Just In
- 53 min ago
ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ
- 12 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 13 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 13 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
Don't Miss
- News
പി ജയരാജനെ അപായപ്പെടുത്താൻ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; സുരക്ഷ വർധിപ്പിക്കാൻ പൊലീസ്
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്‍ക്ക് ഫലം
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഡലുകളുടെ വില ഉയർത്താൻ തയാറെടുത്ത് കവസാക്കി, ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ
പ്രീമിയം സൂപ്പർ സ്പോർട്‌സ് ബൈക്കുകളുടെ രാജാക്കൻമാരാണ് ജാപ്പനീസ് ബ്രാൻഡായ കവസാക്കി. ഇന്ത്യയിലെന്ന പോലെ തന്നെ ആഗോളതലത്തിൽ എമ്പാടും തങ്ങളുടെ പ്രശസ്‌തി കൊടുമുടി കയറ്റാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

കവസാക്കി ഇന്ത്യ ഉടൻ തന്നെ നിരവധി മോഡലുകളുടെ വില പരിഷ്ക്കരിക്കും. പുതുക്കിയ വിലകൾ 2021 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണിപ്പോൾ.

ഉയർന്നുവരുന്ന ഇൻപുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്താനാണ് ഈ വില വർധനവെന്നാണ് സൂചന. എന്നാൽ പുതുതായി പുറത്തിറക്കിയ നിഞ്ച 300, നിഞ്ച ZX-10R തുടങ്ങിയ മോഡലുകൾക്ക് വില വർധനവ് ബാധകമല്ല.
MOST READ: പൾസർ 220F പതിപ്പിന്റെ പകരക്കാരനാവാൻ പുതിയ 250 മോഡൽ

2021 ഏപ്രിൽ ഒന്നു മുതൽ ബാധകമാകുന്ന കവസാക്കി മോട്ടോർസൈക്കിളുകളുടെ സമ്പൂർണ വില വിവരങ്ങളാണ് ഇനി വിശദീകരിക്കാൻ പോകുന്നത്. കവസാക്കി ഇന്ത്യയുടെ എൻട്രി ലെവൽ നിഞ്ച 300 പതിപ്പിന്റെ വില 3.18 ലക്ഷം രൂപയായി നിലനിൽക്കുമ്പോൾ നിഞ്ച 650 ബൈക്കിന് 6.39 ലക്ഷം രൂപയിൽ നിന്ന് 15,000 രൂപ വർധിച്ച് 6.54 ലക്ഷം രൂപയായി മാറും.

നിഞ്ച 1000SX സൂപ്പർസ്പോർട്ടിന് 25,000 രൂപയാണ് കവസാക്കി വർധിപ്പിക്കാൻ ഒരുങ്ങുന്നത്. ഏപ്രിൽ ഒന്നിന് ശേഷം 11.29 രൂപയാണ് ഈ മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ബ്രാൻഡിന്റെ Z 650, Z 900 നേക്കഡ് സൂപ്പർ ബൈക്കുകൾക്ക് ഇനി മുതൽ യഥാക്രമം 6.18 ലക്ഷം, 8.34 ലക്ഷം രൂപ എന്നിങ്ങനെയുമായി ഉയരും.
MOST READ: ടി-റോക്ക് ഏപ്രിൽ ഒന്നിന് വീണ്ടും വിൽപ്പനയ്ക്ക് എത്തും, സുസജ്ജമായി ഫോക്‌സ്‌വാഗണ്‍

Z H2, Z H2 SE ബൈക്കുകൾക്ക് വില വർധനവ് ഒന്നും നടപ്പാക്കില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അതായത് 21.90 ലക്ഷം, 25.90 ലക്ഷം എന്നിങ്ങനെ തന്നെയായിരിക്കും ഇവയുടെ വിലകൾ.

എന്നാൽ ടൂറിംഗ് അധിഷ്‌ഠിത വെർസിസ് 650 അഡ്വഞ്ചറിന് 14,000 രൂപ കൂടി 7.08 ലക്ഷം രൂപയായി പുതുക്കും. വെർസിസിന്റെ ഉയർന്ന 1000 സിസി മോഡലിന് 25,000 രൂപയാണ് വർധിക്കുന്നത്. ഏപ്രിലിന് ശേഷം 11.44 ലക്ഷം രൂപയാണ് സൂപ്പർ അഡ്വഞ്ചറിനായി ഉപഭോക്താക്കൾ മുടക്കേണ്ടി വരിക.
MOST READ: ചെറു ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇന്ധന വിലയിൽ നേരിയ ഇളവ്

1984 മുതൽ നിർമാണത്തിലുള്ള കവസാക്കിയുടെ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളായ വൾക്കൺ S മോഡലിന് 5.94 ലക്ഷത്തിൽ നിന്ന് 6.04 ലക്ഷം രൂപയായി വില ഉയരും. മറുവശത്ത് കമ്പനിയുടെ റെട്രോ പ്രീമിയം ക്ലാസിക് ബൈക്കായ W800 പതിപ്പിന് 10,000 രൂപയാണ് വർധിക്കുന്നത്.

അങ്ങനെ 7.09 ലക്ഷത്തിൽ നിന്ന് 7.19 ലക്ഷം രൂപയായി W800 മോഡലിന്റെ വില കമ്പനി പരിഷ്ക്കരിക്കും. എന്നാൽ KLX110, KLX140G ഡിർട്ട് മോട്ടോർസൈക്കിളുകളുടെ വില കവസാക്കി പരിഷ്ക്കരിക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 2.99 ലക്ഷം, 4.06 ലക്ഷം രൂപ എന്നിങ്ങനെ തന്നെയായിരിക്കും.