i20 പ്രീമീയം ഹാച്ച്ബാക്കിന്റെ N-ലൈൻ പെർഫോമൻസ് പതിപ്പ് ഉടനെത്തും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

ഇന്ത്യൻ വിപണിയിലേക്ക് i20 പ്രീമീയം ഹാച്ച്ബാക്കിന്റെ N-ലൈൻ പെർഫോമൻസ് പതിപ്പിനെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ഹ്യുണ്ടായി. ഈ വർഷം തന്നെ പുതിയ വേരിയന്റിനെ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.

i20 പ്രീമീയം ഹാച്ച്ബാക്കിന്റെ N-ലൈൻ പെർഫോമൻസ് പതിപ്പ് ഉടനെത്തും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

ആഗോള വിപണികളില്‍ വന്‍വിജയമായി N ലൈന്‍ കാറുകളും ഇവിടെയും എത്തുക്കാനുള്ള നീക്കം ഹ്യുണ്ടായി ഇതിനകം തന്നെ ആരംഭിച്ചിരുന്നു. ഈ വര്‍ഷത്തിന്റെ മധ്യത്തോടെ മോഡലുകളെ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

i20 പ്രീമീയം ഹാച്ച്ബാക്കിന്റെ N-ലൈൻ പെർഫോമൻസ് പതിപ്പ് ഉടനെത്തും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

നിരവധി കാർ നിർമാതാക്കൾക്ക് അവരുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളുടെ സ്‌പോർട്ടിയർ അല്ലെങ്കിൽ പെർഫോമൻസ് പതിപ്പ് അവതരിപ്പിക്കുന്ന പ്രവണതയുണ്ട്. ഹ്യൂണ്ടായി i20 N ഉപയോഗിച്ച് സമാന മേഖലയിൽ പരീക്ഷണം നടത്താനാണ് ബ്രാൻഡ് ഒരുങ്ങുന്നത്.

MOST READ: വാഹന രേഖകളുടെ സാധുത 2021 ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രാലയം

i20 പ്രീമീയം ഹാച്ച്ബാക്കിന്റെ N-ലൈൻ പെർഫോമൻസ് പതിപ്പ് ഉടനെത്തും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

ഹ്യൂണ്ടായി i20 N ലൈനിന്റെ അവതരണത്തിന്റെ ഭാഗമായി ഇതിനോടകം തന്നെ നിരത്തുകളിൽ കമ്പനി പരീക്ഷണയോട്ടം ആരംഭിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള N ലൈൻ അത് ഹാച്ച്ബാക്ക് അടിസ്ഥാന പതിപ്പിലേക്ക് നിന്ന് ആകർഷകമാക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

i20 പ്രീമീയം ഹാച്ച്ബാക്കിന്റെ N-ലൈൻ പെർഫോമൻസ് പതിപ്പ് ഉടനെത്തും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

എങ്കിലും അല്പം ലളിതമാക്കാൻ സസ്പെൻഷൻ, എഞ്ചിൻ പ്രതികരണം, സ്പോർട്ടിയർ ലുക്കിംഗ് ബമ്പർ, ഒപ്പം എക്സോസ്റ്റ് സൗണ്ട് പുതിയ IMT ഗിയർബോക്‌സ് ഓപ്ഷൻ, എന്നിവ ഉപയോഗിച്ച് സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്‌തമാകാൻ N ലൈൻ ശ്രമിക്കും.

MOST READ: പുതിയ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്

i20 പ്രീമീയം ഹാച്ച്ബാക്കിന്റെ N-ലൈൻ പെർഫോമൻസ് പതിപ്പ് ഉടനെത്തും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

സ്പോര്‍ട്ടിയര്‍ എക്സ്ഹോസ്റ്റ് സംവിധാനമുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ T-GDI ടര്‍ബോ പെട്രോള്‍ എഞ്ചിനാകും i20 N ലൈനിന് തുടിപ്പേകുക. ഇത് പരമാവധി 120 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

i20 പ്രീമീയം ഹാച്ച്ബാക്കിന്റെ N-ലൈൻ പെർഫോമൻസ് പതിപ്പ് ഉടനെത്തും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

മറ്റ് N-ലൈന്‍ വേരിയന്റുകളെപ്പോലെ പ്രീമിയം ഹാച്ച്ബാക്കിലും ബാഹ്യ, ഇന്റീരിയര്‍ മെച്ചപ്പെടുത്തലുകള്‍ ഉണ്ടാകും. കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ്, എൻ-നിർദ്ദിഷ്ട സ്റ്റിയറിംഗ് വീൽ, അകത്ത് ‘N' ബാഡ്ജിംഗ് എന്നിവയുള്ള സ്പോർട്സ് സീറ്റുകളുള്ള ക്യാബിൻ ഒരു ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

i20 പ്രീമീയം ഹാച്ച്ബാക്കിന്റെ N-ലൈൻ പെർഫോമൻസ് പതിപ്പ് ഉടനെത്തും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

എന്നിരുന്നാലും 1.6 ലിറ്റർ T-GDi പതിപ്പ് ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമല്ലാത്തതിനാൽ 1.0 ലിറ്റര്‍ യൂണിറ്റ് തന്നെയാകും പ്രീമിയം ഹാച്ചിൽ ഇടംപിടിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു CBU മോഡല്‍ എന്ന നിലയില്‍ ഹോട്ട് ഹാച്ച്ബാക്കിന്റെ വില ഏകദേശം 25 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

i20 പ്രീമീയം ഹാച്ച്ബാക്കിന്റെ N-ലൈൻ പെർഫോമൻസ് പതിപ്പ് ഉടനെത്തും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

ഭാവിയില്‍ വാഹനത്തിന് ആവശ്യക്കാര്‍ കൂടിയാല്‍ കമ്പനി പ്രാദേശിക അസംബ്ലി പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. രാജ്യത്തു നിന്ന് മികച്ച പ്രതികരണം ലഭിക്കുകയാണെങ്കിൽ ഗ്രാന്‍ഡ് i10 നിയോസ്, വെന്യു, ക്രെറ്റ, വെര്‍ണ എന്നിവയ്ക്ക് പോലും ഭാവിയില്‍ N-ലൈന്‍ വേരിയന്റ് എക്സ്റ്റന്‍ഷന്‍ ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Confirmed The Launch Of Sportier i20 N Line For India. Read in Malayalam
Story first published: Tuesday, March 30, 2021, 17:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X