മാഗ്നൈറ്റിനും കൈഗറിനും വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്‌യുവി മെയ് മാസം വിപണിയിലേക്ക്?

ഒരു വർഷം മുമ്പാണ് ടാറ്റ മോട്ടോർസ് തങ്ങളുടെ പുതുക്കിയ ശ്രേണിയെ വിപണിയിൽ പരിചയപ്പെടുത്തുന്നത്. അതിനൊപ്പം പുതിയ ആൾട്രോസിനെയും, നെക്‌സോൺ ഇല‌ക്ട്രിക്കിനെയും അവതരിപ്പിച്ചതോടെ ബ്രാൻഡിന്റെ പ്രതിഛായ തന്നെ മാറി.

മാഗ്നൈറ്റിനും കൈഗറിനും വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്‌യുവി മെയ് മാസം വിപണിയിലേക്ക്?

തുടർന്ന് ടാറ്റ വിൽപ്പന വളർച്ച കൈവരിക്കാൻ തുടങ്ങി. യഥാസമയം പ്രതിമാസ വിൽപ്പന കണക്കുകളിൽ സ്ഥിരമായി മൂന്നക്ക വർധനവോടെ രാജ്യത്തെ മൂന്നാമത്തെ വലിയ കാർ നിർമാതാക്കളായി കമ്പനി മാറി.

മാഗ്നൈറ്റിനും കൈഗറിനും വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്‌യുവി മെയ് മാസം വിപണിയിലേക്ക്?

ടാറ്റയിൽ നിന്നുള്ള അടുത്ത വലിയ അവതരണമായിരിക്കും HBX കൺസെപ്റ്റിൽ നിന്നും ഉരുത്തിരിഞ്ഞ മൈക്രോ എസ്‌യുവിയുടേത്. ഇത് ടിയാഗൊയ്ക്കും നെക്സോണിനും ഇടയിലായാകും സ്ഥാനംപിടിക്കുക. നിലവിലെ താങ്ങാനാവുന്ന കോംപാക്‌ട് എസ്‌യുവി മോഡലുകളായ നിസാൻ മാഗ്നൈറ്റിനും റെനോ കൈഗറിനും ശക്തനായ എതിരിളായായിരിക്കും ടാറ്റയുടെ വാഹനം.

MOST READ: എമർജൻസി ബ്രേക്ക് പരീക്ഷണവുമായി എംജി ആസ്റ്റർ; ഒരുങ്ങുന്നത് നൂതന സംവിധാനങ്ങൾ

മാഗ്നൈറ്റിനും കൈഗറിനും വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്‌യുവി മെയ് മാസം വിപണിയിലേക്ക്?

HBX കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലിന് ടൈമറോ എന്നായിരിക്കും ബ്രാൻഡ് പേര് നൽകുക. ഇതിനോടകം സജീവ പരീക്ഷണയോട്ടത്തിന് വിധേയമായികൊണ്ടിരിക്കുന്ന ഈ മൈക്രോ എസ്‌യുവി മെയ് മാസത്തോടെ അവതരിപ്പിക്കുമെന്നാണ് പുതിയ വാർത്ത.

മാഗ്നൈറ്റിനും കൈഗറിനും വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്‌യുവി മെയ് മാസം വിപണിയിലേക്ക്?

മൈക്രോ എസ്‌യുവി സെഗ്‌മെന്റിന് ഇനിയും വലിയ ശ്രദ്ധനേടിയിട്ടില്ലാത്തതിനാൽ ഉപഭോക്താക്കൾ വലിയ എസ്‌യുവികളെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ ചിത്രമാണ് HBX മാറ്റിയെഴുതാൻ ഒരുങ്ങുന്നത്.

MOST READ: 2021 A-ക്ലാസ് ലിമോസിൻ പുറത്തിറക്കി മെർസിഡീസ്; വില 39.90 ലക്ഷം രൂപ

മാഗ്നൈറ്റിനും കൈഗറിനും വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്‌യുവി മെയ് മാസം വിപണിയിലേക്ക്?

ഏറ്റവും പ്രധാനമായി ടിയാഗൊയ്‌ക്കൊപ്പം വോളിയം അധിഷ്‌ഠിത ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന എൻട്രി ലെവൽ വില പരിധിയിലായിരിക്കും ഈ കുഞ്ഞൻ എസ്‌യുവി സ്ഥാനംപിടിക്കുക. അതായത് അഞ്ച് സീറ്റർ മോഡലിന് ഏകദേശം അഞ്ച് ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെയായിരിക്കും വിലയെന്ന് സാരം.

മാഗ്നൈറ്റിനും കൈഗറിനും വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്‌യുവി മെയ് മാസം വിപണിയിലേക്ക്?

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൽ അരങ്ങേറ്റം കുറിച്ച ആൽഫ (എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) ആർക്കിടെക്ചർ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ മോഡലാണിത്. HBX, H2X കൺസെപ്റ്റിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊണ്ട് മൈക്രോ എസ്‌യുവിക്ക് കോം‌പാക്ട് മോഡലിന് ഒരു ബുച്ച് രൂപം ഉണ്ടായിരിക്കും.

MOST READ: 2 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാര്‍ വില കുറയുമെന്ന് നിതിന്‍ ഗഡ്കരി

മാഗ്നൈറ്റിനും കൈഗറിനും വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്‌യുവി മെയ് മാസം വിപണിയിലേക്ക്?

മെച്ചപ്പെട്ട പ്രായോഗികതയ്‌ക്കായി ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടാകും. ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ, ഉയരമുള്ള പില്ലറുകൾ, റാപ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ഉയർന്ന മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ്, മേൽക്കൂര റെയിലുകൾ തുടങ്ങിയവ മൈക്രോ എസ്‌യുവിയിൽ ഇടംപിടിക്കും.

മാഗ്നൈറ്റിനും കൈഗറിനും വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്‌യുവി മെയ് മാസം വിപണിയിലേക്ക്?

ടിയാഗൊയിൽ കാണപ്പെടുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാകും വാഹനത്തിന് തുടിപ്പേകുക. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി എന്നിവ ഗിയർബോക്‌സ് ഓപ്ഷനിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

മാഗ്നൈറ്റിനും കൈഗറിനും വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്‌യുവി മെയ് മാസം വിപണിയിലേക്ക്?

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും സവിശേഷതകളുടെ പട്ടികയിൽ ഉൾപ്പെടും.

Most Read Articles

Malayalam
English summary
Tata HBX Micro SUV Expected To Go On Sale Around May 2021. Read in Malayalam
Story first published: Friday, March 26, 2021, 9:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X