ടി-റോക്ക് ഏപ്രിൽ ഒന്നിന് വീണ്ടും വിൽപ്പനയ്ക്ക് എത്തും, സുസജ്ജമായി ഫോക്‌സ്‌വാഗണ്‍

ജർമൻ വാഹന നിർമാതാക്കാളായ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ജനപ്രിയ പ്രീമിയം എസ്‌യുവിയായ ടി-റോക്കിനെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുകയാണ്. 2020 മാർച്ചിൽ പുറത്തിറക്കിയ മോഡലിന്റെ ആദ്യ രണ്ട് ബാച്ചും വിറ്റഴിച്ച കമ്പനി പൊതു ആവശ്യത്തെത്തുടർന്ന് വീണ്ടും ടി-റോക്കുമായി എത്തുന്നത്.

ടി-റോക്ക് ഏപ്രിൽ ഒന്നിന് വീണ്ടും വിൽപ്പനയ്ക്ക് എത്തും, സുസജ്ജമായി ഫോക്‌സ്‌വാഗണ്‍

ടി-റോക്ക് എസ്‌യുവികളുടെ അടുത്ത ബാച്ചിനായി ഏപ്രിൽ ഒന്നു മുതൽ ഫോക്‌സ്‌വാഗൺ ഇന്ത്യ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിക്കും. പൂർണമായും നിർമ്മിച്ച യൂണിറ്റ് അല്ലെങ്കിൽ സിബിയു മോഡലാണെങ്കിലും ഒരു വർഷത്തിനുള്ളിൽ 1000 കാറുകളുടെ ആദ്യ ബാച്ച് വിറ്റഴിക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നു.

ടി-റോക്ക് ഏപ്രിൽ ഒന്നിന് വീണ്ടും വിൽപ്പനയ്ക്ക് എത്തും, സുസജ്ജമായി ഫോക്‌സ്‌വാഗണ്‍

ഇപ്പോൾ അടുത്ത ബാച്ച് ഉടൻ വരുന്നതോടെ ഉപഭോക്തൃ ആവശ്യം വർധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഡീലർമാർ വ്യക്തമാക്കുന്നുണ്ട്. അതിനാൽ വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിംഗ് അവർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

MOST READ: ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i -യുടെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ടി-റോക്ക് ഏപ്രിൽ ഒന്നിന് വീണ്ടും വിൽപ്പനയ്ക്ക് എത്തും, സുസജ്ജമായി ഫോക്‌സ്‌വാഗണ്‍

2020-ൽ 950 യൂണിറ്റ് ടി-റോക്ക് വാഹന നിർമാതാക്കൾ എത്തിച്ചിരുന്നു. ഇത്തവണയും എസ്‌യുവിയുടെ 1000 യൂണിറ്റുകളെ കൊണ്ടുവരാനാണ് ബ്രാൻഡിന്റെ പദ്ധതി. എന്നാൽ പ്രാരംഭ ബാച്ചിൽ 200 യൂണിറ്റുകളാകും ഉൾപ്പെടുക.

ടി-റോക്ക് ഏപ്രിൽ ഒന്നിന് വീണ്ടും വിൽപ്പനയ്ക്ക് എത്തും, സുസജ്ജമായി ഫോക്‌സ്‌വാഗണ്‍

ബാക്കിയുള്ളവ 2021 മെയ് മാസത്തിൽ എത്തും. സ്റ്റൈലിംഗ്, സവിശേഷതകൾ, എഞ്ചിൻ എന്നിവ കണക്കിലെടുക്കുമ്പോൾ 2021 ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് മാറ്റമില്ലാതെ തുടരും. 1.5 ലിറ്റർ TSI EVO ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്.

