മഹീന്ദ്രയുടെ എഞ്ചിൻ വേണ്ട; ഇന്ത്യയിൽ സ്വതന്ത്ര പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകാൻ ഫോർഡ്

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായുള്ള സംയുക്ത സംരംഭത്തിൽ നിന്നും പിൻവാങ്ങിയ അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സ്വതന്ത്ര പ്രവർത്തനങ്ങുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചു.

മഹീന്ദ്രയുടെ എഞ്ചിൻ വേണ്ട; ഇന്ത്യയിൽ സ്വതന്ത്ര പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകാൻ ഫോർഡ്

ഭാവിയിലെ സ്വതന്ത്ര പ്രവർത്തനത്തിന്റെ ഭാഗമായി സ്വന്തം എഞ്ചിനുകളെയും ഉൽപ്പന്നങ്ങളെയും ആശ്രയിക്കുന്നത് തുടരുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

മഹീന്ദ്രയുടെ എഞ്ചിൻ വേണ്ട; ഇന്ത്യയിൽ സ്വതന്ത്ര പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകാൻ ഫോർഡ്

പുതിയ എഞ്ചിന് അന്തിമരൂപം നൽകുന്നതിനാൽ 2021 ഓഗസ്റ്റ് വരെ വരാനിരിക്കുന്ന രണ്ട് പ്രോജക്ടുകളായ BX744, BX772 എന്നിവയുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെക്കാനും കമ്പനി വെണ്ടർമാരോട് ആവശ്യപ്പെട്ടിരുന്നു.

MOST READ: ലോകത്തിലെ ഏറ്റവും ഗേവതയേറിയ ത്രീ-വീലർ; സ്പിരിറ്റസിനെ പരിചയപ്പെടുത്തി ഡേമാക്

മഹീന്ദ്രയുടെ എഞ്ചിൻ വേണ്ട; ഇന്ത്യയിൽ സ്വതന്ത്ര പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകാൻ ഫോർഡ്

വാഹന വിപണിയിൽ ഏറെ ചർച്ചചെയ്യപ്പെട്ട പ്രഖ്യാപനമായിരുന്നു ഫോര്‍ഡിന്റെയും മഹീന്ദ്രയുടെയും കൂട്ടുകെട്ട്. ഈ പങ്കാളിത്തത്തിന് കീഴിൽ ഏകദേശം 2,000 കോടി രൂപയുടെ നിക്ഷേപം, പുതിയ കാറുകളുടെ സംയുക്ത വികസനം, സാങ്കേതികവിദ്യകൾ പങ്കുവയ്ക്കൽ തുടങ്ങിയ ധാരണകളായിരുന്നു ഉണ്ടായിരുന്നത്.

മഹീന്ദ്രയുടെ എഞ്ചിൻ വേണ്ട; ഇന്ത്യയിൽ സ്വതന്ത്ര പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകാൻ ഫോർഡ്

മഹീന്ദ്രയുടെ എഞ്ചിനിൽ വരാനിരിക്കുന്ന വാഹനങ്ങൾ ഒരുങ്ങുമെന്ന ശക്തമായ അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇവയെല്ലാം നിരാകരിച്ചുകൊണ്ടാണ് വരാനിരിക്കുന്ന എസ്‌യുവികളായ BX744, BX772 എന്നിവയ്ക്ക് ബ്രാൻഡിന്റെ എഞ്ചിൻ തന്നെ ഉപയോഗിക്കുമെന്ന് ഫോർഡ് പ്രഖ്യാപിച്ചത്.

MOST READ: A-ക്ലാസ് ലിമോസിന്‍ 2021 മെയ് വരെ വിറ്റു തീര്‍ന്നെന്ന് മെര്‍സിഡീസ് ബെന്‍സ്

മഹീന്ദ്രയുടെ എഞ്ചിൻ വേണ്ട; ഇന്ത്യയിൽ സ്വതന്ത്ര പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകാൻ ഫോർഡ്

മഹീന്ദ്രയുടെ എഞ്ചിനിൽ നിന്ന് സ്വതന്ത്രമായി മാറുന്നത് ഫോർഡ് ഇന്ത്യയുടെ വരാനിരിക്കുന്ന പ്രോജക്ടുകളായ വാഹനങ്ങൾ വിപണയിൽ എത്താൻ ഇനി വൈകിയേക്കും. പുതിയ സബ്-4 മീറ്റർ എസ്‌യുവി ആറുമാസം വൈകിയേക്കാം.

മഹീന്ദ്രയുടെ എഞ്ചിൻ വേണ്ട; ഇന്ത്യയിൽ സ്വതന്ത്ര പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകാൻ ഫോർഡ്

പുതിയ സി‌-എസ്‌യുവിക്കുള്ള ബദൽ മാർഗങ്ങളും ഫോർഡ് പുനപരിശോധിക്കുകയാണ്. കൂടാതെ ഏതെങ്കിലും വിധത്തിൽ ഒരു മഹീന്ദ്ര ഉൽ‌പ്പന്നത്തെ ആശ്രയിക്കുന്നതിനേക്കാൾ ടെറിട്ടറി പോലുള്ള സ്വന്തം ഉൽ‌പ്പന്നങ്ങളിലൊന്നിലേക്ക് പോകാനും സാധ്യതയുണ്ട്.

MOST READ: ബിറ്റ്‌കോയിൻ ഉപയോഗിച്ചും ഇനി ടെസ്‌ല വാങ്ങാം; പ്രഖ്യാപനവുമായി എലോൺ മസ്‌ക്

മഹീന്ദ്രയുടെ എഞ്ചിൻ വേണ്ട; ഇന്ത്യയിൽ സ്വതന്ത്ര പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകാൻ ഫോർഡ്

രാജ്യത്തെ പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനും ഉത്പാദന തോത് വർധിപ്പിക്കുന്നതിനുമായി ഫോർഡിന്റെ ആഗോള പുനസംഘടന പദ്ധതിയുടെ ഭാഗമായാണ് 2019 ഒക്ടോബറിൽ ഇരു കമ്പനികളും കരാർ ഒപ്പിട്ടത്. എന്നാൽ കൊവിഡ്-19 പ്രതിസന്ധി എല്ലാം തകിടംമറിച്ചു.

മഹീന്ദ്രയുടെ എഞ്ചിൻ വേണ്ട; ഇന്ത്യയിൽ സ്വതന്ത്ര പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകാൻ ഫോർഡ്

കഴിഞ്ഞ 15 മാസത്തിനിടെ ആഗോള സാമ്പത്തിക, വ്യാപാര സാഹചര്യങ്ങളിലെ അടിസ്ഥാനപരമായ മാറ്റങ്ങളാണ് പങ്കാളിത്തത്തിൽ നിന്നും പിൻവാങ്ങാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് അമേരിക്കൻ ബ്രാൻഡ് നേരത്തെ തന്നെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Will Not Use Mahindra Engine For Future Products. Read in Malayalam
Story first published: Friday, March 26, 2021, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X