ബിറ്റ്‌കോയിൻ ഉപയോഗിച്ചും ഇനി ടെസ്‌ല വാങ്ങാം; പ്രഖ്യാപനവുമായി എലോൺ മസ്‌ക്

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിനെ ഇതര പണമടയ്ക്കൽ രീതിയായി ടെസ്‌ല സ്വീകരിക്കും.

ബിറ്റ്‌കോയിൻ ഉപയോഗിച്ചും ഇനി ടെസ്‌ല വാങ്ങാം; പ്രഖ്യാപനവുമായി എലോൺ മസ്‌ക്

ടെസ്‌ല സിഇഒ എലോൺ മസ്‌ക് ട്വിറ്ററിലാണ് ഈ വിവരണം അറിയിച്ചത്. "നിങ്ങൾക്ക് ഇപ്പോൾ ബിറ്റ്കോയിൻ ഉപയോഗിച്ച് ഒരു ടെസ്‌ല വാങ്ങാം" എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ബിറ്റ്‌കോയിൻ ഉപയോഗിച്ചും ഇനി ടെസ്‌ല വാങ്ങാം; പ്രഖ്യാപനവുമായി എലോൺ മസ്‌ക്

ഈ ഏറ്റവും പുതിയ പ്രഖ്യാപനത്തോടെ, ടെസ്‌ല തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പകരമായി ബിറ്റ്കോയിനിൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ ആരംഭിക്കുന്ന ആദ്യത്തെ പ്രധാന കാർ കമ്പനിയായി.

MOST READ: ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

ബിറ്റ്‌കോയിൻ ഉപയോഗിച്ചും ഇനി ടെസ്‌ല വാങ്ങാം; പ്രഖ്യാപനവുമായി എലോൺ മസ്‌ക്

ആന്തരികവും ഓപ്പൺ സോർസ് സോഫ്റ്റ്‌വെയറുകളും മാത്രമാണ് ടെസ്‌ല ഉപയോഗിക്കുന്നതെന്നും ബിറ്റ്‌കോയിൻ നോഡുകൾ നേരിട്ട് പ്രവർത്തിക്കുന്നുണ്ടെന്നും സിഇഒ എലോൺ മസ്‌ക് വ്യക്തമാക്കി.

ബിറ്റ്‌കോയിൻ ഉപയോഗിച്ചും ഇനി ടെസ്‌ല വാങ്ങാം; പ്രഖ്യാപനവുമായി എലോൺ മസ്‌ക്

കമ്പനിക്ക് നൽകിയ ബിറ്റ്കോയിൻ ബിറ്റ്കോയിനായി നിലനിർത്തുമെന്നും ഫിയറ്റ് കറൻസിയായി പരിവർത്തനം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

MOST READ: ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i -യുടെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ബിറ്റ്‌കോയിൻ ഉപയോഗിച്ചും ഇനി ടെസ്‌ല വാങ്ങാം; പ്രഖ്യാപനവുമായി എലോൺ മസ്‌ക്

നിലവിൽ, ബിറ്റ്കോയിൻ പേയ്മെന്റ് ഓപ്ഷൻ യുഎസ്എയിലെ ഉപഭോക്താക്കൾക്ക് മാത്രം ലഭ്യമാണ്. എന്നിരുന്നാലും, 2021 അവസാനത്തോടെ ഇത് യുഎസിന് പുറത്ത് ലഭ്യമാക്കുമെന്ന് മസ്‌ക് അറിയിച്ചു.

ബിറ്റ്‌കോയിൻ ഉപയോഗിച്ചും ഇനി ടെസ്‌ല വാങ്ങാം; പ്രഖ്യാപനവുമായി എലോൺ മസ്‌ക്

ഈ വർഷം ഫെബ്രുവരിയിൽ 1.5 ബില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന ബിറ്റ്കോയിൻ വാങ്ങിയതായി ടെസ്‌ല വെളിപ്പെടുത്തിയിരുന്നു.

