Just In
Don't Miss
- News
കോവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം: പൗരന്മാര്ക്ക് നിര്‍ദേശവുമായി അമേരിക്ക
- Sports
IPL 2021: കുതിപ്പ് തുടര്‍ന്ന് സിഎസ്കെ, രാജസ്ഥാന് എവിടെ പിഴച്ചു? മൂന്ന് കാരണങ്ങളിതാ
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വരാനിരിക്കുന്ന ഫോർഡ് ടെറിട്ടറി എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ
ഫോർഡും മഹീന്ദ്രയും ഇന്ത്യയിൽ തങ്ങളുടെ കൂട്ടുകെട്ട് അവസാനിപ്പിച്ചതായി ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

അതിനാൽ, മഹീന്ദ്രയുടെ എംസ്റ്റാലിയൻ എഞ്ചിനുള്ള ഫോർഡ് C-എസ്‌യുവി, ഇക്കോസ്‌പോർട്ട് ടർബോ എന്നിവയുടെ ലോഞ്ച് നിർത്തിവച്ചിരിക്കുകയാണ്. ഫോർഡ് മോട്ടോർ കമ്പനി മഹീന്ദ്ര & മഹീന്ദ്രയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന എല്ലാ പ്രോജക്ടുകളും മരവിപ്പിച്ചു.

ഫോർഡ് C-എസ്‌യുവി 2021 മധ്യത്തിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ തലമുറ മഹീന്ദ്ര XUV 500 അടിസ്ഥാനമാക്കിയായിരിക്കും. C-എസ്‌യുവിക്കുപകരം ടെറിട്ടറി എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഫോർഡ് ആലോചിക്കുന്നു.

ഫോർഡ് ടെറിട്ടറി നിലവിൽ ഫിലിപ്പീൻസിൽ വിൽപ്പനയ്ക്കെത്തുന്ന മോഡലാണ്, നിയമപ്രകാരം ഫോർഡിന് ഈ മോഡലിന്റെ 2500 യൂണിറ്റ് രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയും.

പ്രാദേശിക ഹോമോലോജേഷൻ പ്രക്രിയയിലൂടെ കടന്നുപോകാതെ 2,500 യൂണിറ്റുകൾ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ എസ്‌യുവിയെ ഇന്ത്യയിൽ അസംബിൾ ചെയ്യാനും ഫോർഡിന് കഴിയും, ഇത് ബ്രാൻഡിന് മത്സരാധിഷ്ഠിതമായി വില നിർണ്ണയിക്കാൻ സഹായിക്കും.
ഈ ലേഖനത്തിൽ, വരാനിരിക്കുന്ന ഫോർഡ് ടെറിട്ടറി എസ്‌യുവിയെക്കുറിച്ച് അറിയാനുള്ള പ്രധാന വസ്തുതകളാണ് ഞങ്ങൾ വെളിപ്പെടുത്തുന്നത്-

1. അനുപാദങ്ങൾ
അനുപാതത്തിന്റെ അടിസ്ഥാനത്തിൽ, ഫോർഡ് ടെറിട്ടറിയുടെ നീളം 4,580 mm, വീതി 1,936 mm, ഉയരം 1,674 mm, വീൽബേസ് 2,716 mm എന്നിങ്ങനെയാണ്. 180 mm ഗ്രൗണ്ട് ക്ലിയറൻസോടെയാണ് വാഹനം വരുന്നത്. 4,598 mm നീളവും 1,894 mm വീതിയും 1,706 mm ഉയരവും 2,741 mm വീൽബേസും അളക്കുന്ന ടാറ്റ ഹാരിയറുമായി എസ്‌യുവിയുടെ അളവുകൾ യോജിക്കുന്നു.

2. പ്രധാന സവിശേഷതകൾ
- 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്
- വയർലെസ് ആപ്പിൾ കാർപ്ലേ ആൻഡ്രോയിഡ് ഓട്ടോ
- വയർലെസ് ചാർജർ
- 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ
- എൽഇഡി ലൈറ്റിംഗ് സിസ്റ്റം
- 10-തരത്തിൽ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്
- ഹീറ്റിംഗ് & കൂളിംഗ് ഫംഗ്ഷനുള്ള മുൻ സീറ്റുകൾ
- പനോരമിക് സൺറൂഫ്
- ആംബിയന്റ് ലൈറ്റിംഗ്
- കീലെസ്സ് എൻട്രിയും പുഷ് ബട്ടൺ സ്റ്റാർട്ട്/ സ്റ്റോപ്പ്
- റെയിൻ സെൻസിംഗ് വൈപ്പറുകൾ
- 18 ഇഞ്ച് അലോയി വീലുകൾ
- ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ
- ഫ്രണ്ട് & റിയർ ഫോഗ് ലാമ്പുകൾ
- വൺ ടച്ച് അപ്പ് / ഡൗൺ ഫംഗ്ഷനുകളുള്ള പവർ വിൻഡോകൾ
- ഓട്ടോ ഡിമ്മിംഗ് IRVM
- ഓട്ടോമാറ്റിക് എസി
- രണ്ടാമത്തെ വരി-സീറ്റിനായി 60:40 സ്പ്ലിറ്റ് ഫംഗ്ഷൻ

