2021 A-ക്ലാസ് ലിമോസിൻ പുറത്തിറക്കി മെർസിഡീസ്; വില 39.90 ലക്ഷം രൂപ

മെർസിഡീസ് ബെൻസ് ഇന്ത്യ A-ക്ലാസ് ലിമോസിൻ വിപണിയിലെത്തിച്ചിരിക്കുകയാണ്. A200 -ന് 39.90 ലക്ഷം രൂപയും A200 d -ക്ക് 40.90 ലക്ഷം രൂപയും പെർഫോമൻസ് സ്‌പെക്ക് AMG A35 4-മാറ്റിക്കിന് 56.24 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

2021 A-ക്ലാസ് ലിമോസിൻ പുറത്തിറക്കി മെർസിഡീസ്; വില 39.90 ലക്ഷം രൂപ
A-Class Price
200 ₹39.90 Lakhs
200d ₹40.90 Lakhs
AMG A 35 4Matic ₹56.24 Lakhs

A-ക്ലാസ് ലിമോസിൻ 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രാദേശിക അരങ്ങേറ്റം നടത്തിയിരുന്നു, കഴിഞ്ഞ വർഷം തന്നെ ഇത് വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരോഗ്യ പ്രതിസന്ധിയും വിപണിയുടെ പ്രതികൂല സാഹചര്യങ്ങളും കാരണം ഇത് മാറ്റിവെച്ചു.

2021 A-ക്ലാസ് ലിമോസിൻ പുറത്തിറക്കി മെർസിഡീസ്; വില 39.90 ലക്ഷം രൂപ

2021 മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോ ഈ വർഷം ബ്രാൻഡിൽ നിന്നുള്ള പ്രധാന ലോഞ്ചുകളിൽ ഒന്നാണ്, കൂടാതെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ പൈപ്പ്ലൈനിൽ കാത്തിരിക്കുന്നു.

MOST READ: ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

2021 A-ക്ലാസ് ലിമോസിൻ പുറത്തിറക്കി മെർസിഡീസ്; വില 39.90 ലക്ഷം രൂപ

2018 -ൽ സെഡാൻ ലോക പ്രീമിയർ നടത്തി, കൂടാതെ GLA -ൽ നിന്ന് ലഭിച്ച ഡിസൈൻ സൂചകങ്ങൾ ഉപയോഗിച്ച് CLA -യുടെ പകരക്കാരനായി ഇത് പ്രവർത്തിക്കുന്നു.

2021 A-ക്ലാസ് ലിമോസിൻ പുറത്തിറക്കി മെർസിഡീസ്; വില 39.90 ലക്ഷം രൂപ

ജർമ്മൻ ആഢംബര കാർ നിർമാതാക്കളിൽ നിന്ന് പ്രാദേശികമായി ഉൽ‌പാദിപ്പിക്കുന്ന രണ്ടാമത്തെ AMG കാറാണ് AMG A35 4-മാറ്റിക് എന്നതും ശ്രദ്ധേയമാണ്.

MOST READ: ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

2021 A-ക്ലാസ് ലിമോസിൻ പുറത്തിറക്കി മെർസിഡീസ്; വില 39.90 ലക്ഷം രൂപ

രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം, 2021 മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ, വിശാലമായ ഹോക്സഗണൽ ഗ്രില്ല്, സ്ട്രെച്ച്ഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് L-ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, മധ്യഭാഗത്ത് ത്രീ പോയിന്റഡ് സ്റ്റാർ, കട്ടിയുള്ള ക്രോം ട്രിം, വൈഡ് സെൻട്രൽ എയർ ഇൻലെറ്റ്, ആംഗുലാർ ഹുഡ് ഘടന, അരികുകളിൽ C ആകൃതിയിലുള്ള ബമ്പർ ഹൗസിംഗുകൾ എന്നിവ ഉപയോഗിക്കുന്നു.

2021 A-ക്ലാസ് ലിമോസിൻ പുറത്തിറക്കി മെർസിഡീസ്; വില 39.90 ലക്ഷം രൂപ

സ്റ്റൈൽ പാക്കേജ് പ്രീമിയം അപ്പീലിന് ആക്കം കൂട്ടുന്ന ബമ്പർ, പില്ലറുകൾ, സൈഡ് സ്കേർട്ടുകൾ എന്നിവയിലേക്ക് കാർബൺ ഫൈബർ ട്രിമ്മുകൾ ചേർക്കുന്നു.

MOST READ: ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i -യുടെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

2021 A-ക്ലാസ് ലിമോസിൻ പുറത്തിറക്കി മെർസിഡീസ്; വില 39.90 ലക്ഷം രൂപ

വ്യക്തമായ വ്യത്യാസം നൽകുന്നതിന്, AMG-സ്പെക്ക് പതിപ്പിന് വ്യത്യസ്തമായ ഗ്രില്ല്, കൂടുതൽ ആകർഷകമായ ഫ്രണ്ട്, റിയർ ബമ്പർ, പുതിയ എയർ ഇൻ‌ലെറ്റുകൾ, റിയർ ഡിഫ്യൂസർ തുടങ്ങിയവ ലഭിക്കുന്നു.

2021 A-ക്ലാസ് ലിമോസിൻ പുറത്തിറക്കി മെർസിഡീസ്; വില 39.90 ലക്ഷം രൂപ

പ്രകടനത്തെ സംബന്ധിച്ചിടത്തോളം 2021 മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ A200 -ൽ 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് വരുന്നത്.

MOST READ: വിൽപ്പനിയിൽ മാത്രമല്ല കയറ്റുമതിയിലും കേമനായി സെൽറ്റോസ്; 2020-21 എക്സ്പോർട്ട് കണക്കുകൾ

2021 A-ക്ലാസ് ലിമോസിൻ പുറത്തിറക്കി മെർസിഡീസ്; വില 39.90 ലക്ഷം രൂപ

ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 161 bhp കരുത്തും, 250 Nm torque ഉം സൃഷ്ടിക്കുന്നു. A200 d 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് 147 bhp കരുത്തും 320 Nm torque ഉം നൽകുന്നു.

2021 A-ക്ലാസ് ലിമോസിൻ പുറത്തിറക്കി മെർസിഡീസ്; വില 39.90 ലക്ഷം രൂപ

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ടോപ്പ് എൻഡ് AMG A35 -ന് 2.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് ലഭിക്കുന്നു, ഇത് 302 bhp കരുത്തും 400 Nm torque ഉം പമ്പ് ചെയ്യുന്നു.

2021 A-ക്ലാസ് ലിമോസിൻ പുറത്തിറക്കി മെർസിഡീസ്; വില 39.90 ലക്ഷം രൂപ

പുതിയ A-ക്ലാസ് ലിമോയുടെ ഇന്റീരിയറിൽ ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മെമ്മറി ഫംഗ്ഷനോടുകൂടിയ പവർഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജിംഗ് സൗകര്യം എന്നിവ ഉപയോഗിച്ച് ഏറ്റവും പുതിയ MBUX സാങ്കേതികവിദ്യയും നിർമ്മാതാക്കൾ ഒരുക്കുന്നു.

Most Read Articles

Malayalam
English summary
Mercedes Benz Launched A-Class Limousine In India At Rs 39-90 Lakh Features And Details. Read in Malayalam.
Story first published: Thursday, March 25, 2021, 13:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X