വാഹന രേഖകളുടെ സാധുത 2021 ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രാലയം

മോട്ടോർ വാഹന രേഖകളായ ഡ്രൈവിംഗ് ലൈസൻസ് (DL), രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC), പെർമിറ്റുകൾ എന്നിവയുടെ സാധുത കൊവിഡ്-19 പ്രതിസന്ധി കണക്കിലെടുത്ത് 2021 ജൂൺ 30 വരെ കേന്ദ്ര ഗതാഗത മന്ത്രാലയം നീട്ടിയിട്ടുണ്ട്.

വാഹന രേഖകളുടെ സാധുത 2021 ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രാലയം

കൊവിഡ് ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം 2020 മാർച്ചിൽ കാലഹരണപ്പെട്ട ഈ മോട്ടോർ വാഹന രേഖകളുടെ സാധുത മുമ്പ് 2021 മാർച്ച് 31 വരെ അധികൃതർ നീട്ടിയിരുന്നു.

വാഹന രേഖകളുടെ സാധുത 2021 ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രാലയം

ഇന്ത്യയിലുടനീളം കൊവിഡ് -19 പ്രതിസന്ധി തുടരുന്നതിന്റെ ഭീകരമായ സാഹചര്യം കണക്കിലെടുത്താണ് സാധുത നീട്ടാനുള്ള തീരുമാനമെടുത്തത് എന്ന് റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

MOST READ: ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

വാഹന രേഖകളുടെ സാധുത 2021 ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രാലയം

രാജ്യത്തുടനീളം കൊവിഡ് -19 തടയുന്നതിനുള്ള വ്യവസ്ഥകൾ കാരണം ഇപ്പോഴും നിലനിൽക്കുന്ന ഭീകരമായ സാഹചര്യം കണക്കിലെടുക്കുമ്പോൾ, സാധുതയുടെ വിപുലീകരണം സാധ്യമാകാത്ത അല്ലെങ്കിൽ ലോക്ക്ഡൗൺ കാരണം അനുവദിക്കാൻ സാധിക്കാത്ത എല്ലാ വാഹന രേഖകളുടെയും സാധുത മന്ത്രാലയം നീട്ടിയിരിക്കുകയാണ്.

വാഹന രേഖകളുടെ സാധുത 2021 ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രാലയം

കൊവിഡ് -19 മൂലം 2020 ഫെബ്രുവരി 1 മുതൽ കാലഹരണപ്പെടുകയോ പുതുക്കാൻ കഴിയാത്തതുമായി എല്ലാ വാഹന രേഖകൾക്കും 2021 ജൂൺ 30 വരെ സാധുതയുള്ളതായി കണക്കാക്കാം എന്ന് MoRTH പ്രസ്താവനയിൽ വ്യക്തമാക്കി.

MOST READ: കാറിന്റെ മറ്റ് ഭാഗങ്ങള്‍ പോലെ വിന്‍ഡ് സ്‌ക്രീന്‍ പരിപാലനവും പ്രധാനം; പിന്തുടരാവുന്ന ചില എളുപ്പ വഴികള്‍

വാഹന രേഖകളുടെ സാധുത 2021 ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രാലയം

2021 ജൂൺ 30 വരെ ഇത്തരം രേഖകൾ സാധുതയുള്ളതായി പരിഗണിക്കാൻ എൻഫോഴ്‌സ്‌മെന്റ് അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

വാഹന രേഖകളുടെ സാധുത 2021 ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രാലയം

ഈ കാലയളവിൽ ഇതിന്റെ പേരിൽ പെതുജനങ്ങളേയും, ട്രാൻസ്പോർട്ട് കമ്പനികളേയും ഉപദ്രവിക്കപ്പെടുകയോ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയോ ചെയ്യരുത് എന്നും മന്ത്രാലയം നിർദ്ദേശം നൽകി.

MOST READ: ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്ത് ഹീറോ

വാഹന രേഖകളുടെ സാധുത 2021 ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രാലയം

മുമ്പ്, മോട്ടോർ വെഹിക്കിൾസ് ആക്റ്റ് 1988, സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് 1989 എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം മാർച്ച് 30, ജൂൺ 9, ഓഗസ്റ്റ് 24, ഡിസംബർ 27 തീയതികളിൽ MoRTH ഉപദേശങ്ങൾ നൽകിയിരുന്നു.

വാഹന രേഖകളുടെ സാധുത 2021 ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രാലയം

എന്നിരുന്നാലും, വിവിധ അറിയിപ്പുകളിലൂടെ, ഫിറ്റ്നസ്, പെർമിറ്റ് (എല്ലാത്തരം), ലൈസൻസ്, രജിസ്ട്രേഷൻ അല്ലെങ്കിൽ മറ്റേതെങ്കിലും ബന്ധപ്പെട്ട മോട്ടോർ വാഹന രേഖകളുടെ സാധുത 2021 മാർച്ച് 31 വരെ സാധുതയുള്ളതാണെന്ന് MoRTH പ്രസ്താവിച്ചു.

Most Read Articles

Malayalam
English summary
MoRTH Extends Vehicle Documents Validity Upto 2021 June 30th. Read in Malayalam.
Story first published: Monday, March 29, 2021, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X