Just In
- 1 hr ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 13 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 15 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
- 15 hrs ago
അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ
Don't Miss
- News
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി വീഴുമോ? ത്രില്ലര്‍ പോരെന്ന് സിപിഐ, ജോസിന്റെ ജയവും കടുപ്പം
- Movies
നോബിയോട് ഒരു അനുവാദം ചോദിച്ച് മോഹൻലാൽ, സ്വന്തം കംഗാരുവിനൊപ്പം നിന്ന് ഫോട്ടോ എടുക്കണം...
- Sports
IPL 2021: ഈ പിച്ച് കടുപ്പം, പൊരുത്തപ്പെടാന്‍ പ്രയാസം- കീറോണ്‍ പൊള്ളാര്‍ഡ്
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Finance
കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്‍ധനവ്
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നെക്സോണില്‍ നിന്നും ടച്ച്സ്ക്രീന്‍ ബട്ടണുകള്‍ നീക്കംചെയ്ത് ടാറ്റ; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
ടാറ്റ മോട്ടോര്‍സില്‍ നിന്നും വിപണിയില്‍ ജനപ്രീയമായി മാറിയ മോഡലുകളില്‍ ഒന്നാണ് നെക്സോണ്‍. ഈ ജനപ്രീതി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് നിരവധി മാറ്റങ്ങളാണ് വാഹനത്തില്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നതും.

ഇപ്പോഴിതാ നെക്സോണില്‍ മറ്റൊരു മാറ്റം കൂടികൊണ്ടുവന്നിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ടാറ്റ മോട്ടോര്‍സ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിയന്ത്രണങ്ങള്‍ക്കായുള്ള ഫിസിക്കല്‍ ബട്ടണുകള്‍ വാഹനത്തില്‍ നിന്നും നീക്കംചെയ്തു.

ഈ ബട്ടണുകള്‍ മധ്യത്തിലെ എയര്‍ വെന്റുകള്‍ക്ക് തൊട്ടുതാഴെയായിരുന്നു. 7 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് നെക്സണ്‍ XZ വേരിയന്റിലും അതിനുമുകളിലും ലഭ്യമായത്. നീക്കംചെയ്ത ഫിസിക്കല്‍ ബട്ടണുകളില്‍ ഹോം, ബാക്ക്, സ്മാര്‍ട്ട്ഫോണ്‍, അടുത്തത് / മുമ്പത്തേത് എന്നിവ ഉള്‍പ്പെടുന്നു.
MOST READ: കിയ സോനെറ്റിനും ഏഴ് സീറ്റർ മോഡൽ എത്തുന്നു, അവതരണം ഏപ്രിൽ എട്ടിന്

വോളിയം, ട്യൂണര്‍ എന്നിവയ്ക്കായുള്ള റോട്ടറി ഡയലുകളും നീക്കം ചെയ്തു. ഈ സ്ഥലത്ത് ഇപ്പോള്‍ 'നെക്സണ്‍' ലോഗോയാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഈ ഫിസിക്കല്‍ ബട്ടണുകളുടെ പ്രവര്‍ത്തനങ്ങള്‍ ടച്ച്സ്ക്രീനില്‍ സംയോജിപ്പിച്ചുവെന്നും, ഇത് പൂര്‍ണ്ണമായും ഡിജിറ്റല്‍ അനുഭവമാക്കി മാറ്റുന്നുവെന്നും കമ്പനി അറിയിച്ചു.

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ മീഡിയ ഫംഗ്ഷനുകള്‍ ആക്സസ് ചെയ്യുന്നതിന് വോയ്സ് കമാന്‍ഡുകള്‍ ഉപയോഗിക്കുക എന്നതാണ് മറ്റൊരു ഓപ്ഷന്. എന്നിരുന്നാലും, ഡാഷ്ബോര്‍ഡില്‍ ഒരു ബട്ടണ്‍ അമര്ത്തുന്നതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ അതും കൂടുതല്‍ പരിശ്രമം ആവശ്യമാണ്.
MOST READ: ഡിസയര്‍ ഉല്പാദനം ഗുജറാത്ത് പ്ലാന്റില്‍ ആരംഭിച്ചു; ആദ്യ യൂണിറ്റ് പുറത്തിറക്കി മാരുതി

കാറിന്റെ സൗന്ദര്യശാസ്ത്രം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക്, ഫിസിക്കല്‍ ബട്ടണുകള്‍ നീക്കംചെയ്യുന്നത് സ്വാഗതാര്‍ഹമാണ്. പ്രായോഗികത ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക്, ഫിസിക്കല്‍ മീഡിയ ബട്ടണുകള്‍ തീര്‍ച്ചയായും നഷ്ടപ്പെടും.

അതേസമയം വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാന്‍. പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകള്‍ ഉപയോഗിച്ചാണ് നെക്സോണ്‍ മോഡല്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നത്.
MOST READ: ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫയർ ട്രക്കുമായി യുഎസിലെ അരിസോണ ഫയർ ഡിപ്പാർട്ട്മെന്റ്

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന് 108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നു, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന് 108 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

സ്റ്റാന്‍ഡേര്‍ഡ് ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് യൂണിറ്റ് ഉപയോഗിച്ചാണ് രണ്ട് എഞ്ചിനുകളും വാഗ്ദാനം ചെയ്യുന്നത്. കോംപാക്ട് എസ്യുവയില് ഇക്കോ, സിറ്റി, സ്പോര്‍ട്ട് എന്നിങ്ങനെ തെരഞ്ഞെടുക്കാന്‍ മൂന്ന് ഡ്രൈവിംഗ് മോഡുകളും ഉണ്ട്.
MOST READ: അർഹതയ്ക്ക് അംഗീകാരം, നടരാജന് ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതുക്കിയ ലോവര്‍ ഗ്രില്‍, ഫോഗ് ലാമ്പുകള്‍, സ്കഫ് പ്ലേറ്റുകള്‍ എന്നിവയുള്ള ഇരട്ട-പോഡ് ഹെഡ്ലാമ്പുകള്‍ നെക്സണിന്റെ സവിശേഷതകളാണ്. പിന്‍ഭാഗത്തെ ആകര്‍ഷകമായ രൂപത്തില്‍ ടെയില്‍ ലാമ്പുകള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.

അകത്ത്, എസ്യുവിയില് പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ഫ്ലാറ്റ്-ബോട്ടം മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീലും ഉണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, കീലെസ് എന്‍ട്രി, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്രൂയിസ് കണ്ട്രോള്, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയും മറ്റ് സവിശേഷതകളും ഉള്‍പ്പെടുന്നു.
Source: Team BHP