Just In
- 4 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 5 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 6 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 7 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Movies
കിടിലത്തിന്റെ ആരോപണത്തില്‍ വിങ്ങിപ്പൊട്ടി ഡിംപല്‍, വേദന കൊണ്ട് കരയാന്‍ പോലും സാധിക്കാതെ ഞാന്‍ നിന്നിട്ടുണ്ട്
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
യുവാക്കള്‍ തങ്ങളുടെ ആദ്യ വാഹനമായി ഇലക്ട്രിക് കാറുകള്‍ വാങ്ങണമെന്ന ആഹ്വാനവുമായി ഡല്‍ഹി മന്ത്രി
നിലവില്‍ ആളുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധിയണ് എക്കാലത്തെയും ഉയര്‍ന്ന ഇന്ധന വില. പെട്രോളിനും ഡീസല്‍ ഇന്ധനത്തിനും വളരെയധികം ചിലവ് വരുന്നു.

ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഹരിത വാഹനങ്ങള്‍, ഇലക്ട്രിക് കാറുകള്‍ക്കുമായി അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിച്ച് മാറ്റം വരുത്തണമെന്ന് നഗരത്തിലെ യുവാക്കളോട് ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് ആവശ്യപ്പെട്ടു.

'സ്വിച്ച് ഡല്‍ഹി'' ബോധവല്‍ക്കരണ ക്യാമ്പയിൻ എട്ടാമത്തെയും അവസാനത്തെയും ആഴ്ചയിലേക്ക് കടന്നതോടെയാണ് കൈലാഷ് ഗഹ്ലോട്ട് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. ഹരിത വാഹനങ്ങള്‍ സ്വീകരിക്കുന്നതിനായി നഗരത്തിലെ യുവാക്കള്‍ക്കും പൗരന്മാര്ക്കും അവബോധം സൃഷ്ടിക്കുന്നതിനാണ് സ്വിച്ച് ഡല്‍ഹി ക്യാമ്പയിൻ.

ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നായ നഗരത്തിലെ യുവാക്കളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഈ ക്യാമ്പയിൻകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഇലക്ട്രിക് വാഹന പ്രസ്ഥാനത്തെ ബഹുജന പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ നഗരത്തിലെ യുവാക്കള്‍ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് ഗഹ്ലോട്ട് പറഞ്ഞു.

വാങ്ങുന്നവരോട് അവരുടെ ആദ്യത്തെ വാഹനമായി ഒരു ഇവി ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവഴി യുവാക്കള്‍ക്ക് വിപണി സാഹചര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നും ഗഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. മെച്ചപ്പെട്ട ഭാവിക്കായി യുവാക്കളെ പ്രചോദിപ്പിക്കുന്നതിനായി കഴിയുന്നത്ര ഇടപഴകാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.
MOST READ: സെറാമിക് കോട്ടിംഗ് സേവനം ആരംഭിച്ച് ടാറ്റ; വില വിവരങ്ങള്‍ ഇതാ

ഇലക്ട്രിക് വെഹിക്കിള്‍ പോളിസി പ്രകാരം ഡല്‍ഹി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന നിരവധി സാമ്പത്തിക, സാമ്പത്തികേതര ആനുകൂല്യങ്ങള്‍ ഉണ്ടെന്നും ഹരിത വാഹനമോ ഇലക്ട്രിക് കാറോ വാങ്ങുമ്പോള്‍ യുവാക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നേടാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹനത്തെ അപേക്ഷിച്ച് 1.98 ടണ്‍ കാര്‍ബണ്‍ ഉദ്വമനം ആജീവനാന്ത ലാഭം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 11 മരങ്ങള്‍ നടുന്നതിന് തുല്യമാണിതെന്നും ഗഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.
MOST READ: വില വര്‍ധനവില്‍ ആശങ്ക വേണ്ട; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 മോട്ടോര്‍സൈക്കിളുകള്‍

സാധാരണ വാഹനത്തിന് പകരം ഇലക്ട്രിക് വാഹനം തെരഞ്ഞെടുക്കുന്നതിലൂടെ നഗരത്തെ ഹരിതവല്‍ക്കരിക്കാനും ഒരു മാറ്റം വരുത്താനും യുവാക്കള്‍ക്കും പ്രതിജ്ഞയെടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരു വെബ്സൈറ്റും പുറത്തിറക്കി.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒന്നിലധികം പദ്ധതികള്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം, വാങ്ങുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് വലിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു, അത് വാഹനങ്ങളുടെ മൊത്തത്തിലുള്ള വില്‍പ്പനയ്ക്ക് കാരണമാകും.
MOST READ: പരിഷ്കരണങ്ങളോടെ ടിഗുവാൻ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ച് ഫോക്സ്വാഗൺ

കൂടാതെ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് ടാക്സ്, രജിസ്ട്രേഷന് ടാക്സ് എന്നിവ നല്‍കേണ്ടതില്ല, മറ്റ് നിരവധി സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ പോലും സൗജന്യമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പെട്രോളിനെയോ ഡീസലിനെയോ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ വില ഉയര്‍ന്ന നിരക്കിലാണ്. അവികസിത ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിനൊപ്പം വാങ്ങല്‍ ചെലവും ദൈര്‍ഘ്യമേറിയ റൂട്ടുകളില്‍ ഇന്ത്യയില്‍ ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കാനും ഉപയോഗിക്കാനും ശരിക്കും ബുദ്ധിമുട്ടാണ്.

എന്നിരുന്നാലും, കുറഞ്ഞ റൂട്ടുകളിലും നഗരപരിധിക്കുള്ളിലും, പരമ്പരാഗത പെട്രോള്‍, ഡീസല്‍ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ അര്‍ത്ഥമുണ്ട്.