ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായി മാറിയ ഷവോമി ഇലക്‌ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കുകയാണ്. ഇതിനോടകം തന്നെ ചെറിയ ഇലക്‌ട്രിക് ഇരുചക്ര മോഡലുകൾ അവതരിപ്പിച്ചുണ്ടെങ്കിലും ഇത്തവണ ഒരു കാർ എന്ന സ്വപ്നത്തിലേക്കാണ് കമ്പനി ചുവടുവെക്കുന്നത്.

ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോർസിന്റെ സഹകരണത്തോടെയായിരിക്കും സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കൾ പുതിയ ഇലക്‌ട്രിക് കാർ നിർമിക്കുക. അതിനായി ചൈനയിലെ തന്നെ ഏറ്റവും വലിയ വാഹന കമ്പനിയായ ഗ്രേറ്റ് വാളിന്റെ പ്ലാന്റ് കമ്പനി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്.

ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

വാഹന വ്യവസായത്തിന്റെ ഭാവി എന്നുകരുതപ്പെടുന്ന ഇലക്ട്രിക് വാഹന വിപ്ലവത്തിലേക്ക് പ്രവേശിക്കുന്ന ഏറ്റവും പുതിയ സ്ഥാപനമാണ് ഷവോമി. വിപുലമായ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉൽ‌പ്പന്നങ്ങൾക്ക് പേരുകേട്ടവരാണെങ്കിലും തങ്ങളുടെ കഴിവുകൾ കാർ നിർമാണ രംഗത്ത് ചൈനീസ് ടെക് ഭീമൻ തെളിയിക്കേണ്ടതുണ്ട്.

MOST READ: H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

സ്വന്തമായി ഒരു ഇലക്ട്രിക് കാർ നിർമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വില ഒമ്പത് ശതമാനം ഉയർന്നു. അതേസമയം കാർ നിർമാണത്തിന് സഹായിക്കുന്ന ഗ്രേറ്റ് വാള്‍ മോട്ടോർസിന്റെ ഓഹരി മൂല്യം ഏഴ് ശതമാനവും ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ വിൽപ്പനക്കാരിൽ ഒരാളായ ഷവോമി ഗ്രേറ്റ് വാൾ മോട്ടോ]സുമായി സഹകരിച്ച് സ്വന്തം ബ്രാൻഡിന് കീഴിൽ തന്നെയായിരിക്കും ഇവികൾ നിർമിക്കാൻ ഒരുങ്ങുന്നത്. കൂടാതെ തങ്ങളുടെ ഇലക്ട്രിക് കാറുകളെ ബഹുജന വിപണിയിലേക്ക് തന്നെയാകും ലക്ഷ്യമിടുക.

MOST READ: മഹീന്ദ്രയുടെ എഞ്ചിൻ വേണ്ട; ഇന്ത്യയിൽ സ്വതന്ത്ര പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകാൻ ഫോർഡ്

ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

ഇരു കമ്പനികളും തമ്മിലുള്ള സഹകരണം വരുന്ന ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

ഗ്രേറ്റ് വാൾ മോട്ടോർസ് തങ്ങളുടെ നിർമാണ സേവനങ്ങൾ മറ്റ് കമ്പനികൾക്ക് ഇതുവരെ നൽകിയിട്ടില്ല. കൂടാതെ ഈ പദ്ധതി വേഗത്തിലാക്കാൻ എഞ്ചിനീയറിംഗ് കൺസൾട്ടൻസിയും നൽകുമെന്ന അഭ്യൂഹങ്ങളും പുറത്തവരുന്നുണ്ട്.

MOST READ: മോഡലുകളില്‍ 3 ശതമാനം വരെ വില വര്‍ധനവുമായി ഫോര്‍ഡ്; നടപ്പാക്കുക ഏപ്രില്‍ മുതല്‍

ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

2023 ഓടെ ആദ്യത്തെ ഇലക്‌ട്രിക് കാർ പുറത്തിറക്കാനാണ് ഷവോമി പദ്ധതിയിടുന്നത്. . മറ്റ് ഇലക്ട്രോണിക്സ് ഉൽ‌പന്നങ്ങളുടെ വിശാലമായ സ്ഥാനം പോലെ തന്നെ ഒരു വാഹനത്തെ ബഹുജന ഉൽ‌പ്പന്നമായി വിപണനം ചെയ്യുകയാണ് ടെക് കമ്പനി ലക്ഷ്യമിടുന്നത്.

ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമാതാക്കളായി മാറിയ ഷവോമി തങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റ് വ്യവസായങ്ങളിലേക്ക് കൂടി ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് ഇവി നിർമാണം.

ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

കൂടാതെ ആഗോള ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് ലാഭ വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടായതും മറ്റ് വ്യവസായ മേഖലകളിലേക്കും ചുവടുവെക്കാൻ ചൈനീസ് കമ്പനിയെ പ്രേരിപ്പിച്ചു. സ്മാർട്ട്‌ഫോണുകൾക്കൊപ്പം സ്‌കൂട്ടറുകൾ, എയർ പ്യൂരിഫയറുകൾ, റൈസ് കുക്കറുകൾ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് ഇന്റർനെറ്റ് കണക്റ്റുചെയ്‌ത ഉപകരണങ്ങൾ ഷവോമി നിർമിക്കുന്നുണ്ട്.

ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

ടെക് കമ്പനികളായ ആപ്പിൾ, ഹുവാവേ, ഫോക്സ്കോൺ എന്നിവ വാഹന വ്യവസായത്തിലേക്ക് കടന്നതിനു പിന്നാലെ ഏറ്റവും പുതുതായി ഈ ശ്രേണിയിലേക്ക് എത്തുന്ന കമ്പനിയാണ് ഷവോമി എന്നതും കൗതുകമുണർത്തുന്നു.

ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

നേരത്തെ ചൈനയിലെ ഏറ്റവും വലിയ പിക്ക്അപ്പ് ട്രക്ക് നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ കഴിഞ്ഞ വര്‍ഷം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി ഒരു ബ്രാൻഡ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇന്ത്യയിലേക്കും ചുവടുവെക്കാനിരുന്ന ബ്രാൻഡിന് ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് പദ്ധതികളെല്ലാം പിൻവലിക്കേണ്ടിയും വന്നിരുന്നു.

Most Read Articles

Malayalam
English summary
Xiaomi Plans To Make Electric Car With Partnering Great Wall Motor. Read in Malayalam
Story first published: Saturday, March 27, 2021, 15:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X