Just In
- 42 min ago
ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ
- 11 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 12 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 13 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
Don't Miss
- News
സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്‍ക്ക് ഫലം
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിൽപ്പനിയിൽ മാത്രമല്ല കയറ്റുമതിയിലും കേമനായി സെൽറ്റോസ്; 2020-21 എക്സ്പോർട്ട് കണക്കുകൾ ഇങ്ങനെ
കഴിഞ്ഞ വർഷം വാഹന വ്യവസായത്തെ വളരെയധികം ആശങ്കപ്പെടുത്തുന്ന ഒന്നായിരുന്നു. 2020 -ന്റെ ആദ്യ മാസങ്ങളിൽ വാഹന വ്യവസായത്തിലുണ്ടായ മാന്ദ്യം 2020 മാർച്ച് മുതൽ പൂർണമായും ലോക്ക്ഡൗണിനും വഴിയൊരുക്കിയതോടെ ആകെ വലഞ്ഞിരുന്നു.

അതിനു ശേഷം ആഭ്യന്തര വിൽപ്പന വേഗത്തിൽ വീണ്ടെടുക്കുമ്പോഴും കയറ്റുമതി സംഖ്യകൾ വിജയകരമായി ഉയർന്നുവന്നില്ല. 2020 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവ് കണക്കിലെടുക്കുമ്പോൾ കാർ കയറ്റുമതി 43.14 ശതമാനം ഇടിഞ്ഞു. പ്രായോഗികമായി എല്ലാ വാഹന നിർമാതാക്കളും നെഗറ്റീവ് വളർച്ച രേഖപ്പെടുത്തുന്നു.

ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലെയും ജനപ്രിയ വിൽപ്പന മോഡലായ ഫോർഡ് ഇക്കോസ്പോർട്ട് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന പാസഞ്ചർ വാഹനമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ 11 മാസത്തെ എസ്‌യുവിയുടെ കയറ്റുമതി 37,846 യൂണിറ്റായിരുന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കയറ്റുമതി ചെയ്ത 78,535 യൂണിറ്റിനെ അപേക്ഷിച്ച് 52 ശതമാനം ഇടിവാണ് മോഡൽ രേഖപ്പെടുത്തിയത്. എന്നാൽ 2019-20 സാമ്പത്തിക വർഷത്തിലെയും 2018-19 സാമ്പത്തിക വർഷത്തിലേയും പോലെ ഇക്കോസ്പോർട്ട് ഒന്നാം സ്ഥാനത്ത് തന്നെ പിടിച്ചുനിന്നു.

എക്സിക്യൂട്ടീവ് സെഡാനുകളെ സംബന്ധിച്ചിടത്തോളം, പ്രാദേശികമായി ആവശ്യക്കാർ ഏറെയില്ലെങ്കിലും, കയറ്റുമതി വിപണികൾ ഈ മോഡലുകൾക്ക് കൂടുതൽ മുൻഗണന നൽകുന്നു. കയറ്റുമതിയുടെ കാര്യത്തിൽ ശ്രേണിയിൽ ഹ്യുണ്ടായി വെർണ ഒന്നാമതെത്തി. 30,751 യൂണിറ്റുകൾ കയറ്റുമതി ചെയ്ത് മൊത്തത്തിൽ രണ്ടാം സ്ഥാനം മോഡൽ കരസ്ഥമാക്കി.
MOST READ: ടെയ്‌കാൻ 2020 മോഡൽ ഇയറിനായി സൗജന്യ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പ്രഖ്യാപിച്ച് പോർഷ

2020 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ നിസാൻ സണ്ണിയുടെ 23,563 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 59,759 യൂണിറ്റ് കയറ്റുമതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 61 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ഈ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത മികച്ച 10 കാറുകളുടെ പട്ടിക ചുവടെയുണ്ട്.
Rank | Model | Apr-Feb 2021 | Apr-Feb 2020 | Growth (%) |
1 | Ford Ecosport | 37,846 | 78,535 | -51.81 |
2 | Hyundai Verna | 30,571 | 57,424 | -46.76 |
3 | Kia Seltos | 29,162 | 18,876 | 54.49 |
4 | Chevrolet Beat | 28,619 | 54,863 | -47.84 |
5 | Nissan Sunny | 23,563 | 59,759 | -60.57 |
6 | Volkswagen Vento | 23,526 | 45,085 | -47.82 |
7 | Hyundai Creta | 20,732 | 38,486 | -46.13 |
8 | Maruti S-Presso | 19,562 | 4,747 | 312.09 |
9 | Maruti Baleno | 19,136 | 32,483 | -41.09 |
10 | Hyundai Grand i10 NIOS | 15,861 | 24,482 | -35.21 |
Source: Rushlane
MOST READ: ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

