അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

ജനപ്രിയ മോഡലായ ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌യുവിയെ വിപണിയിൽ എത്തിക്കാൻ തയാറെടുക്കുകയാണ് ഹ്യുണ്ടായി. അൽകാസർ എന്നുപേരിട്ടിരിക്കുന്ന ഈ പുതുപുത്തൻ കാറിനെ ഏപ്രിൽ ആറിന് അവതിരിപ്പിക്കുമെന്നാണ് ബ്രാൻഡിന്റെ സ്ഥിരീകരണം.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

ആഗോള അവതരണത്തിന് മുന്നോടിയായി വാഹനത്തിന്റെ ടീസർ ചിത്രങ്ങൾ പങ്കുവെച്ചതിനു മണിക്കൂറുകൾക്ക് ശേഷം അൽകാസറിന്റെ 3D ചിത്രങ്ങൾ ഓൺലൈനിലൂടെ പുറത്തുവന്നിരുന്നു. ക്രെറ്റയിൽ നിന്നും വാഹനം ഏങ്ങനെ വ്യത്യസ്‌തമായിരിക്കുമെന്ന് ഇത് വ്യക്തമായ സൂചനയാണ് നൽകുന്നത്.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

ഈ പുതിയ പ്രീമിയം എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗ് തെരഞ്ഞെടുത്ത ഡീലർമാരിലൂടെ ആരംഭിച്ചിട്ടുണ്ട്. അൽകാസൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുകയായി നൽകി വാഹനം പ്രീ-ബുക്ക് ചെയ്യാം.

MOST READ: മോഡലുകളില്‍ 3 ശതമാനം വരെ വില വര്‍ധനവുമായി ഫോര്‍ഡ്; നടപ്പാക്കുക ഏപ്രില്‍ മുതല്‍

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കുമെന്നുമാണ് ഡീലർ വൃത്തങ്ങൾ സൂചന നൽകുന്നത്. അൽകാസറിനായി ബുക്കിംഗ് ആരംഭിക്കുമെന്ന് ഹ്യുണ്ടായി ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസത്തോടെ ഈ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

ആഗോളതലത്തിലുള്ള ഹ്യുണ്ടായിയുടെ മുൻനിര എസ്‌യുവിയായ പാലിസേഡിനെ ഓർമിപ്പിക്കുന്നതിനായി അൽകാസറിന് വ്യത്യസ്തമായ ഒരു ഗ്രിൽ ലഭിക്കുന്നു. ഇത് ക്രെറ്റയിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്.

MOST READ: ഒന്നാമനായി ടൊയോട്ട; ലോകത്തിലെ ഏറ്റവും മൂല്യവത്തായ 10 വാഹന ബ്രാൻഡുകൾ

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

അൽകാസറിൽ വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം പുതിയ സവിശേഷതകളും ഈ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്. പ്രീമിയം എസ്‌യുവിയായി ഹ്യുണ്ടായി ഇതിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

ക്രെറ്റയുടെ അതേ പ്ലാറ്റ്ഫോമിൽ, അതേ വീൽബേസിലാണ് ഏഴ് സീറ്റർ എസ്‌യുവി ഒരുക്കിയിരിക്കുന്നതെങ്കിലും മൂന്നാം നിര സീറ്റിൽ യാത്രക്കാർക്ക് മികച്ച ഹെഡ്‌റൂം വാഗ്ദാനം ചെയ്യുന്നതിനായി വിപുലീകൃത ഓവർഹാംഗുകൾ പിൻഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട് കമ്പനി.

MOST READ: ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കടുപ്പമേറും; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

6 സീറ്റർ പതിപ്പിൽ പുതിയ അൽകാസറിന് ഡ്യുവൽ-ടോൺ ഇന്റീരിയർ ലഭിക്കും. മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ, ഫ്ലോർ മൗണ്ട് ചെയ്ത സെൻട്രൽ ആംറെസ്റ്റ് കപ്പ് ഹോൾഡറുകൾ, വയർലെസ് ചാർജിംഗ്, എസി വെന്റുകൾ, മൂന്നാം നിരയിലെ സ്റ്റോറേജ് സ്പേസ് എന്നിവയും ഇതിന്റെ ഇന്റീരിയർ സവിശേഷതകളിൽ ഉൾപ്പെടുന്നു. മൂന്നാം നിര യാത്രക്കാർക്ക് യുഎസ്ബി ചാർജിംഗ് പോർട്ടും ലഭ്യമാണ്.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

ഡാഷ്‌ബോർഡ് രൂപകൽപ്പന ക്രെറ്റയ്ക്ക് സമാനമായിരിക്കപം. സ്റ്റിയറിംഗ് വീൽ, സെൻട്രൽ കൺസോൾ എന്നിവയിലെല്ലാം ഈ ശൈലി കാണാം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്ലൂലിങ്ക് എന്നിവയ്ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അഞ്ച് സീറ്റർ എസ്‌യുവിയിൽ കാണുന്നതുപോലെ 50 പ്ലസ് സവിശേഷതകളുമായി തുടരും.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

360 ഡിഗ്രി പാർക്കിംഗ് ക്യാമറയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രെറ്റയുടെ 17 ഇഞ്ച് അലോയ് വീലുമായി താരതമ്യപ്പെടുത്തുമ്പോൾ അൽകാസറിന് 18 ഇഞ്ച് വലിയ അലോയ്കൾ ലഭിക്കും. അവയുടെ രൂപകൽപ്പന ക്രെറ്റയേക്കാൾ വ്യത്യസ്തമാണ്.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

പിൻഭാഗത്ത് വ്യത്യസ്‌തമായ ടെയിൽ ലാമ്പ് ഡിസൈൻ അവതരിപ്പിക്കും. 5 സീറ്റർ ഹ്യുണ്ടായി ക്രെറ്റയിൽ കാണുന്ന സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾക്ക് വിപരീതമായി വിശാലമായ റാപ്എറൗണ്ട് സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ 7 സീറ്റർ എസ്‌യുവിയ്ക്ക് ലഭിക്കും.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

ക്രെറ്റയുടെ അതേ എഞ്ചിനാണ് പുതിയ അൽകാസറിന് കരുത്ത് പകരുന്നത്. 1.5 ലിറ്റർ പെട്രോൾ, ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്രെറ്റയിൽ കാണുന്നതുപോലെ ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നിവയുടെ മൂന്ന് ഡ്രൈവ് മോഡുകളും പുതിയ മൂന്ന് വരി മോഡലിന് ലഭിക്കും.

Most Read Articles

Malayalam
English summary
Hyundai Alcazar Unofficial Bookings Started From Selected Dealerships. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X