Just In
- 5 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 6 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 6 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 7 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ് തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഡലുകളില്‍ 3 ശതമാനം വരെ വില വര്‍ധനവുമായി ഫോര്‍ഡ്; നടപ്പാക്കുക ഏപ്രില്‍ മുതല്‍
പുതിയ സാമ്പത്തിക വര്‍ഷം മൂലം, മിക്ക നിര്‍മ്മാതാക്കളും അവരുടെ മോഡലുകള്‍ക്ക് വില വര്‍ദ്ധനവ് പ്രഖ്യാപിക്കുന്നു. ഏപ്രില്‍ മുതല്‍ മോഡലുകളിലുടനീളം 3 ശതമാനം വര്‍ധനവുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫോര്‍ഡ്.

മോഡലുകളെ ആശ്രയിച്ച് വില വ്യത്യാസപ്പെടാമെന്നും കമ്പനി സൂചന നല്കി. പുതിയ വില വിവര പട്ടിക ഏപ്രില്‍ 1-ന് വെളിപ്പെടുത്തും. നിലവില്‍ ഫോര്‍ഡിന് അഞ്ച് മോഡലുകളാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഫിഗോ, ആസ്പയര്, ഫ്രീസ്റ്റൈല്‍, ഇക്കോസ്പോര്‍ട്ട്, എന്‍ഡവര്‍ എന്നിവയിലാകും വില വര്‍ധനവ് നടപ്പാക്കുക.

നിലവില്‍ രാജ്യത്ത് വില്‍പ്പനയില്‍ വലിയ ഇടിവാണ് ബ്രാന്‍ഡിനുള്ളത്. എന്നാല്‍ വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെയാണ് നിര്‍മ്മാതാക്കള്‍ ജനപ്രീയ മോഡലായ ഇക്കോസ്പോര്‍ട്ടിന് പുതിയൊരു പതിപ്പ് സമ്മാനിച്ചത്.
MOST READ: ഒന്നാമനായി ടൊയോട്ട; ലോകത്തിലെ ഏറ്റവും മൂല്യവത്തായ 10 വാഹന ബ്രാൻഡുകൾ

ടോപ്പ്-സ്പെക്ക് S വേരിയന്റിനെ അടിസ്ഥാനമാക്കി ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് SE വേരിയന്റ് അവതരിപ്പിച്ചു. ഇത് കുറച്ച് കോസ്മെറ്റിക് ഹൈലൈറ്റുകളും ഉള്പ്പടുത്തലുകള് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കോസ്പോര്‍ട്ടിന്റെ പിന്നിലെ ബൂട്ട്-മൗണ്ട് ചെയ്ത സ്പെയര്‍ വീല്‍ നഷ്ടപ്പെടുത്തുന്നു.

ടോപ്പ് എന്‍ഡ് S വേരിയന്റില്‍ കാണുന്ന മിക്ക സവിശേഷതകളും ഈ വേരിയന്റിന് ലഭിക്കുന്നു. ഏകദേശം 50,000 രൂപയുടെ വര്‍ധനവാണ് ഈ പതിപ്പിന് ഉണ്ടായിരിക്കുന്നത്.
MOST READ: ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കടുപ്പമേറും; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ഗേറ്റ്, സില്‍വര്‍ ആപ്ലിക്ക് സ്പോര്‍ട്ട് ചെയ്യുന്ന പുതിയ ഡ്യുവല്‍-ടോണ്‍ റിയര്‍ ബമ്പര്‍ എന്നിവയ്ക്ക് പുറമെ, ബോള്‍ഡ് ഗ്രില്‍, 16 ഇഞ്ച് അലോയ്കള്‍, എസ്യുവി ക്രെഡന്‍ഷ്യലുകള്‍ വര്‍ദ്ധിപ്പിക്കുന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ ഉപയോഗിച്ച് ആകര്‍ഷിക്കുന്ന ഇക്കോസ്പോര്‍ട്ടിന്റെ മൊത്തത്തിലുള്ള ഡിസൈന്‍ SE വേരിയന്റ് നിലനിര്‍ത്തുന്നു.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം SYNC3 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതിന് ലഭിക്കുന്നു. 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TiVCT പെട്രോളും 1.5 ലിറ്റര്‍ TDCi ഡീസല്‍ എഞ്ചിനുകളും ഉള്‍പ്പെടുത്തി പുതിയ ഇക്കോസ്പോര്‍ട്ട് SE വാഗ്ദാനം ചെയ്യുന്നു.
MOST READ: അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

പെട്രോള്‍ എഞ്ചിന് 120 bhp കരുത്തും 149 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. മറുവശത്ത്, ഓയില്‍ ബര്‍ണര്‍ ഏകദേശം 98 bhp പവറും 215 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകളും ഫോര്‍ഡിന്റെ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കും.

രണ്ടാം തലമുറ മഹീന്ദ്ര XUV500 അടിസ്ഥാനമാക്കിയുള്ള മിഡ് സൈസ് എസ്യുവിയിലും ഫോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് 2022-ല്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: മാഗ്നൈറ്റിനും കൈഗറിനും വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്യുവി മെയ് മാസം വിപണിയിലേക്ക്?

ഈ പതിപ്പിന് നിരവധി പ്രീമിയം സവിശേഷതകള്‍, പെട്രോള്‍ / ഡീസല്‍ എഞ്ചിനുകള്‍, XUV500 പോലുള്ള ഓപ്ഷണല്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകള് എന്നിവ ലഭിക്കും. ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500, എംജി ഹെക്ടര്‍ എന്നിവയ്ക്ക് എതിരെ ഈ മോഡല്‍ മത്സരിക്കും.