ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കടുപ്പമേറും; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത്, മുമ്പത്തേതിനേക്കാള്‍ ബുദ്ധിമുട്ടുള്ളതാകുമെന്ന് റിപ്പോര്‍ട്ട്. ഡ്രൈവിംഗ് ലൈസന്‍സ് പരിശോധന മുമ്പത്തേതിനേക്കാള്‍ കഠിനമാകുമെന്നും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ 69 ശതമാനം ടെസ്റ്റുകള്‍ വിജയിക്കേണ്ടതുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കടുപ്പമേറും; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. വണ്ടി റിവേഴ്‌സ് എടുക്കാന്‍ നല്ല വശമില്ലെങ്കില്‍ ഇനി ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ പ്രയാസമാകുമെന്നും ഇടത്തോട്ടും വലത്തോട്ടും റിവേഴ്‌സ് എടുക്കുന്നതടക്കം, ഡ്രൈവിങ് നല്ലതുപോലെ അറിയുന്നവര്‍ക്കാണ് ലൈസന്‍സ് നല്‍കുന്നതെന്ന് ഉറപ്പു വരുത്തുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കടുപ്പമേറും; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളില്‍ ഡ്രൈവിംഗ് ലെസന്‍സ് ടെസ്റ്റിന് അപേക്ഷിക്കുന്നവരുടെ വിജയശതമാനം 69 ആയി നിജപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണിത്.

MOST READ: 22 ഇഞ്ച് അലേയി വീലുകളില്‍ തിളങ്ങി പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കടുപ്പമേറും; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഏതാനും സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. നടപടി വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കടുപ്പമേറും; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ഡ്രൈവിംഗ് ലൈസന്‍സ് കാലാവധിക്ക് ഒരു വര്‍ഷത്തിനു മുമ്പോ, കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിനു മുമ്പോ പുതുക്കാന്‍ അനുവദിക്കും. വീടുവിട്ട് വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റും ഇതു കൂടുതല്‍ പ്രയോജനപ്പെടുമെന്ന് മന്ത്രി സഭയില്‍ വിശദീകരിച്ചു.

MOST READ: ജീവനക്കാര്‍ക്ക് സഹയഹസ്തവുമായി എംജി; കൊവിഡ്-19 വാക്‌സിനേഷന്‍ ചെലവ് വഹിക്കും

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കടുപ്പമേറും; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ഡ്രൈവിംഗ് ട്രാക്കിലെ ഒരു ലൈവ് ഡെമോ കൂടാതെ യഥാര്‍ത്ഥ ഡ്രൈവിംഗ് ടെസ്റ്റ് നൈപുണ്യം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകളിലും എല്‍ഇഡി സ്‌ക്രീനില്‍ ഒരു ഡെമോ കാണിക്കുന്നുണ്ടെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഡ്രൈവിംഗ് സ്‌കില്‍ ടെസ്റ്റ് ബുക്ക് ചെയ്യുന്ന സമയത്ത്, അപേക്ഷകന് ഡ്രൈവിംഗ് സ്‌കില്‍ ടെസ്റ്റ് ഡെമോയുടെ വീഡിയോ ലിങ്കും നല്‍കുന്നു.

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കടുപ്പമേറും; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ഡ്രൈവിംഗ് ലൈസന്‍സും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സംബന്ധിച്ച ചില സേവനങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

MOST READ: അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കടുപ്പമേറും; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ആധാര്‍ ഉപയോഗിച്ച്, സ്വമേധയാ, ആര്‍ക്കും പ്രാദേശിക ഗതാഗത ഓഫീസോ ആര്‍ടിഒയോ സന്ദര്‍ശിക്കാതെ തന്നെ ലൈസന്‍സ് പുതുക്കാനും ഡ്യൂപ്ലിക്കേറ്റ് ആര്‍സിയും സമാന സേവനങ്ങളും നേടാനും കഴിയും. പ്രക്രിയയെ കാര്യക്ഷമമാക്കുകയും സേവനങ്ങളെ തടസ്സരഹിതവും പൗരന്മാര്‍ക്ക് സമ്പര്‍ക്കരഹിതവുമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിനായി, 18 ഓളം കോണ്‍ടാക്റ്റ്‌ലെസ് സേവനങ്ങള്‍ മന്ത്രാലയം വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Nitin Gadkari Says Driving Licence Test To Be Tough, Find Here New Details. Read in Malayalam.
Story first published: Friday, March 26, 2021, 14:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X