Just In
- 4 min ago
ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ
- 11 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 12 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 12 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
Don't Miss
- News
43 മണ്ഡലങ്ങള്‍, 306 സ്ഥാനാര്‍ത്ഥികള്‍; പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്‍ക്ക് ഫലം
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എംജി മോഡലുകൾക്കായി ഇനി മൂന്ന് മാസത്തോളം കാത്തിരിക്കണം
എംജി ഹെക്ടർ, എംജി ഹെക്ടർ പ്ലസ്, ZS ഇവി, ഗ്ലോസ്റ്റർ എന്നിവയുൾപ്പെടെയുള്ള കാറുകളുടെ കാത്തിരിപ്പ് കാലയളവ് രണ്ട് മുതൽ മൂന്ന് മാസത്തോളം വർധിച്ചതായി എംജി മോട്ടോർ ഇന്ത്യ അറിയിച്ചു.

വാഹനങ്ങളുടെ ആവശ്യകത ഉയർന്നതാണ് കാത്തിരിപ്പ് കാലയളവിലെ വർധനവിന് പിന്നിലെ കാരണമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

എന്നിരുന്നാലും, സെമി കണ്ടക്ടറുകളുടെ ക്ഷാമമാണ് ഉൽപാദനത്തിലെ കാലതാമസത്തിന് പിന്നിലെ കാരണമെന്നും ഇതിൻമൂലമാണ് കാത്തിരിപ്പ് കാലയളവ് ഉയരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
MOST READ: ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

എല്ലാ വേരിയന്റുകളിലുടനീളം നിലവിലുള്ള ബുക്കിംഗുകളുടെ ഡെലിവറി ടൈംലൈൻ ഏകദേശം രണ്ട്-മൂന്ന് മാസമായി കണക്കാക്കുമെന്ന് പത്രക്കുറുപ്പ് വ്യക്തമാക്കുന്നു.

തങ്ങളുടെ കണക്കാക്കിയ ഡെലിവറി ടൈംലൈനുകൾ അറിയാൻ ഉപഭോക്താക്കൾ ഡീലർഷിക്കുകളുമായി ബന്ധപ്പെടാൻ കമ്പനി നിർദ്ദേശിക്കുന്നു.
MOST READ: ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച ഹെക്ടർ എസ്‌യുവിയുമായി 2019 -ലാണ് എംജി മോട്ടോർസ് ഇന്ത്യയിൽ പ്രവേശിച്ചത്.

കമ്പനി നിലവിൽ ഹെക്ടർ, ഹെക്ടർ പ്ലസ് ആറ്, ഏഴ് സീറ്റർ എസ്‌യുവി, ഫുൾ-സൈസ് ഗ്ലോസ്റ്റർ സ്ലോസ്റ്റർ എസ്‌യുവി, ZS ഇലക്ട്രിക് എസ്‌യുവി എന്നിവ വിൽക്കുന്നുണ്ട്. കമ്പനി അടുത്തിടെ ഹെക്ടറിന്റെയും ZS എസ്‌യുവിയുടെയും അപ്ഡേറ്റുചെയ്ത പതിപ്പുകൾ അവതരിപ്പിച്ചിരുന്നു.

എംജി മോട്ടോർസ് ഇന്ത്യൻ വിപണിയിൽ ഒരു പുതിയ മിഡ് സൈസ് എസ്‌യുവിയും തയ്യാറാക്കുന്നു, അത് ZS പെട്രോളിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

എംജി ആസ്റ്റർ എന്ന് വിളിക്കപ്പെടുന്ന പുതിയ മിഡ് സൈസ് എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, കിയ സെൽടോസ്, നിസാൻ കിക്ക്സ് എന്നിവയുമായി മത്സരിക്കും.
MOST READ: ഹാൻവേ G 30 അഡ്വഞ്ചർ; പരിചയപ്പെടാം ചൈനീസ് വിപണിയിലെ ഹിമാലയന്റെ അപരനെ

2021 -ന്റെ മൂന്നാം പാദത്തിൽ ഇത് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 120 bhp, 1.5 ലിറ്റർ നാച്ചുറലി ആസിപിരേറ്റഡ് , 163 bhp, 1.3 ലിറ്റർ ടർബോചാർഡ് എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളിലാവും എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.