കിയ സോനെറ്റിനും ഏഴ് സീറ്റർ മോഡൽ എത്തുന്നു, അവതരണം ഏപ്രിൽ എട്ടിന്

പോയ വർഷമാണ് കിയ മോട്ടോർസ് ഇന്ത്യയിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലും സോനെറ്റ് എന്ന കോംപാക്റ്റ് എസ്‌യുവിയെ പുറത്തിറക്കിയത്. ആഭ്യന്തര തലത്തിലെത്തുന്ന മോഡലിന്റെ നീളം നാല് മീറ്ററിൽ താഴെയാണെങ്കിലും മറ്റ് വിപണികളിൽ വിൽക്കുന്ന സോനെറ്റ് നാല് മീറ്ററിൽ കൂടുതലാണ്.

കിയ സോനെറ്റിനും ഏഴ് സീറ്റർ മോഡൽ എത്തുന്നു, അവതരണം ഏപ്രിൽ ഏഴിന്

കിയ 2021 ഏപ്രിൽ എട്ടിന് സോനെറ്റ് എസ്‌യുവിയുടെ ഒരു മൂന്ന് വരി പതിപ്പിനെ കൂടി അവതരിപ്പിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്തോനേഷ്യൻ വിപണിയിലാകും ഈ മോഡലിനെ ആദ്യം പുറത്തിറക്കുകയെന്നാണ് സൂചന.

കിയ സോനെറ്റിനും ഏഴ് സീറ്റർ മോഡൽ എത്തുന്നു, അവതരണം ഏപ്രിൽ ഏഴിന്

4,120 മില്ലീമീറ്റർ നീളമാണ് നിലവിൽ അവിടെ വിൽക്കുന്ന സോനെറ്റിനുള്ളത്. എന്നാൽ ഇന്ത്യയിലെ മോഡലിന് വെറും 3,995 മില്ലീമീറ്റർ നീളം മാത്രമാണുള്ളത്. രണ്ട് പതിപ്പുകളും ആന്ധ്രാപ്രദേശിലെ കിയ മോട്ടോർസിന്റെ അനന്തപുർ നിർമാണ കേന്ദ്രത്തിലാണ് ഉത്പാദിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

MOST READ: ഗ്രീൻ റാപ്പിൽ അഗ്രസ്സീവ് ലുക്കിൽ അണിഞ്ഞെരുങ്ങി മോൺസ്റ്റർ ക്രെറ്റ

കിയ സോനെറ്റിനും ഏഴ് സീറ്റർ മോഡൽ എത്തുന്നു, അവതരണം ഏപ്രിൽ ഏഴിന്

അതായത് ഇന്ത്യൻ നിർമിത സോനെറ്റിന്റെ ഏഴ് സീറ്റർ പതിപ്പാകും ഏപ്രിൽ എട്ടിന് വിപണിയിലെത്തുക എന്ന് സാരം. എന്തായാലും 7 സീറ്റർ സോനെറ്റ് 5 സീറ്റർ മോഡലിന് സമാനമായിരിക്കുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.

കിയ സോനെറ്റിനും ഏഴ് സീറ്റർ മോഡൽ എത്തുന്നു, അവതരണം ഏപ്രിൽ ഏഴിന്

രണ്ടാമത്തെ വരിക്ക് പിന്നിൽ ഒരു മൂന്നാം വരി സീറ്റ് ചേർക്കും. അതായത് മൂന്നാം വരിക്ക് ബൂട്ട് സ്പേസ് കിയ ഉപയോഗിക്കുമെന്ന് ചുരുക്കം. മൂന്നാമത്തെ വരി കുട്ടികൾക്ക് ഇരിക്കാനായിരിക്കും കൂടുതൽ അനുയോജ്യം.

MOST READ: സോനെറ്റിന്റെയും സെൽറ്റോസിന്റെയും ചില വേരിയന്റുകൾ നിർത്തലാക്കാനൊരുങ്ങി കിയ

കിയ സോനെറ്റിനും ഏഴ് സീറ്റർ മോഡൽ എത്തുന്നു, അവതരണം ഏപ്രിൽ ഏഴിന്

മൂന്നാം നിരയ്ക്ക് എസ്‌യുവി 50:50 സ്പ്ലിറ്റ് ഫംഗ്ഷൻ നൽകും. 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇന്തോനേഷ്യൻ കിയ സോനെറ്റ് 7 സീറ്ററിന് കരുത്ത് പകരുക. ഇത് പരമാവധി 113 bhp പവറിൽ 144 Nm torque ഉത്പാദിപ്പിക്കാൻ പര്യാപ്‌തമായിരിക്കും.

കിയ സോനെറ്റിനും ഏഴ് സീറ്റർ മോഡൽ എത്തുന്നു, അവതരണം ഏപ്രിൽ ഏഴിന്

ഗിയർബോക്‌സ് ഓപ്ഷനിൽ ആറ് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും. മൂന്ന് വരി കിയ സോനെറ്റ് മോഡൽ ടൊയോട്ട അവാൻസ, ഡൈഹത്‌സു സെനിയ എന്നിവയോട് എതിരാളികളാകും.

MOST READ: ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

കിയ സോനെറ്റിനും ഏഴ് സീറ്റർ മോഡൽ എത്തുന്നു, അവതരണം ഏപ്രിൽ ഏഴിന്

ഈ പതിപ്പ് ഇന്ത്യൻ നിരത്തുകളിൽ വരുന്നതായി ഒരു വാർത്തയും ഇതുവരെ പുറത്തുവരുന്നില്ല. ഇന്തോനേഷ്യയിലെ മൂന്ന്-വരി കോംപാക്‌ട് എംപിവി അല്ലെങ്കിൽ എസ്‌യുവി വിപണിയെ ലക്ഷ്യംവെച്ചാണ് ഈ വാഹനം പുറത്തിറങ്ങുന്നതെന്നാണ് കരുതുന്നത്.

കിയ സോനെറ്റിനും ഏഴ് സീറ്റർ മോഡൽ എത്തുന്നു, അവതരണം ഏപ്രിൽ ഏഴിന്

ഇന്ത്യൻ വിപണിയിൽ കൂടി അവതരിപ്പിച്ചാൽ വിജയമാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കിയ മോട്ടോർസ് മനസിലാക്കിയിട്ടുണ്ടെന്നു തോന്നുന്നു. നിലവിൽ കോംപാക്‌ട് ശ്രേണിയിൽ റെനോ ട്രൈബറിന്റെ വിജയം കണക്കിലെടുത്താലും സോനെറ്റിന്റെ ഏഴ് സീറ്റർ മോഡലിന് നമ്മുടെ വിപണിയിൽ ചുവടുറപ്പിക്കാൻ സാധിച്ചേക്കില്ല.

Most Read Articles

Malayalam
English summary
Kia Sonet 7-Seater Is Expected To Be Launch On 2021 April 8. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X