3. എഞ്ചിൻ സവിശേഷതകൾ
പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. 1.5 ലിറ്റർ ഇക്കോബൂസ്റ്റ് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്, 4,500-5,200 rpm -ൽ 143 bhp കരുത്തും 1,500-4,000 rpm -ൽ 225 Nm torque ഉം എഞ്ചിൻ പുറപ്പെടുവിക്കുന്നു. CVT ട്രാൻസ്മിഷൻ വഴി മുൻ വീലുകളിലേക്ക് പവർ കൈമാറ്റം ചെയ്യപ്പെടുന്നു.

എസ്‌യുവിക്ക് മുന്നിലും പിന്നിലും യഥാക്രമം മക്ഫെർസൺ സ്ട്രറ്റ് & മൾട്ടി-ലിങ്ക് സ്വതന്ത്ര സസ്പെൻഷൻ ലഭിക്കുന്നു. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് സിസ്റ്റത്തിനൊപ്പം എസ്‌യുവിക്ക് സ്റ്റാൻഡേർഡായി ഡിസ്ക് ബ്രേക്കുകളും ബ്രാൻഡ് ഒരുക്കുന്നു.

4. ADAS
പുതിയ ഫോർഡ് ടെറിട്ടറിയിൽ ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം) സജ്ജീകരിച്ചിരിക്കുന്നു. എസ്‌യുവിക്ക് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ഫോർവേഡ് കൊളീഷൻ വാർണിംഗിനൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, മെച്ചപ്പെടുത്തിയ ആക്റ്റീവ് പാർക്ക് അസിസ്റ്റ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം തുടങ്ങിയവ ലഭിക്കുന്നു.

5. സേഫ്റ്റിയും സെക്യൂരിറ്റിയും
ADAS -നൊപ്പം പുതിയ ഫോർഡ് ടെറിട്ടറിക്ക് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ABS+EBD & ട്രാക്ഷൻ കൺട്രോൾ), ഹിൽ ലോഞ്ച് അസിസ്റ്റ്, ആറ് എയർബാഗുകൾ, ക്രമീകരിക്കാവുന്ന 3-പോയിന്റ് ELR ഉള്ള പ്രീ-ടെൻഷനറുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹൈ ഡെഫനിഷൻ 360 ഡിഗ്രി ക്യാമറ , ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹൈ മൗണ്ട് സ്റ്റോപ്പ് ലാമ്പ്, ചൈൽഡ് സീറ്റ് ISOFIC ആങ്കറേജ് പോയിന്റുകൾ എന്നിവയുമായി വരുന്നു.

6. ഇന്ത്യൻ ലോഞ്ച് & പ്രതീക്ഷിക്കുന്ന വില
ഫിലിപ്പീൻസിൽ, ടെറിട്ടറി PhP 1,277,000 എന്ന വിലയ്ക്ക് വിൽപ്പനയ്ക്കെത്തുന്നു, ഇത് ഏകദേശം 19.05 ലക്ഷം രൂപയാണ്. ഇന്ത്യയിലെ ഫോർഡ് ടെറിട്ടറിയുടെ വില 20 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാവാം, ഇത് ഹ്യുണ്ടായി ട്യൂസോൺ, ജീപ്പ് കോമ്പസ്, ഫോക്സ്‌വാഗൺ ടിഗുവാൻ അഞ്ച് സീറ്റർ, ടാറ്റ ഹാരിയർ, എംജി ഹെക്ടർ എന്നിവയോട് മത്സരിക്കും.

കൃത്യമായ ലോഞ്ച് ടൈംലൈൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ ദീപാവലിക്ക് മുമ്പ് ഈ വർഷം എസ്‌യുവി ലോഞ്ച് ചെയ്യാനാകുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.