Just In
Don't Miss
- Movies
ബിഗ് ബോസ് സീസൺ 3 ലെ അടുത്ത സുഹൃത്തുക്കൾ മികച്ച പ്രണയ ജോഡിയായി, അഡോണിക്കും ഡിംപലിനും സർപ്രൈസ്
- Finance
വിപണി നേട്ടത്തില് ഉണര്ന്നു; സെന്സെക്സില് 1 ശതമാനം മുന്നേറ്റം
- Lifestyle
അറിഞ്ഞിരിക്കൂ, കോവിഡ് വാക്സിന്റെ ഈ പാര്ശ്വഫലങ്ങള്
- News
കോവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം: പൗരന്മാര്ക്ക് നിര്ദേശവുമായി അമേരിക്ക
- Sports
IPL 2021: കുതിപ്പ് തുടര്ന്ന് സിഎസ്കെ, രാജസ്ഥാന് എവിടെ പിഴച്ചു? മൂന്ന് കാരണങ്ങളിതാ
- Travel
ശര്ക്കര പാത്രത്തിലെ ദേവി മുതല് മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
'ബോൺ ഫോർ റേസിംഗ്' M 1000 RR പെർഫോമൻസ് ബൈക്കിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 42 ലക്ഷം രൂപ
ഇന്ത്യൻ വിപണിയിൽ പുതിയ M 1000 RR സൂപ്പർ റേസിംഗ് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ്. സ്റ്റാൻഡേർഡ്, കോമ്പറ്റീഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് മോട്ടോർസൈക്കളിനെ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

പൂർണമായും ബിൽറ്റ്-അപ്പ് യൂണിറ്റുകളായി (CBU ) ഇറക്കുമതി ചെയ്യുന്ന M 1000 RR മോഡലിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് 42 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം ടോപ്പ് എൻഡ് കോമ്പറ്റീഷൻ പതിപ്പിനായി 45 ലക്ഷം രൂപ മുടക്കേണ്ടി വരും.

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ഡീലർഷിപ്പുകളിൽ M 1000 RR റേസിംഗ് ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മോട്ടോർസൈക്കിൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി കമ്പനിയുടെ ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ കസ്റ്റമൈസ്ഡ് സാമ്പത്തിക പദ്ധതികൾ വാഗ്ദാനം ചെയ്യും.
MOST READ: പൾസർ 220F പതിപ്പിന്റെ പകരക്കാരനാവാൻ പുതിയ 250 മോഡൽ

ഇന്ത്യയിലെ ബിഎംഡബ്ല്യു മോട്ടോറാഡിൽ നിന്നുള്ള ആദ്യത്തെ M മോഡലാണ് പുതിയ M 1000 RR. ലൈറ്റ് വൈറ്റ്, റേസിംഗ് ബ്ലൂ മെറ്റാലിക്, റേസിംഗ് റെഡ് നിറങ്ങളിൽ ഇത് ലഭ്യമാണ്. രൂപകൽപ്പനയുടെ കാര്യത്തിൽ ക്ലിയർ-കോട്ട് കാർബൺ M വിംഗ്‌ലെറ്റുകളുടെയും ഉയർന്ന വിൻഡ്‌സ്ക്രീനിന്റെയും രൂപത്തിലുള്ള എയറോഡൈനാമിക് മെച്ചപ്പെടുത്തലുകളിൽ നിന്ന് ബൈക്ക് പ്രയോജനം നേടുന്നുണ്ട്.

പുതുക്കിയ ചാസി ഡിസൈൻ, ഉയർന്ന പെർഫോമൻസ് M ബ്രേക്കുകൾ, M കാർബൺ വീലുകൾ, 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, ഒബിഡി ഇന്റർഫേസ്, ഭാരം കുറഞ്ഞ M ബാറ്ററി, പിൻവശത്ത് യുഎസ്ബി ചാർജിംഗ് സോക്കറ്റ്, ശക്തമായ ഇന്റഗ്രേറ്റഡ് എൽഇഡി ലൈറ്റ് യൂണിറ്റുകൾ, ഹീറ്റഡ് ഗ്രിപ്പുകൾ എന്നിവയാണ് മോഡലിലെ മറ്റ് സവിശേഷതകൾ.
MOST READ: ഹോപ്പ്; താങ്ങാനാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് IIT ഡല്‍ഹി

