വെന്റോയുടെ പിൻഗാമി അടുത്ത വർഷം ആദ്യപാദത്തിൽ ഇന്ത്യയിൽ എത്തും

പതിറ്റാണ്ടുകൾ പഴക്കമുള്ള വെന്റോയുടെ പിൻഗാമിയെ കൊണ്ടുവരാൻ ഫോക്‌സ്‌വാഗൺ ഒരുങ്ങി കഴിഞ്ഞു. വിർച്ചസ് എന്നറിയപ്പെടുമെന്ന് കരുതുന്ന മോഡലിനെ അടുത്ത വർഷം ആദ്യപാദത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനിയുടെ സ്ഥിരീകരണം.

വെന്റോയുടെ പിൻഗാമി അടുത്ത വർഷം ആദ്യപാദത്തിൽ ഇന്ത്യയിൽ എത്തും

വിദേശ വിപണികളിൽ സാന്നിധ്യമായ വിർചസ് ഇതിനകം തന്നെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം ആരംഭിച്ചിട്ടുണ്ട്. ശരിക്കും 2017-ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച കാറാണ് വിർചസ്.

വെന്റോയുടെ പിൻഗാമി അടുത്ത വർഷം ആദ്യപാദത്തിൽ ഇന്ത്യയിൽ എത്തും

തീർച്ചയായും ചില ഇന്ത്യ-നിർദ്ദിഷ്ട കോസ്മെറ്റിക് മാറ്റങ്ങളോടെയാകും സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലേക്ക് പുതിയ താരം എത്തുക. സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൺ കോംപാക്‌ട് എസ്‌യുവികളുടെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വിർചസ് ഒരുങ്ങുക.

MOST READ: വിൽപ്പനിയിൽ മാത്രമല്ല കയറ്റുമതിയിലും കേമനായി സെൽറ്റോസ്; 2020-21 എക്സ്പോർട്ട് കണക്കുകൾ

വെന്റോയുടെ പിൻഗാമി അടുത്ത വർഷം ആദ്യപാദത്തിൽ ഇന്ത്യയിൽ എത്തും

പ്ലാറ്റ്‌ഫോമിനൊപ്പം 2022 ഫോക്‌സ്‌വാഗൺ സെഡാനും എഞ്ചിനുകൾ എസ്‌യുവികളുമായി പങ്കിടുമെന്ന് അഭ്യൂഹം. 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ എന്നിവയായിരിക്കും വിർചസിന് തുടിപ്പേകുക.

വെന്റോയുടെ പിൻഗാമി അടുത്ത വർഷം ആദ്യപാദത്തിൽ ഇന്ത്യയിൽ എത്തും

ആദ്യത്തേത് 115 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കുന്ന 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കും. 1.5 ലിറ്റർ യൂണിറ്റ് 150 bhp പവറും 250 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

MOST READ: പതിനൊന്നാം തലമുറയിലേക്ക് ഹോണ്ട സിവിക്; അരങ്ങേറ്റത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ പുറത്ത്

വെന്റോയുടെ പിൻഗാമി അടുത്ത വർഷം ആദ്യപാദത്തിൽ ഇന്ത്യയിൽ എത്തും

ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റുമായി ഫോക്‌സ്‌വാഗൺ ജോടിയാക്കാനാണ് സാധ്യത. പുതിയ സെഡാൻ എസ്‌യുവികൾക്ക് തുല്യമായ സവിശേഷതകളെല്ലാം വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെന്റോയുടെ പിൻഗാമി അടുത്ത വർഷം ആദ്യപാദത്തിൽ ഇന്ത്യയിൽ എത്തും

അതിനാൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6 എയർബാഗുകൾ, 10.25 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം വിർചസിൽ ഇടംപിടിക്കും.

MOST READ: വരാനിരിക്കുന്ന K8 സെഡാന്റെ എഞ്ചിൻ ഓപ്ഷനുകളും സവിശേഷതകളും വെളിപ്പെടുത്തി കിയ

വെന്റോയുടെ പിൻഗാമി അടുത്ത വർഷം ആദ്യപാദത്തിൽ ഇന്ത്യയിൽ എത്തും

വെന്റോയേക്കാൾ കൂടുതൽ പ്രീമിയവും വിശാലവുമായി കാണുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സമ്പൂർണ മേക്ക് ഓവറും പുതിയ മോഡലിന്റെ ക്യാബിന് ലഭിക്കും. വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ വിർചസിന് വെന്റോയേക്കാൾ വില കൂടുതലായിരിക്കാനാണ് സാധ്യത.

വെന്റോയുടെ പിൻഗാമി അടുത്ത വർഷം ആദ്യപാദത്തിൽ ഇന്ത്യയിൽ എത്തും

ഏകദേശം 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വില പരിധിയിലായിരിക്കും സെഡാനെ കമ്പനി പരിചയപ്പെടുത്തുക. പ്രധാനമായും സ്കോഡയുടെ വരാനിരിക്കുന്ന റാപ്പിഡിന്റെ പിൻഗാമിയുമായും അഞ്ചാം തലമുറ ഹോണ്ട സിറ്റിയുമായും മത്സരിക്കും.

വെന്റോയുടെ പിൻഗാമി അടുത്ത വർഷം ആദ്യപാദത്തിൽ ഇന്ത്യയിൽ എത്തും

അതോടൊപ്പം മാരുതി സിയാസ്, ഹ്യുണ്ടായി വേർണ, ടൊയോട്ട യാരിസ്, നാലാം തലമുറ ഹോണ്ട സിറ്റി എന്നിവയും മറ്റ് എതിരാളികളുടെ പട്ടികയിൽ ഉൾപ്പെടും. കൂടുതൽ താങ്ങാനാവുന്ന ബദലായി നിലവിലുള്ള വെന്റോ വിൽക്കാനും ജർമൻ ബ്രാൻഡിന് സാധിക്കും എന്നതും ശ്രദ്ധേയമാകും.

Most Read Articles

Malayalam
English summary
Volkswagen Vento Successor To Be Launched In The First Quarter Of 2022. Read in Malayalam
Story first published: Thursday, March 25, 2021, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X