Just In
- 10 min ago
പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി
- 57 min ago
പുത്തൻ ഇവോസ് എസ്യുവിയെ ഷാങ്ഹായ് ഓട്ടോ ഷോയിൽ അവതരിപ്പിച്ച് ഫോർഡ്
- 12 hrs ago
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- 14 hrs ago
മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ
Don't Miss
- News
ലീഗിന് 4 സീറ്റ് അധികം; യുഡിഎഫിന് 75 മുതല്‍ 80 വരെ സീറ്റുകള്‍, തുടര്‍ ഭരണമില്ലെന്ന് വിലയിരുത്തല്‍
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരു ലക്ഷം യൂണിറ്റ് ഇരുചക്ര വാഹന കയറ്റുമതി എന്ന നേട്ടം സ്വന്തമാക്കി ടിവിഎസ്
ഇരുചക്ര വാഹന കയറ്റുമതി 1,00,000 യൂണിറ്റിലധികം ഉയർന്നതായി പ്രഖ്യാപിച്ച് ടിവിഎസ്. ലോകമെമ്പാടുമുള്ള പ്രധാന വിപണികളിൽ മോട്ടോർസൈക്കിൾ വിൽപ്പനയിലെ വർധന ഈ നേട്ടത്തിന് വളരെയധികം സഹായിച്ചിട്ടുണ്ടെന്നാണ് കമ്പവി വ്യക്തമാക്കുന്നത്.

2021 ഫെബ്രുവരിയിൽ കമ്പനിയുടെ ഇരുചക്ര വാഹന കയറ്റുമതി 89,436 യൂണിറ്റായിരുന്നു. ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ കമ്പനിയുടെ ഇരുചക്ര വാഹന കയറ്റുമതിയെക്കാൾ 35 ശതമാനം വർധനവാണ് ഇത് സൂചിപ്പിക്കുന്നത്.

2020 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ ടിവിഎസ് മോട്ടോർ കമ്പനിയുടെ മൊത്തം കയറ്റുമതി 2.61 ലക്ഷവും 2020 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കയറ്റുമതി 5.57 യൂണിറ്റുമായിരുന്നു.
MOST READ: പുത്തൻ സ്കോർപിയോ ജൂണിൽ എത്തിയേക്കും, പ്രാരംഭ വില 11 ലക്ഷം രൂപയെന്ന് റിപ്പോർട്ട്

ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, മധ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലായി 60 രാജ്യങ്ങളിൽ ടിവിഎസ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഇരുചക്ര വാഹന കയറ്റുമതിക്കാരാണ് ഹൊസൂർ ആസ്ഥാനമായുള്ള കമ്പനി എന്നതും ശ്രദ്ധേയമാണ്.

കൂടാതെ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും കൂടുതൽ വിപണികളിൽ പ്രവേശിക്കാനും ടിവിഎസ് പദ്ധതിയിടുന്നുണ്ട്. പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങളിൽ അപ്പാച്ചെ ശ്രേണി മോട്ടോർസൈക്കിളുകൾ, ടിവിഎസ് HLX സീരീസ്, ടിവിഎസ് സ്ട്രൈക്കർ സീരീസ് എന്നിവ ഉൾപ്പെടുന്നു.
MOST READ: ടൈഗോ; പുത്തൻ ക്രോസ്ഓവറിനെ പരിചയപ്പെടുത്തി ഫോക്‌സ്‌വാഗൺ

2020 ഏപ്രിലിൽ ടിവിഎസ് മോട്ടോർ കമ്പനി ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ നോർട്ടൺ മോട്ടോർസൈക്കിൾ ബ്രാൻഡിനെയും സ്വന്തമാക്കിയിരുന്നു. നോർട്ടൺ നിലവിൽ സോളിഹുലിലെ പുതിയ ഫാക്ടറിയുടെയും കോർപ്പറേറ്റ് ആസ്ഥാനത്തിന്റെയും നിർമാണം പൂർത്തിയാക്കുകയാണ്.

ഈ വർഷം രണ്ടാം പാദത്തിന്റെ പകുതിയോടെ ഇത് പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ നോർട്ടൺ ആസ്ഥാനം ബ്രാൻഡിന്റെ 123 വർഷത്തെ ഏറ്റവും നൂതന ഉത്പാദന കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്നു.
MOST READ: എസെൻഷ്യ ഇലക്ട്രിക് കൂപ്പെയുടെ ടീസർ വീഡിയോ പങ്കുവെച്ച് ജെനിസിസ്

അപ്പാച്ചെ RR310 സ്പോർട്‌സ് ബൈക്കിന്റെ വിജയത്തിനു ശേഷം ബിഎംഡബ്ല്യുവിന്റെ പങ്കാളിത്തത്തോടെ പുതിയൊരു 300 സിസി മോഡലിനെ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് ടിവിഎസ് ഇപ്പോൾ.

310 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരു പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്ന് കമ്പനിയുടെ സിഇഒ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്ററായിരിക്കാം അല്ലെങ്കിൽ ഒരു ഡ്യുവൽ-പർപ്പസ് അഡ്വഞ്ചർ ടൂററാവാം എന്നാണ് സാധ്യത.