ലോകത്തിലെ ഏറ്റവും ഗേവതയേറിയ ത്രീ-വീലർ; സ്പിരിറ്റസിനെ പരിചയപ്പെടുത്തി ഡേമാക്

പുതിയ ത്രീ-വീലർ ഇലക്ട്രിക് കാറായ സ്പിരിറ്റസിനെ ലോകത്തിന് പരിചയപ്പെടുത്തി കനേഡിയൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഡേമാക്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ത്രീ-വീൽ ഇലക്ട്രിക് കാർ എന്ന അവകാശവാദത്തോടെയാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഗേവതയേറിയ ത്രീ-വീലർ; സ്പിരിറ്റസിനെ പരിചയപ്പെടുത്തി ഡേമാക്

രണ്ട് വ്യത്യസ്‌ത പെർഫോമൻസ് വേരിയന്റുകളിയാണ് സ്പിരിറ്റസിനെ വെളിപ്പെടുത്തിയിരിക്കുന്നത്. അൾട്ടിമേറ്റ് എന്ന പതിപ്പിന്റെ ഉയർന്ന വേഗത 130 മൈൽ (മണിക്കൂറിൽ 209 കിലോമീറ്റർ) ആണ്. സ്പിരിറ്റസ് ഡീലക്സിന് 85 മൈൽ (മണിക്കൂറിൽ 137 കിലോമീറ്റർ) വേഗതയുമാണ് നൽകുന്നതെന്ന് ഡേമാക് പറയുന്നു.

ലോകത്തിലെ ഏറ്റവും ഗേവതയേറിയ ത്രീ-വീലർ; സ്പിരിറ്റസിനെ പരിചയപ്പെടുത്തി ഡേമാക്

സ്പിരിറ്റസ് ഇലക്‌ട്രിക് കാറിന്റെ അൾട്ടിമേറ്റ് പതിപ്പ് 80 കിലോവാട്ട് ബാറ്ററിയാണ് ഹൃദയമായി ഉപയോഗിക്കുന്നത്. ഇത്190 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. കൂടാതെ 482 കിലോമീറ്റർ ശ്രേണിയും ഇത് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: A-ക്ലാസ് ലിമോസിന്‍ 2021 മെയ് വരെ വിറ്റു തീര്‍ന്നെന്ന് മെര്‍സിഡീസ് ബെന്‍സ്

ലോകത്തിലെ ഏറ്റവും ഗേവതയേറിയ ത്രീ-വീലർ; സ്പിരിറ്റസിനെ പരിചയപ്പെടുത്തി ഡേമാക്

അതേസമയം 36 കിലോവാട്ട്സ് ബാറ്ററിയാണ് ഡീലക്സ് മോഡലിന് തുടിപ്പേകുന്നത്. ഇത് 100 bhp പവർ ഉത്പാദിപ്പിക്കുകയും പൂർണ ചാർജിൽ 300 കിലോമീറ്റർ ശ്രേണിയും നൽകുന്നു. സ്പിരിറ്റസ് ഇലക്‌ട്രിക് ഫ്രണ്ട് അല്ലെങ്കിൽ റിയർ വീൽ ഡ്രൈവാണോ ഉപയോഗിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല.

ലോകത്തിലെ ഏറ്റവും ഗേവതയേറിയ ത്രീ-വീലർ; സ്പിരിറ്റസിനെ പരിചയപ്പെടുത്തി ഡേമാക്

അൾട്ടിമേറ്റ്, ഡീലക്സ് മോഡലുകളായ സ്പിരിറ്റസ് ഇവിയുടെ വേരിയന്റുകൾ തമ്മിൽ വലിയ വില വ്യത്യാസമുണ്ട്. ഡീലക്‌സിന്റെ വില 19,995 ഡോളറാണ്. ഉയർന്ന മോഡലിന് 149,995 ഡോളറാണ് മുടക്കേണ്ട വില.

MOST READ: നോക്‌സുമായി സഹകരണം പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്; കൂടെ റൈഡിംഗ് ജാക്കറ്റുകളും

ലോകത്തിലെ ഏറ്റവും ഗേവതയേറിയ ത്രീ-വീലർ; സ്പിരിറ്റസിനെ പരിചയപ്പെടുത്തി ഡേമാക്

1.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്പിരിറ്റസ് അൾട്ടിമേറ്റ് പ്രാപ്‌തമാണെന്നത് ശ്രദ്ധേയമാണ്. അതേസമയം ഡീലക്‌സിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 6.9 സെക്കൻഡ് എടുക്കും. സ്റ്റൈലും വേഗതയും കാര്യമായി എടുക്കാത്ത ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനുള്ള എല്ലാ സവിശേഷതകളും ഡേമാക് സ്പിരിറ്റസിനുണ്ട്.

ലോകത്തിലെ ഏറ്റവും ഗേവതയേറിയ ത്രീ-വീലർ; സ്പിരിറ്റസിനെ പരിചയപ്പെടുത്തി ഡേമാക്

കൂടുതൽ ചെലവേറിയ മോഡലിൽ കാർബൺ ഫൈബർ ബോഡി വർക്ക്, വയർലെസ് ചാർജിംഗ്, ഓട്ടോണമസ് ഡ്രൈവിംഗ്, ഓട്ടോമാറ്റിക് ഓപ്പണിംഗ് ഡോറുകൾ എന്നിവ ഉൾപ്പെടും. സിസർ-ശൈലിയിലുള്ള ഓപ്പണിംഗ് ഡോറുകൾ, ട്രിക്കിൾ ചാർജിംഗിനായുള്ള ഒരു ചെറിയ സോളാർ പാനൽ, ബിൽറ്റ്-ഇൻ അലാറം സിസ്റ്റങ്ങൾ എന്നിവയാണ് വാഹനത്തിലെ മറ്റ് ചില പ്രധാന സവിശേഷതകൾ.

MOST READ: 2 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാര്‍ വില കുറയുമെന്ന് നിതിന്‍ ഗഡ്കരി

ലോകത്തിലെ ഏറ്റവും ഗേവതയേറിയ ത്രീ-വീലർ; സ്പിരിറ്റസിനെ പരിചയപ്പെടുത്തി ഡേമാക്

കമ്പനി നിലവിൽ സ്പിരിറ്റസ് ഇലക്‌ട്രിക് കാറിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ടൊറന്റോയിലെ പ്ലാന്റിൽ ത്രീ-വീലറിനായുള്ള പൂർണ്ണ തോതിലുള്ള ഉത്പാദനം ആരംഭിക്കാൻ ശ്രമിക്കുകയാണ് ഡേമാക്.

ലോകത്തിലെ ഏറ്റവും ഗേവതയേറിയ ത്രീ-വീലർ; സ്പിരിറ്റസിനെ പരിചയപ്പെടുത്തി ഡേമാക്

2023-ഓടെ സ്പിരിറ്റസ് മോഡലുകൾ വിൽപ്പനയ്ക്ക് എത്തുമെന്നാണ് ഡേമാക് അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം അവസാനം വെളിപ്പെടുത്തിയ ഡേമാക്കിന്റെ അവെനയർ ലൈനിന്റെ ഭാഗമായി അരങ്ങേറ്റം കുറിച്ച ആറ് മോഡലുകളിൽ ആദ്യത്തേതാണ് സ്പിരിറ്റസ്.

Most Read Articles

Malayalam
English summary
Daymak Unveiled World’s Fastest Electric Three-Wheeler Spiritus. Read in Malayalam
Story first published: Thursday, March 25, 2021, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X