Just In
Don't Miss
- News
അന്തര്സംസ്ഥാന യാത്രക്കാര് നിർബന്ധമായും ഇ ജാഗ്രത പോര്ട്ടലില് രജിസ്റ്റര് ചെയ്യണം
- Movies
പിണക്കം മാറാനായി പൂട്ടിയിട്ടു, പരസ്പരം മിണ്ടാതിരുന്നു, ശ്രീദേവിയുമായുള്ള പിണക്കത്തെ കുറിച്ച് ജയപ്രദ
- Sports
IPL 2021: സിഎസ്കെ x കെകെആര്- ഹാട്രിക് ജയത്തിന് ചെന്നൈ, ടോസ് അല്പ്പസമയത്തിനകം
- Finance
18.49 ശതമാനം വർധനവ്: കാർഷിക ഉത്പന്ന മേഖലയിൽ വ്യാപാര മിച്ചം നിലനിർത്തി രാജ്യം
- Lifestyle
ഇളം ചൂടുവെള്ളം സൗന്ദര്യത്തിന് അവസാന വാക്ക്
- Travel
ബാലരൂപത്തില് ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജീവനക്കാര്ക്ക് സഹയഹസ്തവുമായി എംജി; കൊവിഡ്-19 വാക്സിനേഷന് ചെലവ് വഹിക്കും
കൊവിഡ്-19 മഹാമാരി കാലത്ത് രാജ്യത്തിനായി വലിയ സഹായങ്ങളാണ് മിക്ക വാഹന നിര്മ്മാതാക്കളും നല്കിയത്. എംജി മോട്ടോര്സും ഇതില് പങ്കാളികളായിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ ജീവനക്കാര്ക്ക് വീണ്ടും സഹയഹസ്തവുമായി രംഗത്തെത്തുകയാണ് എംജി. തങ്ങളുടെ എല്ലാ ജീവനക്കാരുടെയും കൊവിഡ് -19 വാക്സിനേഷന് ചെലവ് വഹിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

വാക്സിനേഷന് ഡ്രൈവ് കമ്പനിയുടെ നിലവിലുള്ള മെഡിക്കല് ഇന്ഷുറന്സ് പോളിസിക്ക് മുകളിലായിരിക്കും. സൗജന്യ വാക്സിനേഷന് ഡ്രൈവിന് വിധേയരാകാന് എല്ലാ ജീവനക്കാരെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കാര് നിര്മ്മാതാവ് സ്വമേധയാ വാക്സിനേഷന് വാഗ്ദാനം ചെയ്യുന്നു.
MOST READ: 2 വര്ഷത്തിനുള്ളില് ഇലക്ട്രിക് കാര് വില കുറയുമെന്ന് നിതിന് ഗഡ്കരി

80,000 വാഹനങ്ങളുടെ വാര്ഷിക ഉല്പാദന ശേഷിയുള്ള ഗുജറാത്തിലെ ഹാലോളില് എംജി മോട്ടോര് ഇന്ത്യയുടെ ഉല്പാദന കേന്ദ്രത്തില് 2,500 ഓളം ജീവനക്കാര് ജോലി ചെയ്യുന്നുണ്ട്, ഇവരെല്ലാം പദ്ധതിയുടെ ഭാഗമാകുമെന്നും എംജി അറിയിച്ചു.

