വില വര്‍ധനവില്‍ ആശങ്ക വേണ്ട; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 മോട്ടോര്‍സൈക്കിളുകള്‍

സമീപകാലത്ത്, ഇന്ത്യന്‍ വിപണിയില്‍ വാഹനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനുള്ള പ്രധാന കാരണം ഉരുക്ക് പോലുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധിക്കുന്നതാണ്.

വില വര്‍ധനവില്‍ ആശങ്ക വേണ്ട; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 മോട്ടോര്‍സൈക്കിളുകള്‍

എന്നാല്‍ ഇത്തരത്തില്‍ വില വര്‍ധിക്കുമ്പോഴും, കൈയ്യില്‍ ഒതുങ്ങുന്ന ബജറ്റില്‍ വിപണിയില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ചില മോട്ടോര്‍ സൈക്കിളുകള്‍ ഇപ്പോഴും ലഭ്യമാണ്. നിങ്ങള്‍ ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഉയര്‍ന്ന വില നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, വിഷമിക്കേണ്ട!. ഇന്ന് ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച 5 ബൈക്കുകളുടെ വിവരങ്ങള്‍ ഇതാ ഇവിടെയുണ്ട്.

വില വര്‍ധനവില്‍ ആശങ്ക വേണ്ട; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 മോട്ടോര്‍സൈക്കിളുകള്‍

ബജാജ് CT100

ഇന്ന് ഇന്ത്യന്‍ വിപണിയില്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഒരു മോഡലാണ് ബജാജില്‍ നിന്നുളള CT100 മോഡല്‍. ഇത് രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ് - കിക്ക് സ്റ്റാര്‍ട്ട് (KS), ഇലക്ട്രിക് സ്റ്റാര്‍ട്ട് (ES).

MOST READ: ഒരു ലക്ഷം യൂണിറ്റ് ഇരുചക്ര വാഹന കയറ്റുമതി എന്ന നേട്ടം സ്വന്തമാക്കി ടിവിഎസ്

വില വര്‍ധനവില്‍ ആശങ്ക വേണ്ട; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 മോട്ടോര്‍സൈക്കിളുകള്‍

47,654 രൂപയാണ് ബൈക്കിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില. 102 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഇത് 7.9 bhp കരുത്തും 8.34 Nm torque ഉം സൃഷ്ടിക്കുന്നു. 4 സ്പീഡ് ആണ് ഗിയര്‍ബോക്‌സ്.

വില വര്‍ധനവില്‍ ആശങ്ക വേണ്ട; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 മോട്ടോര്‍സൈക്കിളുകള്‍

ഹീറോ HF ഡീലക്‌സ്

ഹീറോ മോട്ടോകോര്‍പ്പിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളാണ് HF ഡീലക്‌സ്. ഇത് ഒന്നിലധികം വേരിയന്റുകളില്‍ ലഭ്യമാണ്. സ്പോക്ക് വീലുകളുള്ള കിക്ക് സ്റ്റാര്‍ട്ട്, കിക്ക് സ്റ്റാര്‍ട്ട് (അലോയ് വീലുകള്‍), സെല്‍ഫ് സ്റ്റാര്‍ട്ട്, i3S വേരിയന്റുകളില്‍ ഇത് ലഭ്യമാണ്.

MOST READ: പുതിയ എസ്‌യുവി തന്ത്രം; ടി-റോക്കിന്റെ പുത്തൻ ബാച്ചും ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, വില 21.35 ലക്ഷം

വില വര്‍ധനവില്‍ ആശങ്ക വേണ്ട; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 മോട്ടോര്‍സൈക്കിളുകള്‍

പ്രാരംഭ പതിപ്പിന് 50,200 രൂപയും ഉയര്‍ന്ന പതിപ്പിന് 61,225 രൂപയുമാണ് എക്‌സ്‌ഷോറൂം വില. എഞ്ചിനെ സംബന്ധിച്ചിടത്തോളം, ഇത് 97.2 സിസി സിംഗിള്‍-പോട്ട് മോട്ടോര്‍ കരുത്തിലാണ് വിപണിയില്‍ എത്തുന്നത്. 8.02 bhp കരുത്തും 8.05 Nm torque ഉം സൃഷ്ടിക്കുന്നു. 4 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