M ജിപിഎസ്-ലാപ് ട്രിഗർ, പാസഞ്ചർ കിറ്റ്, പില്യൺ സീറ്റ് കവർ, കാർബൺ പായ്ക്ക്, M ബില്ലറ്റ് പായ്ക്ക് (M എഞ്ചിൻ പ്രൊട്ടക്ടർ, M ബ്രേക്ക് ലിവർ ഫോൾഡിംഗ്, M ബ്രേക്ക് ലിവർ ഗാർഡ്, M ക്ലച്ച് ലിവർ ഫോൾഡിംഗ്, M റൈഡർ ഫുട്‌റെസ്റ്റ് സിസ്റ്റം) എന്നിവയും ഈ ഹൈ പെർഫോമൻസ് ബൈക്കിന്റെ പ്രത്യേകതയാണ്.

മെക്കാനിക്കൽ സവിശേഷതകളിൽ 999 സിസി, വാട്ടർ-കൂൾഡ്, ഇൻലൈൻ നാല് സിലിണ്ടർ എഞ്ചിനാണ് M 1000 RR-ന്റെ ഹൃദയം. ബിഎംഡബ്ല്യു ഷിഫ്റ്റ്ക്യാം സാങ്കേതികവിദ്യ ഉപയോഗിച്ച് 209 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ഈ മോട്ടോർസൈക്കിൾ പ്രാപ്‌തമാണ്.
MOST READ: ചെറു ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇന്ധന വിലയിൽ നേരിയ ഇളവ്

M 1000 RR-ന് എഞ്ചിനായി പുതുക്കിയ ഘടകങ്ങൾ, വർധിച്ച കംപ്രഷൻ, ടൈറ്റാനിയം ഉപയോഗിച്ച് നിർമിച്ച ഭാരം കുറഞ്ഞ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ ലഭിക്കുന്നു. ഈ സൂപ്പർ ബൈക്കിന് 3.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം 306 കിലോമീറ്ററാണ് ഉയർന്ന വേഗത.

റെയിൻ, റോഡ്, ഡൈനാമിക്, റേസ് എന്നീ നാല് റൈഡിംഗ് മോഡുകൾ ബൈക്കിന്റെ ഇലക്ട്രോണിക് എയ്ഡുകളിൽ ഉൾപ്പെടുന്നു. റൈഡിംഗ് മോഡുകൾ പ്രോ (റേസ് പ്രോ 1-3) ഓപ്ഷണൽ അധികമായി ലഭ്യമാണ്.

റൈഡിംഗ് മോഡുകൾ സൗജന്യമായി പ്രോഗ്രാം ചെയ്യാവുന്നതും എഞ്ചിൻ (ത്രോട്ടിൽ), എഞ്ചിൻ ബ്രേക്ക്, ട്രാക്ഷൻ കൺട്രോൾ, വീലി-കൺട്രോൾ, എബിഎസ്, എബിഎസ് പ്രോ എന്നിവ പോലുള്ള സെറ്റ് പാരാമീറ്ററുകളുമാണ്. ‘പ്രോ മോഡുകൾ' മോട്ടോർസൈക്കിളിലേക്ക് ഒരു ലോഞ്ച് കൺട്രോളും പിറ്റ്-ലെയ്ൻ ലിമിറ്ററും കൊണ്ടുവരുന്നു.

M 1000 RR നിരവധി ഓപ്‌ഷണൽ ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും കമ്പനി വാഗ്ദാനം ചെയ്യും. മൂന്ന് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് മോട്ടോർസൈക്കിൾ വരുന്നത്. വാങ്ങുന്നവർക്ക് നാലാമത്തെയും അഞ്ചാമത്തെയും വർഷത്തേക്ക് വിപുലീകൃത വാറന്റി തെരഞ്ഞെടുക്കാനും സാധിക്കും.