മൂന്നാം സ്ഥാനത്ത് കിയ സെൽറ്റോസാണ്, 54 ശതമാനം വർധനയോടെ 29,162 യൂണിറ്റാണ് വാഹനം കയറ്റുമതി നടത്തിയത്. കയറ്റുമതിയിൽ കിയ സെൽറ്റോസ് ഹ്യുണ്ടായി ക്രെറ്റയെ മറികടന്നു.

നാലാം സ്ഥാനത്ത് ഷെവർലെ ബീറ്റ് ആയിരുന്നു, എന്നാൽ മഹാരാഷ്ട്രയിലെ തലേഗാവ് പ്ലാന്റിലെ എല്ലാ ഉൽപാദന പ്രവർത്തനങ്ങളും കമ്പനി നിർത്തി. ഇതേ 11 മാസ കാലയളവിൽ 23,526 യൂണിറ്റുകൾ കയറ്റുമതിയുമായി ഫോക്‌സ്‌വാഗണ്‍ വെന്റോയാണ് അതിന് താഴെയുള്ളത്.

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് പത്താം സ്ഥാനത്താണ്, എന്നാൽ ഹാച്ച്ബാക്ക് കയറ്റുമതിയുടെ കാര്യത്തിൽ മോഡൽ നാലാം സ്ഥാനത്ത് നിൽക്കുന്നു.

ഈ പട്ടികയിൽ ഹ്യുണ്ടായിക്ക് ആകെ മൂന്ന് മോഡലുകളുണ്ട്, അതിൽ വെർണ രണ്ടാം സ്ഥാനത്തും, ക്രെറ്റ ഏഴാം സ്ഥാനത്തും, i10 നിയോസ് പത്താം സ്ഥാനത്തുമാണ്.

കഴിഞ്ഞ 11 മാസത്തിനുള്ളിൽ 19,562 യൂണിറ്റുകൾ ആഗോള വിപണികളിലേക്ക് കയറ്റി അയച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ഏറ്റവും മികച്ച കയറ്റുമതി പട്ടികയിൽ ഒന്നാമത് എസ്-പ്രസ്സോയാണ്.

കയറ്റുമതിയിൽ 312 ശതമാനം വർധനയാണ് മോഡൽ നേടിയത്. 2019 ഏപ്രിൽ മുതൽ 2020 ഫെബ്രുവരി വരെയുള്ള കാലയളവിൽ കയറ്റുമതി ചെയ്തത് 4,747 യൂണിറ്റുകൾ മാത്രമായിരുന്നു.

ഏഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്ക് എസ്-പ്രസ്സോ കയറ്റുമതി ചെയ്യുന്നു. 19,136 യൂണിറ്റ് കയറ്റുമതിയോടെ ബാലെനോ ഒമ്പതാം സ്ഥാനത്താണ്. 2021 ഫെബ്രുവരിയിൽ കമ്പനി രണ്ട് ദശലക്ഷം വാഹന കയറ്റുമതി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് എസ്-പ്രസ്സോ, സ്വിഫ്റ്റ്, വിറ്റാര ബ്രെസ എന്നിവയുൾപ്പെടുന്ന മാരുതി സുസുക്കി വാഹനങ്ങൾ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചു. ആദ്യ ദശലക്ഷം കയറ്റുമതി നാഴികക്കല്ല് 2013 സാമ്പത്തിക വർഷത്തിൽ നേടിയപ്പോൾ 1.5 ദശലക്ഷം മാർക്ക് 2016 സെപ്റ്റംബറിൽ നിർമ്മാതാക്കൾ കൈവരിച്ചു.