ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

'അയോണിക്' സബ് ബ്രാൻഡിന് കീഴിൽ വിൽക്കുന്ന ആദ്യ മോഡലായ അയോണിക് 5 കഴിഞ്ഞ മാസം ഹ്യുണ്ടായി ഔദ്യോഗികമായി പുറത്തിറക്കി.

ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയിൽ ആകർഷകമായ സവിശേഷതകളും മികച്ച സ്റ്റൈലിംഗുമുണ്ട്. 45 ഇവി കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അയോണിക് 5 -ന്റെ ബാഹ്യ രൂപകൽപ്പന വളരെ ഷാർപ്പാണ്, അതേസമയം ഇന്റീരിയർ ഭാവി നൂറ്റാണ്ടിനെ അനുസ്മരിപ്പിക്കുന്നു.

ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

ഏഷ്യൻ പെട്രോൾഹെഡ് പങ്കുവെച്ച ഒരു വീഡിയോ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനത്തെ സൂക്ഷ്മമായി പരിശോധിക്കുന്നു. അയോണിക് 5 -ന് വളരെ വിശാലമായ പിൻ സീറ്റുകളുണ്ട്, അഞ്ച് പേർക്ക് ഇരിക്കാവുന്നതാണിത്.

ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

പിൻ സീറ്റുകൾക്ക് രണ്ട്-സ്റ്റേജ് ഹീറ്റിംഗും പവർ ക്രമീകരണവും ലഭിക്കുന്നു (സീറ്റുകൾ 5 ഇഞ്ച് മുന്നോട്ട് അല്ലെങ്കിൽ പിന്നിലേക്ക് നീക്കാൻ അനുവദിക്കുന്നു).

ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

റിയർ എസി വെന്റുകൾ, വിൻഡോകൾക്കായി മാനുവൽ സൺ ബ്ലൈൻഡുകൾ, രണ്ട് കപ്പ് ഹോൾഡറുകളുള്ള സെന്റർ ആംറെസ്റ്റ് എന്നിവയും വാഹനത്തിൽ ലഭ്യമാണ്.

ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

പിൻ സീറ്റുകൾക്ക് കീഴിൽ രണ്ട് 20V ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകളും സെന്റർ കൺസോളിന്റെ പിൻഭാഗത്ത് രണ്ട് യുഎസ്ബി പോർട്ടുകളുമുണ്ട്.

ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

മുന്നിലേക്ക് നീങ്ങുമ്പോൾ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ഡ്യുവൽ സ്‌ക്രീൻ ഡാഷ്‌ബോർഡാണ്, ഇതിൽ രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകളുണ്ട്, ഒന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും മറ്റൊന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഉപയോഗിക്കുന്നു.

ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

ORVM -കൾ‌ക്ക് പകരമായി അയോണിക് 5 -ന് ക്യാമറകൾ‌ ലഭിക്കുന്നു, ഓരോ ഡോറിലും പ്രത്യേക മോണിറ്ററുകൾ‌ ഉണ്ട്. ഓഡിയോ, ക്രൂയിസ് കൺട്രോൾ, ഡ്രൈവ് മോഡ് സെലക്ടർ എന്നിവയ്‌ക്കായി രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീലിന് സംയോജിത നിയന്ത്രണങ്ങൾ ലഭിക്കുന്നു.

ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

ഒന്നിലധികം യുഎസ്ബി ചാർജിംഗ് പോർട്ടുകളും മുൻ യാത്രക്കാർക്ക് 12V ചാർജിംഗ് പോർട്ടും ലഭ്യമാണ്, ചുറ്റും ധാരാളം സ്റ്റോറേജ് സ്പേസുകളുമുണ്ട്. കൂടാതെ സെന്റർ ആംറെസ്റ്റിന് 5.0 ഇഞ്ച് മുന്നോട്ട് അല്ലെങ്കിൽ പിന്നിലേക്ക് സ്ലൈഡ് ചെയ്യാൻ കഴിയും.

ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

പനോരമിക് സൺറൂഫ്, പവർ-ഓപ്പറേറ്റഡ് ടെയിൽ‌ഗേറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺ‌ട്രോൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, പുതിയ ഷിഫ്റ്റ്-ബൈ-വയർ ഡ്രൈവ് സെലക്ടർ എന്നിവയാണ് ഓഫറിലെ മറ്റ് സവിശേഷതകൾ.

ബാഹ്യ രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം, ഹ്യുണ്ടായി അയോണിക് തീർച്ചയായും വളരെ ലുക്കുള്ള വാഹനമാണ്. അദ്വിതീയമായ 20 ഇഞ്ച് അലോയി വീലുകൾക്കൊപ്പം ഷാർപ്പ് പിക്‌സലേറ്റഡ് എൽഇഡി ഹെഡ്‌ലൈറ്റുകളും എൽഇഡി ടൈൽ‌ലൈറ്റുകളും ഇതിന് ലഭിക്കുന്നു.

ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

4,635 mm നീളം, 1,890 mm വീതി, 1,605 mm ഉയരം, 3,000 mm വീൽബേസ് എന്നിവയുള്ള ഹ്യുണ്ടായി അയോണിക് 5 -ന് വളരെ മാന്യമായ അളവുകളുണ്ട്.

ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

58 കിലോവാട്ട്, 72.6 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. രണ്ടും സിംഗിൾ-മോട്ടോർ RWD ലേയൗട്ടിലോ ഡ്യുവൽ മോട്ടോർ AWD ലേയൗട്ടിലോ ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Ioniq 5 Electric Features And Specs Revealed In Video. Read in Malayalam.
Story first published: Wednesday, March 24, 2021, 18:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X