പുത്തൻ സ്കോർപിയോ ജൂണിൽ എത്തിയേക്കും, പ്രാരംഭ വില 11 ലക്ഷം രൂപയെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ മഹീന്ദ്രയ്ക്ക് മുഖം സമ്മാനിച്ച സ്കോർപിയോ എസ്‌യുവിയും പുതുതലമുറയിലേക്ക് കടക്കുകയാണ്. പ്രൊഡക്ഷൻ റെഡി പതിപ്പിൽ നിരവധി തവണ പരീക്ഷണയോട്ടത്തിന് ഇറങ്ങിയ എസ്‌യുവിയെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്.

പുത്തൻ സ്കോർപിയോ ജൂണിൽ എത്തിയേക്കും, പ്രാരംഭ വില 11 ലക്ഷം രൂപയെന്ന് റിപ്പോർട്ട്

ഈ വർഷം ജൂണിൽ അടിമുടി മാറിയ സ്കോർപിയോ വിപണിയിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. അതായത് പുതുതലമുറ XUV500 എസ്‌യുവിക്ക് മുന്നോടിയായി വാഹനത്തെ നിരത്തിൽ കാണാമെന്ന് സാരം.

പുത്തൻ സ്കോർപിയോ ജൂണിൽ എത്തിയേക്കും, പ്രാരംഭ വില 11 ലക്ഷം രൂപയെന്ന് റിപ്പോർട്ട്

XUV500 വരാനിരിക്കുന്ന മോഡലിന്റെ അവതരണം ഈ വർഷം സെപ്റ്റംബറിലേക്ക് മഹീന്ദ്ര മാറ്റിയതായി വാർത്തകൾ പുറത്തുവന്നിട്ടുമുണ്ട്. മാറ്റങ്ങളുമായി എത്തുന്ന സ്കോർപിയോയിൽ പുതിയ സൺറൂഫ്, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവ ഇടംപിടിക്കുമെന്ന് അടുത്തിടെ പുറത്തുവന്ന പരീക്ഷണ ചിത്രങ്ങൾ സൂചന നൽകുന്നുണ്ട്.

MOST READ: ടൈഗോ; പുത്തൻ ക്രോസ്ഓവറിനെ പരിചയപ്പെടുത്തി ഫോക്‌സ്‌വാഗൺ

പുത്തൻ സ്കോർപിയോ ജൂണിൽ എത്തിയേക്കും, പ്രാരംഭ വില 11 ലക്ഷം രൂപയെന്ന് റിപ്പോർട്ട്

പുതിയ സ്കോർപിയോ ഒരു ബോക്സി ഡിസൈനിൽ തന്നെയാകും ഒരുങ്ങുക. വലിയ മൾട്ടി സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ, വൈഡ് എയർ ഡാം, ഉയർന്ന മൗണ്ട്ഡ് സ്റ്റോപ്പ് ലാമ്പ് എന്നിവയും പുതുതലമുറ മോഡലിന് മഹീന്ദ്ര സമ്മാനിക്കും.

പുത്തൻ സ്കോർപിയോ ജൂണിൽ എത്തിയേക്കും, പ്രാരംഭ വില 11 ലക്ഷം രൂപയെന്ന് റിപ്പോർട്ട്

പുതിയ എൽഇഡി ടെയിൽ ലാമ്പുകൾക്കൊപ്പം റിയർ സ്‌പോയ്‌ലർ, ഷാർക്ക് ഫിൻ ആന്റിന, ഡ്യുവൽ പോഡ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയും പുറമേ കാണും. റൂഫ് റെയിലുകൾ, വിംഗ് മിററുകൾ, വീൽ ക്ലാഡിംഗ് എന്നിവയും പരിഷ്ക്കരണത്തിന്റെ ഭാഗമാകും.

MOST READ: വരാനിരിക്കുന്ന ഫോർഡ് ടെറിട്ടറി എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ

പുത്തൻ സ്കോർപിയോ ജൂണിൽ എത്തിയേക്കും, പ്രാരംഭ വില 11 ലക്ഷം രൂപയെന്ന് റിപ്പോർട്ട്

പുതിയ 17 ഇഞ്ച് അലോയ് വീലുകളായിരിക്കും മറ്റൊരു പ്രത്യേകത. വിലനിലവാരം നിലനിർത്തുന്നതിനായി മഹീന്ദ്ര മറാസോയിൽ നിന്ന് നിരവധി ഇന്റീരിയർ ഘടകങ്ങൾ കടമെടുത്ത് പുതിയ സ്കോർപിയോ നിർമിക്കും.

പുത്തൻ സ്കോർപിയോ ജൂണിൽ എത്തിയേക്കും, പ്രാരംഭ വില 11 ലക്ഷം രൂപയെന്ന് റിപ്പോർട്ട്

7/8 സീറ്റർ ക്യാബിനിൽ പുനർ രൂപകൽപ്പന ചെയ്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ടോൺ ബ്ലാക്ക്, ബീജ് ഫിനിഷ്ഡ് ഡാഷ്‌ബോർഡ്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടണും മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീലും മഹീന്ദ്ര ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

MOST READ: i20 പ്രീമീയം ഹാച്ച്ബാക്കിന്റെ N-ലൈൻ പെർഫോമൻസ് പതിപ്പ് ഉടനെത്തും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

പുത്തൻ സ്കോർപിയോ ജൂണിൽ എത്തിയേക്കും, പ്രാരംഭ വില 11 ലക്ഷം രൂപയെന്ന് റിപ്പോർട്ട്

പുതിയ സ്കോർപിയോയുടെ ഇന്റീരിയറിന് സിൽവർ ആക്സന്റുകളുള്ള ലംബമായി സ്ഥാപിച്ചിരിക്കുന്ന എസി വെന്റുകൾ, ക്ലൈമറ്റ് കൺട്രോൾ സ്വിച്ചുകൾ, ഗിയർ സ്വിച്ചുകൾ, ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ലഭിക്കും. അവയിൽ ചിലത് ഥാറിന് സമാനമായ ക്രമീകരണത്തിൽ ആയിരിക്കും.

പുത്തൻ സ്കോർപിയോ ജൂണിൽ എത്തിയേക്കും, പ്രാരംഭ വില 11 ലക്ഷം രൂപയെന്ന് റിപ്പോർട്ട്

പുതുതലമുറ മഹീന്ദ്ര സ്കോർപിയോ അതേ ലാഡർ-ഫ്രെയിം ചാസിയിലായിരിക്കും നിർമിക്കുക. പുതിയ 2.0 ലിറ്റർ എംസ്റ്റാലിയൻ T-GDi ടർബോചാർജ്ഡ് പെട്രോൾ, 2.0 ലിറ്റർ എംഹോക്ക് ഡീസൽ എന്നിവയായിരിക്കും വാഹനത്തിലെ പ്രധാന എഞ്ചിൻ ഓപ്ഷനുകൾ.

പുത്തൻ സ്കോർപിയോ ജൂണിൽ എത്തിയേക്കും, പ്രാരംഭ വില 11 ലക്ഷം രൂപയെന്ന് റിപ്പോർട്ട്

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി തെരഞ്ഞെടുക്കാൻ സാധിക്കും. പെട്രോൾ വേരിയന്റിന് 11 ലക്ഷം രൂപയും ഡീസൽ വേരിയന്റിന് 12 ലക്ഷം രൂപയുമായിരിക്കും പ്രാരംഭ വില.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New Gen Mahindra Scorpio SUV Launch Expected In 2021 June. Read in Malayalam
Story first published: Wednesday, March 31, 2021, 13:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X