ഡീലര് പങ്കാളികളെയും കരാറുകാരെയും വെണ്ടര്മാരെയും പദ്ധതിയുടെ ഭാഗമാകാന് കാര് നിര്മ്മാതാവ് പ്രോത്സാഹിപ്പിക്കുന്നു. വാക്സിനേഷന് ഡ്രൈവ് നടത്താന് ഗുരുഗ്രാം, ഹാലോള് പ്ലാന്റുകളിലും പ്രാദേശിക ഓഫീസുകളിലും ബന്ധപ്പെട്ട അധികാരികളുമായി കമ്പനി പങ്കാളികളാകും.
MOST READ: 'ഹോപ്പ്'; താങ്ങാനാവുന്ന വിലയില് ഇലക്ട്രിക് സ്കൂട്ടര് അവതരിപ്പിച്ച് IIT ഡല്ഹി

രണ്ടാമത്തെ തരംഗത്തില് വര്ദ്ധിച്ചുവരുന്ന കൊവിഡ് കേസുകള് കണ്ടാണ് കമ്പനി ഈ മുന്കരുതല് നടപടി. എംജി മോട്ടോര് ഇന്ത്യ തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സുരക്ഷാ നടപടികള് ശക്തിപ്പെടുത്തുകയും നിയന്ത്രണം ഇരട്ടിയാക്കുകയും ചെയ്യുന്നു.

SEWA സംരംഭത്തിന്റെ ഭാഗമായി എംജി മോട്ടോര് മഹാരാഷ്ട്രയിലെ നിരവധി ആശുപത്രികള്ക്ക് റിട്രോഫിറ്റഡ് ഹെക്ടര് ആംബുലന്സുകള് സംഭാവന ചെയ്തിരുന്നു.

സംസ്ഥാനത്ത് കൊവിഡ്-19 കേസുകള് വീണ്ടും വര്ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്, കാര് നിര്മ്മാതാവ് അതിന്റെ നാഗ്പൂര് ഡീലര്ഷിപ്പുമായി സഹകരിച്ച് കൊറോണ വൈറസ് മഹാമാരിയുടെ പുതിയ തരംഗത്തിനെതിരെ പോരാടാന് സഹായിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഗുജറാത്തിലെ എംജി മോട്ടോര് ഇന്ത്യയുടെ ഹാലോല് പ്ലാന്റില് എഞ്ചിനീയറിംഗ് ടീം നിര്മ്മിച്ചതാണ് ഹെക്ടര് ആംബുലന്സുകള്. ആംബുലന്സുകളില് മെഡിസിന് കാബിനറ്റ്, 5 പാരാമീറ്റര് മോണിറ്റര്, ഓട്ടോ ലോഡിംഗ് സ്ട്രെച്ചര്, വെന്റിലേറ്റര്, ഓക്സിജന് വിതരണ സംവിധാനം, ബാറ്ററി അധിക സോക്കറ്റുകളുള്ള ഇന്വെര്ട്ടര്, ഒരു സൈറണ്, ലൈറ്റ്ബാര്, അഗ്നിശമന ഉപകരണം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
MOST READ: വെന്റോയുടെ പിൻഗാമി അടുത്ത വർഷം ആദ്യപാദത്തിൽ ഇന്ത്യയിൽ എത്തും

രാജ്യത്ത് ബ്രാന്ഡ് സ്വീകരിച്ച ഏറ്റവും പുതിയ സംരംഭമാണ് റിട്രോഫിറ്റഡ് എംജി ഹെക്ടര് ആംബുലന്സ്. ലോക്ക്ഡൗണ് ആരംഭിച്ച നാളുകളില്, കൊവിഡ്-19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില് എംജി മോട്ടോര് നിരന്തരം പിന്തുണ രാജ്യത്തിന് നല്കുന്നുണ്ട്.

അവശ്യ സേവന ദാതാക്കളില് നിന്നും ഡോക്ടര്മാരില് നിന്നും പൊലീസ് ഉദ്യോഗസ്ഥരില് നിന്നും വിവിധ കൊറോണ യോദ്ധാക്കള്ക്ക് പിന്തുണ നല്കുന്ന നിരവധി സംരംഭങ്ങള് കമ്പനി ആരംഭിച്ചു. PM കെയര് ദുരിതാശ്വാസ ഫണ്ടിലേക്ക് കമ്പനി രണ്ട് കോടി രൂപ സംഭാവനയും നല്കിയിരുന്നു.