Just In
- 5 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 6 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 7 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 7 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 സുസുക്കി ഹയാബൂസ ഇന്ത്യയിലേക്കും; അവതരണം ഉടന്‍
2021 ഹയാബൂസ മോട്ടോര്‍സൈക്കിള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് സുസുക്കി മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മോട്ടോര്‍സൈക്കിളിന്റെ അവതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

പൂര്‍ണ്ണമായും നവീകരിച്ച സ്പോര്‍ട്സ് ടൂറര്‍ ഏപ്രിലില്‍ വിപണിയിലെത്തുമെന്ന് ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം കമ്പനി അറിയിച്ചത്.

ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പാക്കിയതോടെയാണ് പഴയ തലമുറ മോഡല്‍ കഴിഞ്ഞ വര്‍ഷം വിപണിയില്‍ നിന്നും പിന്‍വലിച്ചത്. പുതിയ ഹയാബൂസ ഇപ്പോള്‍ ഇന്ത്യയില്‍ വീണ്ടും അവതരണത്തിനൊരുങ്ങുകയാണ്.

വാസ്തവത്തില്‍, തെരഞ്ഞെടുത്ത സുസുക്കി ഡീലര്‍ഷിപ്പുകള്‍ ബൈക്കിനായുള്ള അനൗദ്യോഗിക പ്രീ-ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങി. പുതിയ ഹയാബൂസ ഈ വര്‍ഷം ആദ്യം അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നു.

അപ്ഡേറ്റ് ചെയ്ത സാങ്കേതിക സവിശേഷതകളും പുതിയ ബൈക്കിന്റെ ഫീച്ചറുകളും കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ ഹയാബൂസയുടെ ഹൃദയഭാഗത്ത് 1340 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന് കരുത്ത് നല്കുന്നു.
MOST READ: ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫയർ ട്രക്കുമായി യുഎസിലെ അരിസോണ ഫയർ ഡിപ്പാർട്ട്മെന്റ്

ഈ യൂണിറ്റ് ഇപ്പോള്‍ ബിഎസ് VI / യൂറോ 5 സവിശേഷതയോടെയാണ് വരുന്നത്. ഇത് 9,700 rpm-ല്‍ 187 bhp പരമാവധി കരുത്തും 7,000 rpm-ല്‍ 150 Nm torque ഉം ആണ് നല്‍കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന് ജോടിയാക്കുന്നു.

മള്‍ട്ടിപ്പിള്‍ റൈഡിംഗ് മോഡുകള്‍, എഞ്ചിന് ബ്രേക്ക് കണ്ട്രോള്, പവര്‍ മോഡ് സെലക്ടര്‍, ട്രാക്ഷന്‍ കണ്ട്രോള്, ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം, ക്രൂയിസ് കണ്ട്രോള്, ലോഞ്ച് കണ്ട്രോള്, ആന്റി-ലിഫ്റ്റ് കണ്ട്രോള് സിസ്റ്റം എന്നിവയാണ് പുതിയ ബുസയുടെ പ്രധാന സവിശേഷതകള്‍.

കൂടാതെ, ഇതിന് 6-ആക്സിസ് IMU, കോര്‍ണറിംഗ് ABS എന്നിവയും ലഭിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പ്രീമിയം ബൈക്കുകളില്‍ ഒന്നാണ് ഹയാബൂസ, പുതുക്കിയ മോഡലിന് വിപണിയില്‍ സമാനമായ ഡിമാന്‍ഡുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. കവസാക്കി നിഞ്ച ZX-14R പോലുള്ള എതിരാളികളുമായി ഇത് മത്സരിക്കും.