സോനെറ്റിന്റെയും സെൽറ്റോസിന്റെയും ചില വേരിയന്റുകൾ നിർത്തലാക്കാനൊരുങ്ങി കിയ

ഇന്ത്യൻ വിപണിയിലെത്തി ചുരുങ്ങിയ കാലംകൊണ്ട് വൻവിജയമായി തീർന്ന വിദേശ ബ്രാൻഡുകളിലൊന്നാണ് കിയ മോട്ടോർസ്. വൈവിധ്യമാർന്ന വേരിയന്റ് നിരയും ഫീച്ചറുകളാൽ സമ്പന്നവുമായതാണ് ഈ കൊറിയൻ വാഹനങ്ങളുടെ വിജയവും.

സോനെറ്റിന്റെയും സെൽറ്റോസിന്റെയും ചില വേരിയന്റുകൾ നിർത്തലാക്കാനൊരുങ്ങി കിയ

ഇപ്പോൾ സോനെറ്റ്, സെൽറ്റോസ് എസ്‌യുവി നിരയിൽ നിന്നുള്ള ചില വകഭേദങ്ങൾ നിർത്തലാക്കാനൊരുങ്ങുകയാണ് കിയ മോട്ടോ‌ർസ്. ഡിസിടി ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിനും സോനെറ്റിന്റെ HTK പ്ലസ് വേരിയന്റുമാകും കമ്പനി നിർത്തലാക്കുക.

സോനെറ്റിന്റെയും സെൽറ്റോസിന്റെയും ചില വേരിയന്റുകൾ നിർത്തലാക്കാനൊരുങ്ങി കിയ

അതേസമയം സെൽറ്റോസിന്റെ 1.5 ലിറ്റർ ഡീസൽ HTX പ്ലസ് വകഭേദങ്ങളും നിരയിൽ നിന്ന് ഒഴിവാക്കാനാണ് കിയയുടെ തീരുമാനം. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റാണിത്. മേൽപ്പറഞ്ഞ വേരിയന്റുകളുടെ ബുക്കിംഗ് ഉടനടി നിർത്താൻ കമ്പനി ഡീലർഷിപ്പുകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

MOST READ: യുവാക്കള്‍ തങ്ങളുടെ ആദ്യ വാഹനമായി ഇലക്ട്രിക് കാറുകള്‍ വാങ്ങണമെന്ന ആഹ്വാനവുമായി ഡല്‍ഹി മന്ത്രി

സോനെറ്റിന്റെയും സെൽറ്റോസിന്റെയും ചില വേരിയന്റുകൾ നിർത്തലാക്കാനൊരുങ്ങി കിയ

ഉപഭോക്താക്കളുടെ അഭിപ്രായവും ബുക്കിംഗ് പ്രവണതയും അടിസ്ഥാനമാക്കിയാണ് ഈ തീരുമാനത്തിലേക്ക് കൊറിയൻ ബ്രാൻഡ് എത്തിയത്. മുമ്പും ഇതേ രീതിയിൽ കിയ സെൽറ്റോസിന്റെ വേരിയന്റുകൾ കമ്പനി പിൻവലിച്ചിട്ടുണ്ടായിരുന്നു.

സോനെറ്റിന്റെയും സെൽറ്റോസിന്റെയും ചില വേരിയന്റുകൾ നിർത്തലാക്കാനൊരുങ്ങി കിയ

സോനെറ്റിന്റെയും സെൽറ്റോസിന്റെയും പുതുക്കിയ ലൈനപ്പിന്റെ വിശദാംശങ്ങൾ കിയ മോട്ടോർസ് പിന്നീട് ഔദ്യോഗികമായി അറിയിക്കും. കിയ ഇന്ത്യ ഉടൻ തന്നെ സോനെറ്റിനെയും സെൽറ്റോസിനെയും അവരുടെ പുതിയ ലോഗോ ഉപയോഗിച്ച് പുതുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

MOST READ: ഭാവി ഡിസൈൻ ശൈലിയുമായി പുതിയ X കൺസെപ്റ്റ് അവതരിപ്പിച്ച് ജെനിസിസ്

സോനെറ്റിന്റെയും സെൽറ്റോസിന്റെയും ചില വേരിയന്റുകൾ നിർത്തലാക്കാനൊരുങ്ങി കിയ

ഇതിനായുള്ള ആദ്യ ടീസർ ഇപ്പോൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പുതിയ ലോഗോയ്‌ക്ക് പുറമേ പനോരമിക് സൺറൂഫ് ഉപയോഗിച്ച് സെൽറ്റോസിന്റെ ടോപ്പ്-എൻഡ് വകഭേദങ്ങളെ കമ്പനി പരിഷ്ക്കരിക്കുകയും ചെയ്യും.

സോനെറ്റിന്റെയും സെൽറ്റോസിന്റെയും ചില വേരിയന്റുകൾ നിർത്തലാക്കാനൊരുങ്ങി കിയ

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ്, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ യൂണിറ്റ് എന്നിവയാണ് സോനെറ്റിന്റെ HTK പ്ലസ് വേരിയന്റിൽ ലഭിച്ചിരുന്ന മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ.

MOST READ: സെൽറ്റോസ് ഗ്രാവിറ്റി എഡിഷൻ ഇന്ത്യയിലേക്കും; ശ്രേണി പിടിച്ചടക്കാൻ തുനിഞ്ഞ് കിയ മോട്ടോർസ്

സോനെറ്റിന്റെയും സെൽറ്റോസിന്റെയും ചില വേരിയന്റുകൾ നിർത്തലാക്കാനൊരുങ്ങി കിയ

ഏറ്റവും പുതിയ പുനരവലോകനത്തിന് ശേഷം ഓട്ടോമാറ്റിക് വേരിയന്റുകൾ ഒഴിവാക്കിയതിനാൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ HTK പ്ലസ് പ്രത്യേകമായി ലഭ്യമാണ്. NA പെട്രോൾ യൂണിറ്റിന് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് കിയ ഒരുക്കിയിരിക്കുന്നത്.

സോനെറ്റിന്റെയും സെൽറ്റോസിന്റെയും ചില വേരിയന്റുകൾ നിർത്തലാക്കാനൊരുങ്ങി കിയ

ടർബോ പെട്രോൾ യൂണിറ്റ് ആറ് സ്പീഡ് ഐ‌എം‌ടിയുമായി ജോടിയാക്കിയിരിക്കുന്നത്. അതേസമയം ഡീസൽ യൂണിറ്റ് ആറ് സ്പീഡ് മാനുവലുമായി ജോടിയാക്കുന്നു. 8.55 ലക്ഷം രൂപ മുതൽ 9.69 ലക്ഷം രൂപ വരെയാണ് HTK പ്ലസ് മോഡലുകളുടെ വില.

സോനെറ്റിന്റെയും സെൽറ്റോസിന്റെയും ചില വേരിയന്റുകൾ നിർത്തലാക്കാനൊരുങ്ങി കിയ

മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഒ‌ആർ‌വി‌എമ്മുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, നാല് പവർ വിൻഡോകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, പവർ വിൻഡോകൾ എന്നിവ പോലുള്ള സവിശേഷതകൾ ഈ വകഭേദത്തിന്റെ പ്രത്യേകതയാണ്.

Most Read Articles

Malayalam
English summary
Kia Motors Ready To Discontinue Some Variants Of Seltos And Sonet. Read in Malayalam
Story first published: Friday, April 2, 2021, 12:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X