Just In
- 55 min ago
ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ
- 12 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്പ്പന 1,000 യൂണിറ്റുകള് പിന്നിട്ടു; പ്രതിമാസ വില്പ്പനയിലും വര്ധനവ്
- 13 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന് ഉത്പാദനം വര്ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന് ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 13 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
Don't Miss
- News
പി ജയരാജനെ അപായപ്പെടുത്താൻ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; സുരക്ഷ വർധിപ്പിക്കാൻ പൊലീസ്
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്ക്ക് ഫലം
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല് കര്ഷകര് കടുത്ത ദുരിതത്തില്; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്ഡ് പഴങ്കഥ
- Travel
ബാലരൂപത്തില് ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വരാനിരിക്കുന്ന K8 സെഡാന്റെ എഞ്ചിൻ ഓപ്ഷനുകളും സവിശേഷതകളും വെളിപ്പെടുത്തി കിയ
കഴിഞ്ഞ മാസം, കിയ ആദ്യമായി വരാനിരിക്കുന്ന K8 സെഡാന്റെ ബാഹ്യ ചിത്രങ്ങൾ പുറത്തിറക്കിയിരുന്നു, ഈ മാസം ആദ്യം വാഹനത്തിന്റെ ഇന്റീരിയറും ഔദ്യോഗിക ചിത്രങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ, വരാനിരിക്കുന്ന സെഡാന്റെ സാങ്കേതിക സവിശേഷതകളും കിയ പങ്കുവെച്ചിരിക്കുകയാണ്. റേഞ്ച്-ടോപ്പിംഗ് എഞ്ചിൻ 3.5 ലിറ്റർ V6 ഗ്യാസോലിൻ മോട്ടോറാണ്, ഇത് 300 bhp കരുത്തും 359 Nm പരമാവധി torque ഉം വികസിപ്പിക്കുന്നു.

മുകളിൽ സൂചിപ്പിച്ച എഞ്ചിൻ സ്റ്റാൻഡേർഡായി ഫ്രണ്ട് വീൽ ഡ്രൈവിൽ ലഭ്യമാണ്, കൂടാതെ കിയ ഓൾ-വീൽ ഡ്രൈവിനുള്ള ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.

3.5 ലിറ്റർ V6 -ന്റെ LPI (ലിക്വിഡ് പ്രൊപ്പെയിൻ ഇഞ്ചക്ഷൻ) വേരിയന്റും കമ്പനി ഓഫർ ചെയ്യും, ഇത് 240 bhp, 314 Nm കുറഞ്ഞ ഔട്ട്പുട്ട് സൃഷ്ടിക്കും. 2.5 ലിറ്റർ, നാല് സിലിണ്ടർ ഗ്യാസോലിൻ യൂണിറ്റാണ് മറ്റൊരു ഓപ്ഷൻ, എഞ്ചിൻ 197 bhp കരുത്തും, 248 Nm torque ഉം പുറപ്പെടുവിക്കും.

ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഒരെണ്ണമായി പരിമിതപ്പെടുത്തും - 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാവുമിത്. 1.6 ലിറ്റർ ഗ്യാസോലിൻ എഞ്ചിൻ പിന്നീട് ശ്രേണിയിൽ ചേർക്കാനും നിർമ്മാതാക്കൾ പദ്ധതിയിടുന്നു.
MOST READ: ഏപ്രിൽ മുതൽ മാരുതി കാറുകൾക്ക് ചെലവേറും; വീണ്ടും വില വർധനവുമായി നിർമ്മാതാക്കൾ

ഒരു ഡീസൽ എഞ്ചിനെക്കുറിച്ച് ഇതുവരെ ഒരു വിവരങ്ങളൊന്നുമില്ല, മാത്രമല്ല വരാനിരിക്കുന്ന K8 -ൽ ഓയിൽ ബർണർ വാഗ്ദാനം ചെയ്യാതിരിക്കാനുള്ള അവസരവുമുണ്ട്. ഇതുകൂടാതെ, മെച്ചപ്പെട്ട നോയിസ് ഇൻസുലേഷൻ, മികച്ച NVH നിലകളും വാഹനം നൽകും.

മൾട്ടി-ലിങ്ക് റിയർ സസ്‌പെൻഷനോടൊപ്പം മാക്ഫെർസൺ സ്ട്രറ്റ് ഫ്രണ്ട് സസ്‌പെൻഷനും വരാനിരിക്കുന്ന കിയ K8 -ന്റെ സവിശേഷതയാണ്. 12 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും ഒരേ സംയുക്ത ഹൗസിംഗിൽ ഒരുക്കുന്നതിനൊപ്പം വാഹനം ധാരാളം ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.

14 സ്പീക്കർ മെറിഡിയൻ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, സറൗണ്ട് വ്യൂ ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകൾ.

K8 -ന്റെ അളവുകൾ തികച്ചും ഉദാരമാണ്, സെഡാന് 5,015 mm നീളമുണ്ട്. എക്സ്റ്റീരിയർ സ്റ്റൈലിംഗ് വളരെ ഷാർപ്പാണ്, കൂടാതെ ഡയമണ്ട് ലാറ്റിസ് മെഷ് ഡിസൈൻ, സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, ബെസ്‌പോക്ക് എൽഇഡി ഡിആർഎല്ലുകൾ, സിംഗിൾ-പീസ് ഡിസൈനിലുള്ള വൈ-ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, കൂപ്പെ പോലുള്ള ചരിഞ്ഞ റൂഫ്, ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ ലഭിക്കുന്നു.
MOST READ: ഉയർന്ന പ്രൊഡക്ഷൻ ചെലവുകൾ; മോഡൽ നിരയിലുടനീളം വില വർധിപ്പിക്കാനൊരുങ്ങി നിസാൻ

പുതിയ കിയ K8 അടുത്ത മാസം ദക്ഷിണ കൊറിയയിലെ ഹോം മാർക്കറ്റിൽ വിൽപ്പനയ്‌ക്കെത്തും. കുറച്ച് സമയത്തിന് ശേഷം ഇത് മറ്റ് അന്താരാഷ്ട്ര വിപണികളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, യുഎസ് വിപണിയിൽ K8 അവതരിപ്പിക്കാൻ കിയയ്ക്ക് നിലവിൽ പദ്ധതിയില്ല.