മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ തരംഗം സൃഷ്‌ടിച്ച മോഡലാണ് കിയ സെൽറ്റോസ്. കൊറിയൻ ബ്രാൻഡിന് രാജ്യത്ത് ശക്തമായ അടിത്തറ നൽകാൻ സഹായിച്ചതും ഈ മിടുക്കനാണ്.

മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പരനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

ചുരുക്കി പറഞ്ഞാൽ കിയയുടെ മുഖമാണ് സെൽറ്റോസ് എന്നു പറയാതിരിക്കാനാവില്ല. ഈ ഒരു ഒറ്റമോഡൽ കൊണ്ട് ബ്രാൻഡ് സൃഷ്‌ടിച്ചതും വമ്പൻ ഇമേജാണ്. വിപണിയിൽ എത്തിയിട്ട് രണ്ട് വർഷം പൂർത്തിയാക്കാൻ ഒരുങ്ങുമ്പോൾ സെൽറ്റോസിനെ ചെറുതായൊന്ന് പരിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പരനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

ഈ നവീകരണത്തിന്റെ ഭാഗമായി എസ്‌യുവിയിലേക്ക് പനോരമിക് സൺറൂഫ് അവതരിപ്പിക്കാനാണ് കിയയുടെ പദ്ധതി. നിലവിൽ ആഭ്യന്തര വിപണിയിൽ ഏറെ ജനപ്രീതിയുള്ള ഒരു ഫീച്ചറാണ് ഇത്.

MOST READ: 700 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളുടെ നിർമ്മാണം ആരംഭിച്ച് മെർസിഡീസ്

മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പരനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

അതിനാലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ബ്രാൻഡ് എത്തിയതെന്നാണ് അഭ്യൂഹങ്ങൾ.ഇതോടൊപ്പം മറ്റ് ചില മാറ്റങ്ങളും സെൽറ്റോസിലേക്ക് എത്തിയേക്കാം.പുതുക്കിയ സെൽറ്റോസ് ഏപ്രിൽ 27-ന് അവതരിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പരനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

ഒരു സാധാരണ സൺറൂഫ് ഉപയോഗിച്ചാണ് സെൽറ്റോസ് നിലവിൽ വിൽപ്പനയ്ക്ക് എത്തുന്നത്. എന്നാൽ വിപണിയിലെ പ്രധാന എതിരാളിയും സെൽറ്റോസുമായി പ്ലാറ്റ്ഫോം പങ്കിടുന്നതുമായ ഹ്യുണ്ടായി ക്രെറ്റ പനോരമിക് സൺറൂഫ് അവതരിപ്പിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

MOST READ: ഉയർന്ന പ്രൊഡക്ഷൻ ചെലവുകൾ; മോഡൽ നിരയിലുടനീളം വില വർധിപ്പിക്കാനൊരുങ്ങി നിസാൻ

മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പരനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

കൂടാതെ എം‌ജി ഹെക്ടർ, ടാറ്റ ഹാരിയർ തുടങ്ങിയ സെൽ‌റ്റോസിന്റെ മിക്ക എതിരാളികളും പനോരമിക് സൺ‌റൂഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഈ പോരായ്‌മ തിരുത്താനാകും പുതിയ പരിഷ്ക്കരണത്തിലൂടെ കിയ ഉദ്ദേശിക്കുക.

മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പരനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

സെൽറ്റോസിന് പ്രാരംഭ ഘട്ടത്തിൽ ലഭിച്ച സ്വീകാര്യത പയ്യെ കുറഞ്ഞ് വിൽപ്പന കുറയാൻ തുടങ്ങിയെന്നതും യാഥാർഥ്യമാണ്. വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നായി ഇത് ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ക്രെറ്റ നേടിക്കൊണ്ടിരിക്കുന്ന സംഖ്യകളോട് അടുത്തെത്താൻ പോലും സാധിക്കില്ലെന്നതും ശ്രദ്ധേയമാണ്.

MOST READ: ക്രോസ്ഓവറുകൾക്കും എസ്‌യുവികൾക്കുമായി ടാങ്ക് എന്ന പുതു ബ്രാൻഡ് അവതരിപ്പിക്കാനൊരുങ്ങി ഗ്രേറ്റ് വോൾ മോട്ടോർസ്

മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പരനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

സെൽറ്റോസ് വിൽപ്പനയെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കമായാണ് പനോരമിക് സൺറൂഫ് അവതരിപ്പിക്കുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ CRDi VGT ഡീസല്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനോടെയാണ് കിയ മോഡലിനെ വിപണിയിലെത്തിക്കുന്നത്.

മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പരനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

അതോടൊപ്പം വൈവിധ്യമാർന്ന ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ഉപഭോക്താക്കളെ സെൽറ്റോസിലേക്ക് അടുപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, IVT, 7 സ്പീഡ് ഡിസിടി എന്നിവയാണ് എസ്‌യുവിയിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പരനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

9.89 ലക്ഷം മുതൽ 17.34 ലക്ഷം രൂപ വരെയാണ് കിയയുടെ മിഡ്-സൈസ് എസ്‌യുവിക്കായി മുടക്കേണ്ട എക്സ്ഷോറൂം വില. പുതിയ നവീകരണവുമായി എത്തുമ്പോൾ സെൽറ്റോസിന് വില വർധിക്കാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Updated Kia Seltos Could Be Launched Anytime Soon With Panoramic Sunroof. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X