പതിറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുന്നു; കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ച് പുറത്ത്

പുതിയ കോപ്പിറൈറ്റ് അവകാശമുള്ള ലോഗോയും 2029 അരവിന്ദ് കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ചും പുറത്തിറക്കി കേരളത്തിന്റെ മാരുതി എന്നറിയപ്പെട്ടിരുന്ന അരവിന്ദ് ഓട്ടോമൊബൈൽസ്.

പതിറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുന്നു; കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ച് പുറത്ത്

അധികമാരും ഓർക്കാനിടയില്ലാത്ത ചരിത്രത്തിൽ കാര്യമായി എഴുതപ്പെട്ടിട്ടില്ലാത്ത 1956 ൽ സ്ഥാപിതമായ വാഹന നിർമാതാക്കളായിരുന്നു അരവിന്ദ്. തിരുവിതാംകൂർ രാജാവായ ശ്രീ ചിത്തിര തിരുനാളിനായി കേരളത്തിൽ നിർമിച്ച ആദ്യത്തെ കാറായിരുന്നു ഇത്.

പതിറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുന്നു; കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ച് പുറത്ത്

പാലസ് സ്‌പെഷ്യൽ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. എന്നിരുന്നാലും ഉടമ എകെ ബാലകൃഷ്ണ മേനോന്റെ മരണത്തെത്തുടർന്ന് കമ്പനി തൊഴിലാളികളുടെ സഹകരണ സംഘത്തിന് കൈമാറിയതിനാൽ കാർ ഒരിക്കലും സീരീസ് നിർമാണത്തിലേക്ക് പ്രവേശിച്ചില്ല.

MOST READ: ഇന്ത്യൻ സേനയ്ക്കായി 1,300 ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ നിർമ്മിക്കാനൊരുങ്ങി മഹീന്ദ്ര

പതിറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുന്നു; കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ച് പുറത്ത്

എകെ ബാലകൃഷ്ണ മേനോന്റെ ചെറുമകൻ ഇപ്പോൾ ബ്രാൻഡ് പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് വാർത്തകൾ. ഈ ദശകത്തിന്റെ അവസാനത്തോടെ കൺസെപ്റ്റ് വൺ പ്രദർശിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഡിസൈൻ സ്കെച്ച് സൂചിപ്പിക്കുന്നു.

പതിറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുന്നു; കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ച് പുറത്ത്

കൂടാതെ ഇതൊരു ഇലക്ട്രിക് വാഹനമായാകും വിപണിയിൽ എത്തുകയെന്നാണ് അഭ്യൂഹങ്ങൾ. കൺസെപ്റ്റ് കാറിന്റെ സമകാലിക രൂപം പാലസ് സ്‌പെഷ്യലിൽ നിന്ന് വളരെ വ്യത്യസ്‌തമാണെന്നതും കൗതുകമുണ‍‍‍‍‍ര്‍ത്തിയേക്കാം.

MOST READ: ക്രെറ്റയിൽ നിന്നും വേറിട്ടു നിൽക്കാൻ അൽകാസർ; ഏഴ് സീറ്റർ എസ്‌യുവിയുടെ പുതിയ ചിത്രങ്ങളുമായി ഹ്യുണ്ടായി

പതിറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുന്നു; കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ച് പുറത്ത്

കേരളത്തിന്റെ മാരുതി എന്നറിയപ്പെട്ട അരവിന്ദ് കാർ ഒരു ചെറിയ സംഘം തൊഴിലാളികൾ കൈകൊണ്ട് നിർമിച്ചതാണ്. ഒരു ബോക്സ് ചാസിയെ അടിസ്ഥാനമാക്കി രൂപംകൊണ്ട ഇതിന് ഫിയറ്റ് എഞ്ചിനായിരുന്നു തുടിപ്പേകിയിരുന്നതും.

പതിറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുന്നു; കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ച് പുറത്ത്

1965 മെയ് 29-നാണ് അരവിന്ദ് പാലസ് സ്പെഷ്യൽ രൂപംകൊണ്ടത്. ഏകദേശം 10 മാസത്തെ കഠിനാധ്വാനത്തിന് ശേഷമാണ് എകെ ബാലകൃഷ്ണ മേനോൻ കാറിന്റെ നിർമാണം പൂർത്തിയാക്കിയത്.

MOST READ: ഐപിഎല്‍ ആവേശം കൊഴുപ്പിക്കാന്‍ ടാറ്റ സഫാരി; ഔദ്യോഗിക പങ്കാളിത്തം പ്രഖ്യാപിച്ചു

പതിറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുന്നു; കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ച് പുറത്ത്

ചെറുകിട കാർ പ്രോജക്റ്റിനായി ഇന്ദിരാഗാന്ധിയുടെ സർക്കാർ പുറപ്പെടുവിച്ച ടെൻഡറിനോട് പ്രതികരിക്കാൻ മേനോൻ തീരുമാനിക്കുകയും മോഡൽ 3 അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ ലക്ഷ്യത്തെ പിന്തുണയ്ക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയും പകരം വ്യക്തമായ കാരണങ്ങളാൽ മാരുതി ഉദ്യോഗിന് ഇന്ത്യ പിന്തുണ നൽകുകയും ചെയ്യുകയായിരുന്നു.

പതിറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുന്നു; കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ച് പുറത്ത്

അങ്ങനെയാണ് കേരളത്തിന്റെ സ്വന്തം വാഹന നിർമാതാക്കളാകാനുള്ള അരവിന്ദ് ഓട്ടോമൊബൈൽസിന്റെ സാധ്യത ഇല്ലാണ്ടായത്. എന്നാൽ പുതിയ ഇലക്‌ട്രിക് യുഗത്തിലേക്ക് രാജ്യം പ്രവേശിക്കുമ്പോൾ പുത്തൻ സാധ്യതകൾ തേടി കമ്പനി വീണ്ടും എത്തിയിരിക്കുകയാണ്.

പതിറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുന്നു; കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ച് പുറത്ത്

നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇല‌ക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുമെന്ന വിശ്വാസത്തിലാണ് ഏവരും. ഇന്ത്യൻ വാഹന വ്യവസായത്തിന്റെ ഡിസൈനിന്റെ ഭാവിയിലേക്കുള്ള മുന്നേറ്റമാണ് 2029 അരവിന്ദ് കൺസെപ്റ്റ് വൺ എന്നാണ് കമ്പനിയുടെ അവകാശവാദം.

Most Read Articles

Malayalam
English summary
Aravind Automobiles Released New Copyrighted Logo And Design Sketch Of The 2029 Concept One. Read in Malayalam
Story first published: Wednesday, March 24, 2021, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X