MOST READ: വിൽപ്പനിയിൽ മാത്രമല്ല കയറ്റുമതിയിലും കേമനായി സെൽറ്റോസ്; 2020-21 എക്സ്പോർട്ട് കണക്കുകൾ

ബിറ്റ്‌കോയിൻ ഉപയോഗിച്ചും ഇനി ടെസ്‌ല വാങ്ങാം; പ്രഖ്യാപനവുമായി എലോൺ മസ്‌ക്

പണത്തെ കൂടുതൽ വൈവിധ്യവത്കരിക്കാനും വരുമാനം വർധിപ്പിക്കാനും കൂടുതൽ വഴക്കമുള്ളതാണിത് എന്ന് ഇലക്ട്രിക് കാർ നിർമ്മാതാക്കൾ പറഞ്ഞിരുന്നു. കമ്പനി ബിറ്റ്കോയിനെ ഇതര പണമടയ്ക്കൽ രീതിയായി സ്വീകരിക്കാൻ തുടങ്ങും എന്നതിന് ഇതൊരു വലിയ സൂചനയായിരുന്നു.

ബിറ്റ്‌കോയിൻ ഉപയോഗിച്ചും ഇനി ടെസ്‌ല വാങ്ങാം; പ്രഖ്യാപനവുമായി എലോൺ മസ്‌ക്

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം ടെസ്‌ല തങ്ങളുടെ ഗവേഷണ-വികസന സൗകര്യം കർണാടകയിൽ രജിസ്റ്റർ ചെയ്തു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത രേഖകളിൽ 2021 ജനുവരി 8 -ന് ബെംഗളൂരുവിൽ സംയോജിപ്പിച്ച അനുബന്ധ സ്ഥാപനത്തിന് 'ടെസ്‌ല ഇന്ത്യ മോട്ടോർസ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്' എന്ന് പേരിട്ടു.

MOST READ: 'ബോൺ ഫോർ റേസിംഗ്' M 1000 RR പെർഫോമൻസ് ബൈക്കിനെ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു; വില 42 ലക്ഷം രൂപ

ബിറ്റ്‌കോയിൻ ഉപയോഗിച്ചും ഇനി ടെസ്‌ല വാങ്ങാം; പ്രഖ്യാപനവുമായി എലോൺ മസ്‌ക്

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കമ്പനിയുടെ നേതൃത്വം വഹിക്കുന്നത് വെങ്കടരംഗം ശ്രീറാം (ബെംഗളൂരു അടിസ്ഥാന സ്റ്റാർട്ടപ്പ് സംരംഭകൻ), വൈഭവ് തനേജ (ചീഫ് അക്കൗണ്ടിംഗ് ഓഫീസർ), ഡേവിഡ് ഫെയിൻ‌സ്റ്റൈൻ (ടെസ്‌ലയുടെ ആഗോള സീനിയർ ഡയറക്ടർ) എന്നിവരാണ്.

ബിറ്റ്‌കോയിൻ ഉപയോഗിച്ചും ഇനി ടെസ്‌ല വാങ്ങാം; പ്രഖ്യാപനവുമായി എലോൺ മസ്‌ക്

മുൻ റിപ്പോർട്ടുകൾ പ്രകാരം ടെസ്‌ല തങ്ങളുടെ കാറുകൾ ഇന്ത്യയിൽ നിർമ്മിക്കും. വിശദാംശങ്ങൾ‌ ഇപ്പോൾ‌ വിരളമാണ്, കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

ബിറ്റ്‌കോയിൻ ഉപയോഗിച്ചും ഇനി ടെസ്‌ല വാങ്ങാം; പ്രഖ്യാപനവുമായി എലോൺ മസ്‌ക്

ഇലക്ട്രിക് വാഹന നിർമാതാക്കൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ CBU റൂട്ട് വഴി ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ടെസ്‌ല ഈ വർഷം ജൂണോടെ ഇന്ത്യയിൽ ആദ്യത്തെ കാർ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മോഡൽ 3 ആയിരിക്കുമെന്ന് കരുതപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
Tesla To Accept Bitcoin As Alternative Payment Method. Read in Malayalam.
Story first published: Thursday, March 25, 2021, 17:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X