H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

എം‌ജി മോട്ടോറിന്റെ ആദ്യകാല വിജയം കണ്ട ചൈനീസ് വാഹന നിർമാതാക്കളായ ഗ്രേറ്റ് വോൾ മോട്ടോർ (GWM) കഴിഞ്ഞ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ തങ്ങളുടെ മോഡലുകൾ ഇന്ത്യൻ വിപണിയിൽ നിന്ന് വലിയ പ്രതീക്ഷയോടെയാണ് പ്രദർശിപ്പിച്ചത്.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

ആകർഷകമായ ഓഫറുകളാൽ അണിനിരന്ന കമ്പനിയുടെ പവലിയൻ, വ്യവസായ വിദഗ്ധരിൽ നിന്നും ജനങ്ങളിൽ നിന്നും വളരെയധികം ശ്രദ്ധ നേടിയിരുന്നു.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

അത്തരത്തിൽ വളരെ ശ്രദ്ധ നേടിയ GWM -ന്റെ ഒരു മോഡലായിരുന്നു ഹവാൽ H6. ഇപ്പോൾ മോഡലിന്റെ പ്രൊഡക്ഷൻ സ്പെക്ക് തായ്‌ലൻഡിലെ ബാങ്കോക്ക് ഇന്റർനാഷണൽ മോട്ടോർ ഷോയുടെ (BIMS) 42-ാം പതിപ്പിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

ടൊയോട്ട RAV4 ഹൈബ്രിഡ് പോലുള്ളവയ്‌ക്കെതിരെയാണ് മിഡ് സൈസ് എസ്‌യുവി മത്സരിക്കുന്നത്, ഇതിന് ഒരു ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനും ലഭ്യമാണ്. ഈ മോഡൽ ഉടൻ തായ് വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

ഹവാൽ H6 ഹൈബ്രിഡ് ഇന്ത്യയിൽ പ്രദർശിപ്പിച്ച പെട്രോളിൽ പ്രവർത്തിക്കുന്ന സഹോദരന് സമാനമാണ്. ഇതിന് 4,653 mm നീളവും, 1,886 mm വീതിയും, 1,724 mm ഉയരവും, 2,738 mm വീൽബേസും വാഗ്ദാനം ചെയ്യുന്നു, ഇത് അതിന്റെ വിഭാഗത്തിലെ ഏറ്റവും വിശാലമായ എസ്‌യുവികളിൽ ഒന്നാണ്.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

വളരെ കാര്യക്ഷമമായ മോഡുലാർ ടെക്നോളജി പ്ലാറ്റ്‌ഫോമായി കണക്കാക്കപ്പെടുന്ന GWM ലെമൺ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ H6 ഹൈബ്രിഡ് ഒരുക്കിയിരിക്കുന്നത്, കൂടാതെ വാഹനം വളരെ ഭാരം കുറഞ്ഞതും സുരക്ഷിതവുമാണ്.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ H6 -ന്റെ സൗന്ദര്യശാസ്ത്രം ലളിതമാണെങ്കിലും കൺസെപ്റ്റ് H അനുസരിച്ച് ഒരു യൂറോപ്യൻ കാറിന്റെ പ്രീമിയം അപ്പീൽ നൽകുന്നു.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

ക്രോം-ലിൻഡ് ഫ്രണ്ട് ഗ്രില്ല്, എൽഇഡി ഹെഡ്‌ലൈറ്റുകൾ, T ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ, 19 ഇഞ്ച് അലോയി വീലുകൾ എന്നിവ പോലുള്ള മറ്റ് ഹവാൽ എസ്‌യുവികളിൽ നിന്ന് ഡിസൈൻ സൂചകങ്ങൾ കടമെടുത്തിട്ടുണ്ട്.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

പ്രൊഫൈലിലുടനീളം സൗമ്യമായ ക്രീസ് ലൈനുകളുള്ള ഒരു സാധാരണ ബോക്സി എസ്‌യുവി പോലുള്ള സിലൗറ്റ് ലഭിക്കുന്നു.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

ക്യാബിനകത്ത്, രൂപകൽപ്പന സ്പോർട്ടിനെസും ഡൈനാമിക്സും നൽകുന്നു, അതേസമയം ഉയർന്ന നിലവാരമുള്ള ലെതർ അപ്ഹോൾസ്റ്ററി, നൂതന എർഗോണോമിക്സ് എന്നിവ പോലുള്ള പ്രീമിയം മെറ്റീരിയലുകളുടെ ഉപയോഗവുമായി മനോഹരമായ ഒരു സ്പർശം നൽകുന്നു.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, 10.25 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ്-അപ് ഡിസ്പ്ലേ (HUD), പനോരമിക് സൺറൂഫ്, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ എന്നിവയുമായി ക്യാബിൻ ഒരു ആധുനിക ലൈഫ്‌സ്റ്റൈല്‍ ഭാവം നിറയ്ക്കുന്നു.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് ADAS സവിശേഷതകളായ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ പാർക്കിംഗ് പോലുള്ളവയും നിർമ്മാതാക്കൾ ഒരുക്കുന്നു.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

പവർട്രെയിൻ ഡിപ്പാർട്ട്‌മെന്റിലേക്ക് വരുമ്പോൾ H6 -ന് 1.5 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ യൂണിറ്റ് 2.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്. ആദ്യത്തേത് 166 bhp കരുത്തും 285 Nm torque ഉം പുറപ്പെടുവിക്കുന്നു. രണ്ടാമത്തേത് 208 bhp കരുത്തും 325 Nm torque ഉം പുറന്തള്ളുന്നു.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

രണ്ട് പവർട്രെയിനുകളും സ്റ്റാൻഡേർഡായി ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സും 2.0 ലിറ്റർ യൂണിറ്റിന് ഹാൽഡെക്‌സ് ഓൾ-വീൽ ഡ്രൈവ് സജ്ജീകരണവും വാഗ്ദാനം ചെയ്യുന്നു.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

1.5 ലിറ്റർ യൂണിറ്റ് 130 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കുന്നു, ഇത് മൊത്തം ഔട്ട്‌പുട്ട് 243 bhp, 530 Nm എന്നിവയിലേക്ക് ഉയർത്തുന്നു.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

കഴിഞ്ഞ വർഷം ഇരു അയൽ രാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ രൂക്ഷമായപ്പോൾ ഗ്രേറ്റ് വോൾ മോട്ടറിന്റെ ഇന്ത്യയിലേക്കുള്ള പാതയിൽ ഒരു വിള്ളൽ വീണു. 2017 -ൽ മഹാരാഷ്ട്രയിലെ തലേഗാവിലെ ജനറൽ മോട്ടോർസ് പ്ലാന്റ് കമ്പനി ഏറ്റെടുക്കുകയും, സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തിരുന്നു.

H6 എസ്‌യുവിയുടെ പ്രൊഡക്ഷൻ സ്പെക്ക് അവതരിപ്പിച്ച് ഹവാൽ

നിലവിൽ, പുതിയ ചൈനീസ് കമ്പനികൾ ഇന്ത്യയിൽ ബിസിനസ്സ് നടത്തുന്ന സാഹചര്യങ്ങൾ അനുകൂലമല്ല, അതിനാൽ GWM ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനായി വളരെക്കാലം കാത്തിരിക്കണം.

Most Read Articles

Malayalam
English summary
Haval Production Spec H6 SUV Revealed Globally. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X