ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്ത് ഹീറോ

'ഫസ്റ്റ് ടു റൈഡ്' എന്ന പേരിൽ ഒരു പുതിയ പ്രോഗ്രാം ആരംഭിച്ച് ഹീറോ മോട്ടോകോർപ്. പരിമിതമായ ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്ന പ്രത്യേക പരിപാടിയാണിത്.

ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്ത് ഹീറോ

എന്നാൽ ഹീറോയുടെ തൊഴിലാളികൾക്കും ബിസിനസ് അസോസിയേറ്റുകൾക്കുമായി മാത്രമായാണ് ഫസ്റ്റ് ടു റൈഡ് പ്രോഗ്രാം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പുതിയ ഓഫറിന് കീഴിൽ ലോ റൈഡർ, ലോ റൈഡർ എസ്, ഫാറ്റ് ബോയ് 114, ഫാറ്റ് ബോയ് 107 എന്നിവയാണ് സ്വന്തമാക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്.

ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്ത് ഹീറോ

ഹാർലി ഡേവിഡ്‌സണുമായുള്ള കമ്പനിയുടെ പങ്കാളിത്തം ആഘോഷിക്കുന്നതിനാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഫാറ്റ് ബോയ് 107 മോഡലിന് 1.85 ലക്ഷത്തിനും 2.20 ലക്ഷം രൂപയ്ക്കിമിടിയിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക. പ്രീമിയം മോഡലിന്റെ യഥാർഥ വില 18.99 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയാണ്.

MOST READ: പുതിയ കളർ ഓപ്ഷനും ഗ്രാഫിക്‌സും, പൾസർ RS200 മോഡലിനെ പരിഷ്ക്കരിച്ച് ബജാജ്

ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്ത് ഹീറോ

14.25 ലക്ഷം രൂപ മുതൽ 14.37 ലക്ഷം രൂപ വരെ വിലയുള്ള ഹാർലി ഡേവിഡ്‌സൺ ലോ റൈഡറിന് 1.25 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതേസമയം ലോ റൈഡർ എസ് വേരിയന്റിന് 1.50 ലക്ഷവും ഡിസ്‌കൗണ്ട് ഓഫറിൽ ഹീറോ വാഗ്‌ദാനം ചെയ്യുന്നു.

ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്ത് ഹീറോ

ഇതിന് 15.25 ലക്ഷം രൂപ മുതൽ 15.37 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഹാർലി ഡേവിഡ്‌സൺ ഫാറ്റ് ബോയ് 144 നെ സംബന്ധിച്ചിടത്തോളം 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭ്യമാവുക.

MOST READ: ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്ത് ഹീറോ

കിഴിവുകൾക്ക് ശേഷമുള്ള വില 21.90 ലക്ഷം രൂപയാണ്. 1,868 സിസി മിൽ‌വാക്കി എയ്റ്റ് 144 എഞ്ചിനാണ് ഈ സൂപ്പർ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളിന്റെ ഹൃദയം. ഇത് പരമാവധി 155 Nm torque വികസിപ്പിക്കാൻ പ്രാപ്തമാണ്.

ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്ത് ഹീറോ

മറുവശത്ത് ഫാറ്റ് ബോയ് 107 പതിപ്പിൽ 1,745 സിസി വി-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് 145 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഹാർലി ഡേവിഡ്‌സൺ ലോ റൈഡറിന്റെ സ്റ്റാൻഡേർഡ് പതിപ്പ് 1,745 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്.

MOST READ: 250SR റേസിംഗ് എഡിഷൻ വിപണിയിൽ എത്തിച്ച് സി‌എഫ്‌മോട്ടോ

ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്ത് ഹീറോ

ലോ റൈഡർ S എന്ന ഉയർന്ന വേരിയന്റിന് 1,868 സിസി എഞ്ചിനും തുടിപ്പേകുന്നു. പത്തുവർഷത്തിലേറെ സാന്നിധ്യത്തിനുശേഷം 2020 അവസാനത്തോടെയാണ് ഹാർലി ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങുന്നതായി പ്രഖ്യാപിക്കുന്നത്.

ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്ത് ഹീറോ

എന്നിരുന്നാലും പ്രഖ്യാപനത്തെത്തുടർന്ന് ബ്രാൻഡ് ഹീറോ മോട്ടോകോർപ്പുമായി കൈകോർത്തു. തന്ത്രപരമായ സഖ്യം വിതരണത്തിൽ പങ്കാളികളാകുന്നതിനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.

ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്ത് ഹീറോ

നിലവിൽ ഡീലർഷിപ്പുകളുടെ ശൃംഖലയുള്ള ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളുടെ വിൽപ്പനയും വിൽപ്പനാനന്തര സേവനങ്ങളും ഹീറോ മോട്ടോകോർപിന്റെ ചുമതലയാണ്. സമീപഭാവിയിൽ ഹാർലി ബൈക്കുകളുടെ ഒരു ശ്രേണി വികസിപ്പിക്കാൻ ഹീറോയെ ലൈസൻസിംഗ് കരാർ പ്രാപ്തമാക്കുന്നു എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Hero MotoCorp Offering Special Discounts On Selected Harley Davidson Bikes. Read in Malayalam
Story first published: Monday, March 29, 2021, 9:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X