ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

കഴിഞ്ഞ വര്‍ഷം 2020 ഓട്ടോ എക്സ്പോയില്‍ ടൈഗൂണ്‍ എന്ന പേരില്‍ വിളിക്കപ്പെടുന്ന മിഡ് സൈസ് എസ്‌യുവി ഫോക്‌സ്‌വാഗണ്‍ പ്രദര്‍ശിപ്പിച്ചു. അധികം വൈകാതെ തന്നെ മോഡല്‍ വിപണിയില്‍ എത്തിക്കുമെന്ന് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവ് വെളിപ്പെടുത്തിയിരുന്നു.

ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ടൈഗൂണ്‍ 2021 മാര്‍ച്ച് 31-ന് രാജ്യത്ത് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. വിപണിയില്‍ എത്തി കഴിഞ്ഞാല്‍, വളരെയധികം പ്രാദേശികവല്‍ക്കരിച്ച MQB A0 IN പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ രണ്ടാമത്തെ ഓഫറായി ടൈഗൂണ്‍ മാറും.

ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

ടൈഗൂണിന്റെ പ്രൊഡക്ഷന്‍-റെഡി പതിപ്പ് എത്തുന്നത് രണ്ട് വ്യത്യസ്ത എഞ്ചിനുകളിലായിരിക്കും വിപണിയില്‍ എത്തുക. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടിഎസ്‌ഐ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 115 bhp പരമാവധി കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പരനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടിഎസ്‌ഐ യൂണിറ്റ് 150 bhp കരുത്തും 250 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ആദ്യത്തെ എഞ്ചിന്‍ ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവലും 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഉള്‍പ്പെടും, രണ്ടാമത്തേതില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 7 സ്പീഡ് ഡിസിടിയും ലഭിക്കും.

ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

ഫീച്ചറുകളുടെ കാര്യത്തില്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാര്‍ ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഓള്‍-എല്‍ഇഡി എക്സ്റ്റീരിയര്‍ ലൈറ്റിംഗ്, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഒരു മള്‍ട്ടി-ഫംഗ്ഷന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും അതിലേറെയും ലഭിക്കുന്നു.

MOST READ: ഉയർന്ന പ്രൊഡക്ഷൻ ചെലവുകൾ; മോഡൽ നിരയിലുടനീളം വില വർധിപ്പിക്കാനൊരുങ്ങി നിസാൻ

ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

6 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ് വിത്ത് ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയവ സുരക്ഷ ഫീച്ചറുകളില്‍ വാഗ്ദാനം ചെയ്യുന്നു.

ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

ഈ വര്‍ഷം വിപണിയിലെത്തുമ്പോള്‍ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഫോക്‌സ്‌വാഗണ്‍ എസ്‌യുവി ഓഫറായി ടൈഗൂണ്‍ മാറും. വരാനിരിക്കുന്ന സ്‌കോഡ കുഷാഖ്, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ്, റെനോ ഡസ്റ്റര്‍ എന്നിവയ്ക്കെതിരെ ടൈഗൂണ്‍ മത്സരിക്കും.

MOST READ: ഐപിഎല്‍ ആവേശം കൊഴുപ്പിക്കാന്‍ ടാറ്റ സഫാരി; ഔദ്യോഗിക പങ്കാളിത്തം പ്രഖ്യാപിച്ചു

ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

അതേടൊപ്പം തന്നെ ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവയുടെ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്കെതിരെയും വാഹനം മത്സരിക്കും. നിലവിലെ കണക്കനുസരിച്ച്, ഫോക്‌സ്‌വാഗന്റെ ലൈനപ്പില്‍ പോളോ, വെന്റോ, ടി-റോക്ക്, ടിഗുവാന്‍ ഓള്‍സ്‌പേസ് എന്നിവ ഉള്‍പ്പെടുന്നു.

ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

അഞ്ച് സീറ്റുകളുള്ള ടിഗുവാന്‍ ഫെയ്‌സ്‌ലിഫ്റ്റും വെന്റോയുടെ പുതുതലമുറ പതിപ്പും ഉള്‍പ്പെടുന്ന വിവിധ ഉല്‍പന്നങ്ങളുടെ നിരയില്‍ കാര്‍ നിര്‍മ്മാതാവ് പ്രവര്‍ത്തിക്കുന്നു. ID4 ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനും കമ്പനി ആലോചിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Volkswagen Revealed Taigun Mid-Size SUV India Lauch Date. Read in Malayalam.
Story first published: Wednesday, March 24, 2021, 15:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X