MOST READ: വിലയും കൊറോണയും തിരിച്ചടിച്ചു, ഒക്ടാവിയ RS 245 പെർഫോമൻസ് സെഡാൻ വിറ്റഴിക്കാൻ പാടുപെട്ട് സ്കോഡ

ടി-റോക്ക് ഏപ്രിൽ ഒന്നിന് വീണ്ടും വിൽപ്പനയ്ക്ക് എത്തും, സുസജ്ജമായി ഫോക്‌സ്‌വാഗണ്‍

ഇത് 147 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എസ്‌യുവി പൂർണമായും ലോഡ് ചെയ്ത സിംഗിൾ വേരിയന്റിൽ വിൽക്കുന്നത് തുടരും. ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയഡബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ടി-റോക്ക് ഏപ്രിൽ ഒന്നിന് വീണ്ടും വിൽപ്പനയ്ക്ക് എത്തും, സുസജ്ജമായി ഫോക്‌സ്‌വാഗണ്‍

മാനുവൽ ഗിയർബോക്‌സിന്റെ അഭാവം ടി-റോക്കിൽ നിഴലിക്കും എന്നത് ചില ഉപഭോക്താക്കളെ നിരാശപ്പെടുത്തിയേക്കാം. സവിശേഷതകളുടെ കാര്യത്തിൽ 2021 ഫോക്‌സ്‌വാഗൺ ടി-റോക്കിന് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പ്രൊജക്ടർ ലെൻസ് ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം ലഭിക്കും.

MOST READ: പുതിയ 220i സ്‌പോർട്ട് സെഡാൻ പുറത്തിറക്കി ബിഎംഡബ്ല്യു; വില 37.90 ലക്ഷം രൂപ

ടി-റോക്ക് ഏപ്രിൽ ഒന്നിന് വീണ്ടും വിൽപ്പനയ്ക്ക് എത്തും, സുസജ്ജമായി ഫോക്‌സ്‌വാഗണ്‍

അതോടൊപ്പം പനോരമിക് സൺറൂഫ്, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ലെതർ അപ്ഹോൾസ്റ്ററി, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെർച്വൽ കോക്ക്പിറ്റ് എന്നിവയും ടി-റോക്കിൽ ഇടംപിടിക്കും.

ടി-റോക്ക് ഏപ്രിൽ ഒന്നിന് വീണ്ടും വിൽപ്പനയ്ക്ക് എത്തും, സുസജ്ജമായി ഫോക്‌സ്‌വാഗണ്‍

കോം‌പാക്‌ട് അനുപാതങ്ങൾക്കിടയിൽ ടി-റോക്ക് വളരെ പരിചിതമായതും എന്നാൽ സ്പോർട്ടി ഡിസൈൻ ഭാഷ്യവുമാണ് വഹിക്കുന്നത്. കാറിന്റെ നീളം 4229 മില്ലീമീറ്ററാണ്. 2595 മില്ലീമീറ്റർ വീൽബേസും എസ്‌യുവിക്കുണ്ട്. ഇത് ഇന്റീരിയർ സ്പേസ് വർധിപ്പിക്കാൻ ഫോക്‌സ്‌വാഗനെ ഏറെ സഹായിച്ചിട്ടുണ്ട്.

ടി-റോക്ക് ഏപ്രിൽ ഒന്നിന് വീണ്ടും വിൽപ്പനയ്ക്ക് എത്തും, സുസജ്ജമായി ഫോക്‌സ്‌വാഗണ്‍

ഔദ്യോഗിക ഡെലിവറി തീയതി ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫോക്സ്‍വാഗൺ ഇന്ത്യ 2021 ടി-റോക്കിന്റെ വില ഏപ്രിൽ ഒന്നിന് പ്രഖ്യാപിക്കും. ഈ വർഷം ആദ്യം ടി-റോക്കിന്റെ വില 21.35 ലക്ഷം രൂപയായി വർധിപ്പിച്ചിരുന്നു.

ടി-റോക്ക് ഏപ്രിൽ ഒന്നിന് വീണ്ടും വിൽപ്പനയ്ക്ക് എത്തും, സുസജ്ജമായി ഫോക്‌സ്‌വാഗണ്‍

ഇന്ത്യൻ വിപണിയിലെ പ്രീമിയം എസ്‌യുവി സെഗ്മെന്റിൽ വരാനിരിക്കുന്ന സിട്രൺ C5 എയർക്രോസ്, ജീപ്പ് കോമ്പസ് എന്നീ മോഡലുകളുമായാണ് ഫോക്‌സ്‌വാഗൺ ടി-റോക്ക് മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Volkswagen India To Launch The Second Batch Of T-Roc SUV On April 1st. Read in Malayalam
Story first published: Thursday, March 25, 2021, 10:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X