വില വര്‍ധനവില്‍ ആശങ്ക വേണ്ട; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 മോട്ടോര്‍സൈക്കിളുകള്‍

ബജാജ് പ്ലാറ്റിന 100

സ്‌റ്റൈലിഷ് ഗ്രാഫിക്‌സും കുറച്ച് സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ബജാജ് പ്ലാറ്റിന 100 പ്രധാനമായും CT100-ന്റെ അല്പം ഉയര്‍ന്ന മാര്‍ക്കറ്റ് പതിപ്പാണ്. കിക്ക് സ്റ്റാര്‍ട്ട്, ഇലക്ട്രിക് സ്റ്റാര്‍ട്ട്, ഫ്രണ്ട് ഡിസ്‌കിനൊപ്പം ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിങ്ങനെ മൂന്ന് വേരിയന്റുകളുണ്ട്.

MOST READ: 2021 കോഡിയാക്കിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി സ്‌കോഡ; ആഗോള അരങ്ങേറ്റം ഉടന്‍

വില വര്‍ധനവില്‍ ആശങ്ക വേണ്ട; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 മോട്ടോര്‍സൈക്കിളുകള്‍

52,166 രൂപ മുതല്‍. 63,578 രൂപ വരെയാണ് വിപണിയില്‍ വില. എഞ്ചിന്‍ 102 സിസി സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റാണ്. 7.9 bhp കരുത്തും 8.3 Nm torque ഉം എഞ്ചിന്‍ സൃഷ്ടിക്കുന്നു. 4 സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.

വില വര്‍ധനവില്‍ ആശങ്ക വേണ്ട; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 മോട്ടോര്‍സൈക്കിളുകള്‍

ടിവിഎസ് സ്‌പോര്‍ട്ട്

ബജാജ് CT100-ന് സമാനമായി ടിവിഎസ് സ്‌പോര്‍ട്ട് രണ്ട് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു - കിക്ക് സ്റ്റാര്‍ട്ട്, ഇലക്ട്രിക് സ്റ്റാര്‍ട്ട്. പ്രാരംഭ പതിപ്പിന് 56,100 രൂപയും ഉയര്‍ന്ന പതിപ്പിന് 62,950 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

MOST READ: ഇന്ത്യന്‍ റോഡുകളില്‍ ഉള്ളത് 4 കോടിയിലധികം പഴയ വാഹനങ്ങള്‍; കര്‍ണാടക ഒന്നാമത്

വില വര്‍ധനവില്‍ ആശങ്ക വേണ്ട; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 മോട്ടോര്‍സൈക്കിളുകള്‍

109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത്. ഈ യൂണിറ്റ് 8.29 bhp കരുത്തും 8.7 Nm torque ഉം സൃഷ്ടിക്കുന്നു. ഇത് 4 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു.

വില വര്‍ധനവില്‍ ആശങ്ക വേണ്ട; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 മോട്ടോര്‍സൈക്കിളുകള്‍

ഹോണ്ട CD 110 ഡ്രീം

ഹോണ്ടയുടെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളാണ് CD 110 ഡ്രീം. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം പെയിന്റ് ഓപ്ഷനുകളാണ്.

വില വര്‍ധനവില്‍ ആശങ്ക വേണ്ട; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 മോട്ടോര്‍സൈക്കിളുകള്‍

64,508 മുതല്‍. 65,508 രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 109.51 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ നിന്ന് പവര്‍ എടുക്കുന്നു. ഈ മോട്ടോര്‍ 8.79 bhp കരുത്തും 9.30 Nm torque ഉം സൃഷ്ടിക്കുന്നു, കൂടാതെ 4 സ്പീഡ് ഗിയര്‍ബോക്‌സും വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Bajaj CT100 To Honda CD 110 Dream, Find Here Some Affordable Motorcycles In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X