പുതിയ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്

മൈലേജ് പ്രേമികളുടെ ജനപ്രിയ കമ്യൂട്ടർ മോട്ടോർസൈക്കിളായ സ്റ്റാർ സിറ്റി പ്ലസിന് പുതിയൊരു ഡ്യുവൽ ടോൺ കളർ ഓപ്ഷൻ കൂടി അവതരിപ്പിച്ച് ടിവിഎസ്. പേൾ ബ്ലൂ-സിൽവറിൽ അണിഞ്ഞൊരുങ്ങിയ മോഡൽ ഡിസ്ക്, ഡ്രം വേരിയന്റുകളിൽ ലഭ്യമാകും.

പുതിയ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്

ഹെഡ്‌ലൈറ്റ് കൗൾ, ഫ്യുവൽ ടാങ്ക്, വശത്തും പിൻ പാനലുകളിലും ഡ്യുവൽ-ടോൺ ഫിനിഷ് ദൃശ്യമാണ്. പില്യൺ ഗ്രാപ്പ് റെയിലും ഫ്രണ്ട് ഫെൻഡറും നീല നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

പുതിയ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്

പുതിയ നിറമുള്ള സ്റ്റാർ സിറ്റി പ്ലസിന് 65,865 രൂപ മുതലാണ് പ്രാരംഭ വില. മികച്ച ഇന്ധന ഉപഭോഗം വാഗ്ദാനം ചെയ്യുന്ന ടിവിഎസിന്റെ ഇക്കോത്രസ്റ്റ് ഇന്ധന ഇഞ്ചക്ഷൻ (ET-Fi) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 2021 ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് ഈ മാസം ആദ്യം സമാരംഭിച്ചത്.

MOST READ: വാഹന രേഖകളുടെ സാധുത 2021 ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രാലയം

പുതിയ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്

ഇതിന് എൽഇഡി ഹെഡ്‌ലൈറ്റും യുഎസ്ബി മൊബൈൽ ചാർജറും ടിവിഎസ് ഒരുക്കിയിട്ടുണ്ട്. സ്റ്റാർ സിറ്റി പ്ലസിന്റെ 15 വർഷത്തെ പാരമ്പര്യത്തിൽ 30 ലക്ഷം യൂണിറ്റുകളാണ് കമ്പനി ഇതുവരെ നിരത്തിലെച്ചിരിക്കുന്നത്.

പുതിയ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്

110 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ടിവിഎസ് സ്റ്റാർ സിറ്റി പ്ലസിന്റെ കരുത്ത്. ഇത് 7,350 rpm-ൽ 8.08 bhp കരുത്തും 4,500 rpm-ൽ 8.7 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: പരീക്ഷണയോട്ടവുമായി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ അറിയാം

പുതിയ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്

നാല് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ സ്റ്റാർ സിറ്റി പ്ലസിന്റെ എഞ്ചിൻ പരമാവധി 90 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്. ഒരു ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, 5-ഘട്ട ക്രമീകരിക്കാവുന്ന പിൻ ഷോക്കുകൾ എന്നിവയാണ് ബൈക്കിന്റെ സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

പുതിയ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്

ട്യൂബ് ലെസ് ടയറുകളുള്ള 17 ഇഞ്ച് വീൽ അലോയ് വീലുകളാണ് സ്റ്റാർ സിറ്റിയുടെ മറ്റൊരു പ്രത്യേകത. വൈവിധ്യമാർന്ന കളർ ഓപ്ഷനുകൾ, ഇന്ധനക്ഷമതയുള്ള എഞ്ചിൻ, കുറഞ്ഞ ഭാരം എന്നിവ ഉപയോഗിച്ച് ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് പണത്തിന് മികച്ച മൂല്യമുള്ള എൻട്രി ലെവൽ കമ്യൂട്ടർ മോട്ടോർസൈക്കിളാണ്.

MOST READ: അതിവേഗത്തില്‍ കുതിച്ച് ഹോണ്ട ഹൈനസ് CB350; വില്‍പ്പന 13,000 യൂണിറ്റ് പിന്നിട്ടു

പുതിയ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്

2020 ജനുവരി മാസത്തിലാണ് ബിഎസ് VI പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. ഒരുകൂട്ടം കോസ്‌മെറ്റിക് നവീകരണങ്ങളും ബിഎസ് VI നവീകരണത്തിന്റെ ഭാഗമായി ബൈക്കിന് ലഭിച്ചിരുന്നു.

പുതിയ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്

110 സിസി കമ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹീറോ പാഷൻ പ്രോ, ബജാജ് പ്ലാറ്റിന 110, ഹോണ്ട സിഡി 110 ഡ്രീം എന്നിവയാണ് ടിവിഎസ് സ്റ്റാർ സിറ്റി പ്ലസിന്റെ പ്രധാന വിപണി എതിരാളികൾ. പുതിയ കളർ ഓപ്ഷനോടെ നിരവധി ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Most Read Articles

Malayalam
English summary
TVS Introduced New Pearl Blue-Silver Colour Option For Star City Plus. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X