Just In
- 5 hrs ago
ടിവിഎസ് ഐക്യുബ് ഇലക്‌ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 6 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 6 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 7 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ് തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എമർജൻസി ബ്രേക്ക് പരീക്ഷണവുമായി എംജി ആസ്റ്റർ; ഒരുങ്ങുന്നത് നൂതന സംവിധാനങ്ങൾ
ഈ വർഷം മൂന്നാം പാദത്തോടെ എംജി മോട്ടോർസ് പുതിയൊരു മിഡ് സൈസ് എസ്‌യുവിയെ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ZS ഇലക്‌ട്രിക്കിന്റെ പെട്രോൾ പതിപ്പിനെ ആസ്റ്റർ എന്ന് പേരിട്ടാണ് കമ്പനി പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ മോഡലാകും എംജി ആസ്റ്റർ എന്നതാണ് ശ്രദ്ധേയം. ഇപ്പോൾ സജീവമായി നിരത്തുകളിൽ പരീക്ഷണയോട്ടത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ഇലക്‌ട്രിക് പതിപ്പിലൂടെ ശക്തിതെളിയിച്ചതിനാൽ പെട്രോൾ വകഭേദത്തിലൂടെ ജനഹൃദയങ്ങളിൽ വേഗം കയറിപ്പറ്റാനും വാഹനത്തിന് സാധിക്കും. അടുത്തിടെ ആസ്റ്റർ എസ്‌യുവിയിൽ എംജി എമർജൻസി ബ്രേക്കുകൾ പരീക്ഷിക്കുന്നുണ്ടെന്നും ഒരു പുതിയ സ്പൈ ചിത്രം വെളിപ്പെടുത്തിയിട്ടുണ്ട്.
MOST READ: ടി-റോക്ക് ഏപ്രിൽ ഒന്നിന് വീണ്ടും വിൽപ്പനയ്ക്ക് എത്തും, സുസജ്ജമായി ഫോക്‌സ്‌വാഗണ്‍

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഫ്രണ്ട് കൊളീഷൻ വാർണിംഗ്, ഹാൻഡ്സ് ഫ്രീ ഓട്ടോ പാർക്കിംഗ് എന്നിവ പോലുള്ള സജീവ ഡ്രൈവർ സഹായ സവിശേഷതകൾ എസ്‌യുവിക്ക് ലഭിക്കും.

ഉത്സവ സീസണിൽ ദീപാവലിക്ക് മുമ്പായി എംജി ആസ്റ്റർ വിപണിയിലെത്തും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ്, ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയ്‌ക്കെതിരെയാണ് ഇത് സ്ഥാനം പിടിക്കുക. ഇത് ഒരു പെട്രോൾ മാത്രമുള്ള മോഡലായിരിക്കും എന്നാണ് കരുതപ്പെടുന്നത്.
MOST READ: വെന്റോയുടെ പിൻഗാമി അടുത്ത വർഷം ആദ്യപാദത്തിൽ ഇന്ത്യയിൽ എത്തും

രണ്ട് എഞ്ചിനുകൾക്കൊപ്പം ഇത് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതിൽ 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിവയാകും അണിനിരക്കുക.

നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് പരമാവധി 120 bhp കരുത്തിൽ 150 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. എന്നാൽ മറുവശത്ത് ടർബോചാർജ്ഡ് എഞ്ചിൻ 163 bhp പവറിൽ 230 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.
MOST READ: മോഡലുകളുടെ വില ഉയർത്താൻ തയാറെടുത്ത് കവസാക്കി, ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും വാഹനത്തിൽ ഇടംപിടിക്കും. ടർബോചാർജ്ഡ് ആസ്റ്റർ ക്രെറ്റയുടെ 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനേക്കാൾ കൂടുതൽ ശക്തമായിരിക്കും എന്നതാണ് വേറിട്ടുനിൽക്കുന്ന മറ്റൊരു പ്രത്യേകത.

അനുപാതത്തിന്റെ അടിസ്ഥാനത്തിൽ പുതിയ എംജി ആസ്റ്ററിന് 4,314 മില്ലീമീറ്റർ നീളവും 1,809 മില്ലീമീറ്റർ വീതിയും 1,644 മില്ലീമീറ്റർ ഉയരവുമുണ്ട്. കൂടാതെ 2,585 മില്ലിമീറ്ററാണ് വീൽബേസ്. എസ്‌യുവിക്ക് 205 mm ഗ്രൗണ്ട് ക്ലിയറൻസുണ്ട്.

സ്റ്റൈലിംഗ് ഘടകങ്ങളിൽ ഒരു പ്രമുഖ ഷഡ്ഭുജ ആകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, പുതിയ ബമ്പർ, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ അലോയ് വീലുകൾ എന്നിവ ഉൾപ്പെടുന്നു.

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, എംജി ഐസ്‌മാർട്ട് കണക്റ്റുചെയ്‌ത കാർ ടെക്, പനോരമിക് സൺറൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എസി, 360 ഡിഗ്രി ക്യാമറ, വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവയും എസ്‌യുവിയുടെ പ്രത്യേകതയായിരിക്കും.