കുഷാഖിനും മോണ്ടെ കാർലോ എഡിഷൻ ഒരുങ്ങും, സൂചനയുമായി സ്കോഡ

ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യൻ നിരത്തുകളിൽ സാന്നിധ്യമാവാൻ ഒരുങ്ങുകയാണ് സ്കോഡയുടെ കുഷാഖ്. ഇതിനോടകം തന്നെ ഏറെ ശ്രദ്ധനേടിയ മിഡ്-സൈസ് എസ്‌യുവിയെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

കുഷാഖിനും മോണ്ടെ കാർലോ എഡിഷൻ ഒരുങ്ങും, സൂചനയുമായി സ്കോഡ

കുഷാഖിനായി ഒരു മോണ്ടെ കാർലോ വേരിയന്റ് കൂടി സ്കോഡ ഒരുക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ എസ്‌യുവി വിപണിയിൽ എത്തുന്ന പ്രാരംഭഘട്ടിൽ ഇത് ലഭ്യമാകില്ല. 2021 ജൂണിൽ എസ്‌യുവി വിൽപ്പനയ്ക്ക് എത്തിയതിന് ഒരു വർഷത്തിനപ്പുറമായിരിക്കും ഈ ടോപ്പ് എൻഡ് പതിപ്പ് നിരത്തിലെത്തുക.

കുഷാഖിനും മോണ്ടെ കാർലോ എഡിഷൻ ഒരുങ്ങും, സൂചനയുമായി സ്കോഡ

ഇന്ത്യയിൽ റാപ്പിഡിന് ഒരു മോണ്ടെ കാർലോ എഡിഷൻ ലഭിക്കുന്നതിന് തുല്യമായിരിക്കാം ഇതും. റാപ്പിഡ് മോണ്ടെ കാർലോ ഒരു റെഡ് കളർ ഓപ്ഷനോടെയാണ് വാഗ്‌ദാനം ചെയ്യുന്നത്. ബൂട്ട്-ലിപ് സ്‌പോയിലർ പോലുള്ള കറുത്ത ആക്‌സന്റുകളുള്ള ഇത് ഒരു ഗ്ലോസി / സ്‌പോർട്ടി രൂപമാണ് സെഡാന് നൽകുന്നത്.

MOST READ: എംജി മോഡലുകൾക്കായി ഇനി മൂന്ന് മാസത്തോളം കാത്തിരിക്കണം

കുഷാഖിനും മോണ്ടെ കാർലോ എഡിഷൻ ഒരുങ്ങും, സൂചനയുമായി സ്കോഡ

അതേസമയം ഇന്റീരിയറുകൾ കറുത്ത നിറത്തിൽ അലങ്കരിച്ചിരിക്കുന്നു. അതിൽ ചുവന്ന കോൺട്രാസ്റ്റ് സ്റ്റിച്ചിംഗും പുതിയ അപ്ഹോൾസ്റ്ററിയും കാണാനാകും. യൂറോപ്പിൽ സമാന വലിപ്പത്തിലുള്ള കാമിക് എസ്‌യുവിക്ക് ‘മോണ്ടെ കാർലോ' എഡിഷനുണ്ട്.

കുഷാഖിനും മോണ്ടെ കാർലോ എഡിഷൻ ഒരുങ്ങും, സൂചനയുമായി സ്കോഡ

എന്നാൽ വ്യത്യസ്‌ത കളർ ഓപ്ഷനിലാണെന്നു മാത്രം. മോണ്ടെ കാർലോ ബാഡ്ജുകൾ, സ്‌പോർട്ടിയർ 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, കറുപ്പിൽ പൂർത്തിയാക്കി മിററുകൾ, ഗ്രിൽ, മേൽക്കൂര റെയിലുകൾ എന്നിവയും ഇതിന് ലഭിക്കും.

MOST READ: വലിപ്പം കൂടി, എഞ്ചിനും വേറെ; അറേബ്യൻ രാജ്യങ്ങളിലേക്ക് ചുവടുവെച്ച് കിയ സോനെറ്റ്

കുഷാഖിനും മോണ്ടെ കാർലോ എഡിഷൻ ഒരുങ്ങും, സൂചനയുമായി സ്കോഡ

അകത്ത് സ്പോർട്ടി ബ്ലാക്ക്, റെഡ് അപ്ഹോൾസ്റ്ററി, സ്പോർട്ടി ഫ്രണ്ട് സീറ്റുകൾ, വൈറ്റ് ആംബിയന്റ് ലൈറ്റിംഗ്, ചുവന്ന കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗ് ഉള്ള കറുത്ത ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവയും സ്കോഡ ഒരുക്കും.

കുഷാഖിനും മോണ്ടെ കാർലോ എഡിഷൻ ഒരുങ്ങും, സൂചനയുമായി സ്കോഡ

കുഷാഖിനൊപ്പം സ്കോഡയ്ക്ക് സമാനമായ വഴി തെരഞ്ഞെടുക്കാം. കറുത്ത ഹൈലൈറ്റുകളുള്ള സ്കോഡയുടെ ഇന്ത്യ എക്സ്ക്ലൂസീവ് ടൊർണാഡോ റെഡ് പെയിന്റ് സ്കീമിനെ അടിസ്ഥാനമാക്കിയാൽ എസ്‌യുവിക്ക് ഒരു മികച്ച ലുക്കിംഗ് ലഭിക്കും.

MOST READ: കൈഗറിനായി ഇനി അധികം മുടക്കേണ്ടി വരും; ഏപ്രിലിൽ വില വർധിക്കുമെന്ന് റെനോ

കുഷാഖിനും മോണ്ടെ കാർലോ എഡിഷൻ ഒരുങ്ങും, സൂചനയുമായി സ്കോഡ

മോണ്ടെ കാർലോ വേരിയന്റിന്റെ ഇന്റീരിയറിന് കറുപ്പും ചുവപ്പും നിറത്തിലുള്ള ഘടകങ്ങൾ മാത്രമല്ല കൂടുതൽ ഫീച്ചറുകളും അണിനിരത്താൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് ഒരു പവർ ഡ്രൈവർ സീറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ പനോരമിക് സൺറൂഫ് അല്ലെങ്കിൽ കാമിക്കിലേതു പോലുള്ള ഗ്ലാസ് മേൽക്കൂര എന്നിവ സ്കോഡയ്ക്ക് വാഗ്ദാനം ചെയ്യാനാകും.

കുഷാഖിനും മോണ്ടെ കാർലോ എഡിഷൻ ഒരുങ്ങും, സൂചനയുമായി സ്കോഡ

മൊത്തത്തിൽ കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ പ്രാഥമികമായി ഒരു വിഷ്വൽ അപ്‌ഗ്രേഡായിരിക്കും. വിലയുടെ കാര്യത്തിൽ പ്രധാന സവിശേഷതകളൊന്നും ഇല്ലെങ്കിൽ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 50,000 രൂപ വരെ മാത്രം വില വർധിച്ചേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Planning To Introduce Kushaq Monte Carlo Edition. Read in Malayalam
Story first published: Tuesday, March 23, 2021, 16:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X