വിലയും കൊറോണയും തിരിച്ചടിച്ചു, ഒക്ടാവിയ RS 245 പെർഫോമൻസ് സെഡാൻ വിറ്റഴിക്കാൻ പാടുപെട്ട് സ്കോഡ

പെര്‍ഫോമന്‍സ് സെഡാനായ ഒക്ടാവിയ RS 245 പതിപ്പിനെ പോയവർഷമാണ് സ്കോഡ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. കാറിന്റെ 200 യൂണിറ്റുകൾ മാത്രമാണ് രാജ്യത്തേക്ക് കമ്പനി ഇറക്കുമതി ചെയ്തത്.

വിലയും കൊറോണയും തിരിച്ചടിച്ചു, ഒക്ടാവിയ RS 245 പെർഫോമൻസ് സെഡാൻ വിറ്റഴിക്കാൻ പാടുപെട്ട് സ്കോഡ

ഒക്ടാവിയ RS 245 രാജ്യത്ത് പൂര്‍ണമായും വിറ്റുപോയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അത് ശരിയല്ലെന്നാണ് പുതിയ കണക്കുകൾ. അതായത് ഉയർന്ന വില കാരണം പെർഫോമൻസ് കാറിനെ വിൽക്കാൻ ബ്രാൻഡ് പാടുപെടുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

വിലയും കൊറോണയും തിരിച്ചടിച്ചു, ഒക്ടാവിയ RS 245 പെർഫോമൻസ് സെഡാൻ വിറ്റഴിക്കാൻ പാടുപെട്ട് സ്കോഡ

ഫ്രണ്ട്-വീൽ ഡ്രൈവ് കാറിന്റെ ഓൺ-റോഡ് വില ബി‌എം‌ഡബ്ല്യു 3 സീരീസിന്റെ ചില വേരിയന്റുകളുമായി വളരെ അടുത്താണ്. കൂടാതെ കാർ വിപണിയിലെത്തിയ ഉടൻ കൊറോണ വൈറസ് വ്യാപനവും മോഡലിന്റെ വിൽപ്പനയെ കാര്യമായി ബാധിച്ചു.

MOST READ: മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പരനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

വിലയും കൊറോണയും തിരിച്ചടിച്ചു, ഒക്ടാവിയ RS 245 പെർഫോമൻസ് സെഡാൻ വിറ്റഴിക്കാൻ പാടുപെട്ട് സ്കോഡ

ഒക്ടാവിയ RS 245 പെർഫോമൻസ് പതിപ്പിന്റെ ഓണ്‍-റോഡ് വില 45.08 ലക്ഷം രൂപയാണ്. 2.0 ലിറ്റര്‍ ടർബോചാർജ്ഡ് 4 സിലിണ്ടർ പെട്രോൾ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്. ഇത് പരമാവധി 243 bhp കരുത്തിൽ 370 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

വിലയും കൊറോണയും തിരിച്ചടിച്ചു, ഒക്ടാവിയ RS 245 പെർഫോമൻസ് സെഡാൻ വിറ്റഴിക്കാൻ പാടുപെട്ട് സ്കോഡ

ഏഴ് സ്പീഡ് ഡി‌എസ്‌ജി ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. ഇലക്ട്രിക് പിന്തുണയുള്ള സ്ലിപ്പ് ഡിഫറന്‍ഷ്യലും കൂടുതല്‍ ഗ്രിപ്പ് വാഗ്‌ദാനം ചെയ്യുന്ന മുന്‍ ആക്‌സിലും കാറിന്റെ സവിശേഷതയാണ്.

MOST READ: ഐപിഎല്‍ ആവേശം കൊഴുപ്പിക്കാന്‍ ടാറ്റ സഫാരി; ഔദ്യോഗിക പങ്കാളിത്തം പ്രഖ്യാപിച്ചു

വിലയും കൊറോണയും തിരിച്ചടിച്ചു, ഒക്ടാവിയ RS 245 പെർഫോമൻസ് സെഡാൻ വിറ്റഴിക്കാൻ പാടുപെട്ട് സ്കോഡ

സെഡാന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ വരുത്തിയ മാറ്റങ്ങളോടെ ഗ്രൗണ്ട് ക്ലിയറൻസ് കുറഞ്ഞു. വെറും 6.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്കോഡ ഒക്ടാവിയ RS 245 സെഡാന് സാധിക്കും.

വിലയും കൊറോണയും തിരിച്ചടിച്ചു, ഒക്ടാവിയ RS 245 പെർഫോമൻസ് സെഡാൻ വിറ്റഴിക്കാൻ പാടുപെട്ട് സ്കോഡ

250 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത. റാലി ഗ്രീന്‍, റേസ് ബ്ലൂ, കോറിഡാ റെഡ്, മാജിക് ബ്ലാക്ക്, കാന്‍ഡി വൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഈ പെർഫോമൻസ് സെഡാനിൽ മികച്ച ഉപകരണങ്ങളും സവിശേഷതകളും ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: കുഷാഖിനും മോണ്ടെ കാർലോ എഡിഷൻ ഒരുങ്ങും, സൂചനയുമായി സ്കോഡ

വിലയും കൊറോണയും തിരിച്ചടിച്ചു, ഒക്ടാവിയ RS 245 പെർഫോമൻസ് സെഡാൻ വിറ്റഴിക്കാൻ പാടുപെട്ട് സ്കോഡ

കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന അകത്തളത്തിൽ ചുവപ്പ് നിറത്തിലുള്ള ഇന്‍സേര്‍ട്ടുകൾ ചേർത്തിരിക്കുന്നത് വളരെ മനോഹരവും സ്പോർട്ടിയറുമാണ്. സ്‌പോര്‍ട്‌സ് സീറ്റുകള്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍, vRS ബാഡ്ജുകള്‍ എന്നിവയെല്ലാം ഇന്റീരിയറിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്.

വിലയും കൊറോണയും തിരിച്ചടിച്ചു, ഒക്ടാവിയ RS 245 പെർഫോമൻസ് സെഡാൻ വിറ്റഴിക്കാൻ പാടുപെട്ട് സ്കോഡ

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംയോജിപ്പിച്ച 8.0 ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്‌ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിങ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ സവിശേഷതകളും സ്കോഡ ഒക്ടാവിയ RS 245 പെർഫോമൻസ് കാറില്‍ ഇടംപിടിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Struggling To Sell The Octavia RS 245 Performance Sedan Due To High Price. Read in Malayalam
Story first published: Wednesday, March 24, 2021, 10:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X