Read Articles

Malayalam
English summary
2021 Royal Enfield 650cc Cruiser Spied. Read in Malayalam
Story first published: Tuesday, January 5, 2021, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X