Just In
Don't Miss
- Movies
ബിഗ് ബോസ് സീസൺ 3 ലെ അടുത്ത സുഹൃത്തുക്കൾ മികച്ച പ്രണയ ജോഡിയായി, അഡോണിക്കും ഡിംപലിനും സർപ്രൈസ്
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സില്‍ 1 ശതമാനം മുന്നേറ്റം
- Lifestyle
അറിഞ്ഞിരിക്കൂ, കോവിഡ് വാക്സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍
- News
കോവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം: പൗരന്മാര്ക്ക് നിര്‍ദേശവുമായി അമേരിക്ക
- Sports
IPL 2021: കുതിപ്പ് തുടര്‍ന്ന് സിഎസ്കെ, രാജസ്ഥാന് എവിടെ പിഴച്ചു? മൂന്ന് കാരണങ്ങളിതാ
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടാറ്റ സഫാരിയ്ക്ക് പ്രിയമേറുന്നു; കൊച്ചിയില്‍ ഒരേ സമയം ഡെലിവറി ചെയ്തത് 10 എസ്‌യുവികള്‍
ടാറ്റ മോട്ടോര്‍സ് തങ്ങളുടെ പുതിയ 7 സീറ്റര്‍ എസ്‌യുവി സഫാരി ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ചു. വാഹനം വാങ്ങുന്നവരില്‍ നിന്ന് നല്ല പ്രതികരണമാണ് ബ്രാന്‍ഡിന് ലഭിക്കുന്നതും.

ഇതിനോടകം വാഹനത്തിന്റെ ഡെലിവറിയും കമ്പനി ആരംഭിച്ചു. എങ്കിലും മിക്ക ഇടങ്ങളിലും വാഹനത്തിന്റെ ഡെലിവറി വലിയ ആഘോഷമായി തന്നെയാണ് കമ്പനി നടത്തുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു ഡെലിവറി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

കൊച്ചിയിലെ ശ്രീ ഗോകുലം മോട്ടോര്‍സാണ് ഈ ആഘോഷ ഡെലിവറി പരിപാടി നടത്തിയത്. ഡെലിവറിക്ക് തയ്യാറായ പുതിയ ടാറ്റ സഫാരി എസ്‌യുവികളുടെ ഒരു നിര കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്.
MOST READ: അവതരണത്തിന് മുന്നോടിയായി ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വീഡിയോയില്‍ ഡെലിവറി ചെയ്യുന്നതിനായി 10 പുതിയ ടാറ്റ സഫാരി എസ്‌യുവികള്‍ അണിനിരക്കുന്നത് കാണാന്‍ സാധിക്കും. വീഡിയോയില്‍ കാണുന്ന രസകരമായ ഒരു കാര്യം, വാങ്ങുന്നവരില്‍ ഭൂരിഭാഗവും പനോരമിക് സണ്‍റൂഫും മറ്റ് സവിശേഷതകളും ഉള്ള ഒരു ടോപ്പ് എന്‍ഡ് ട്രിം പതിപ്പ് തിരഞ്ഞെടുത്തു എന്നതാണ്.

വാങ്ങുന്നവരില്‍ ഒരാള്‍ അഡ്വഞ്ചര്‍ പേഴ്‌സണ പതിപ്പും തെരഞ്ഞെടുത്തു, ഇത് സാധാരണ സഫാരിയുടെ കൂടുതല്‍ സ്‌പോര്‍ട്ടിയര്‍ അല്ലെങ്കില്‍ പരുക്കന്‍ രൂപത്തിലുള്ള പതിപ്പാണ്. ടോപ്പ് എന്‍ഡ് ട്രിം XZ+ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് അഡ്വഞ്ചര്‍ പേഴ്‌സണ പതിപ്പ് ഒരുങ്ങുന്നത്.
MOST READ: ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

സാധാരണ സഫാരിയേക്കാള്‍ ഡാര്‍ക്കായി കാണപ്പെടുന്ന ഇന്റീരിയറുകള്‍ ഇതിന് ലഭിക്കുന്നു. ടാറ്റ സഫാരി ഇന്ത്യയില്‍ ഒരു ജനപ്രിയ എസ്‌യുവിയായിരുന്നു. മാത്രമല്ല വമ്പന്‍ ആരാധകവൃന്തംതന്നെ വാഹനത്തിനുണ്ടായിരുന്നു.

വില്‍പ്പനയും പുതിയ മലിനീകരണ മാനദണ്ഡങ്ങളും കാരണം ടാറ്റയ്ക്ക് എസ്‌യുവി നിര്‍ത്തേണ്ടിവന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മാത്രമാണ് ടാറ്റ പുതിയ 7 സീറ്റര്‍ എസ്‌യുവിയുടെ ഐക്കണിക് നെയിംപ്ലെയ്റ്റ് തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്.
MOST READ: ആഗോള പ്രീമിയറിനു മുന്നോടിയായി EQS -ന്റെ ഇന്റീരിയർ ചിത്രങ്ങൾ വെളിപ്പെടുത്തി മെർസിഡീസ്
പുതിയ സഫാരി യഥാര്‍ത്ഥത്തില്‍ ഹാരിയറിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 6, 7 സീറ്റര്‍ ഓപ്ഷനുകളില്‍ ടാറ്റ പുതിയ സഫാരി പുറത്തിറക്കി. പ്രാരംഭ പതിപ്പിന് 14.69 ലക്ഷം രൂപാണ് എക്‌സ്‌ഷോറൂം വില.

എന്നാല്‍ ഉയര്‍ന്ന പതിപ്പിനായി 21.45 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. മൂന്നാം നിര സീറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ ഇത് സാധാരണ ഹാരിയറിനേക്കാള്‍ അല്പം ഉയരവും നീളവും അധികമായി നേടുന്നു.
MOST READ: പുതിയ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്

വൈറ്റ് ലെതര്‍ ഇന്റീരിയര്‍, ഡാഷ്ബോര്‍ഡില്‍ ആഷ് വുഡ് ഗ്രേ ഇന്‍സേര്‍ട്ടുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ജെബിഎല്‍ സ്പീക്കര്‍ സിസ്റ്റം തുടങ്ങിയ സവിശേഷതകള്‍ സഫാരി വാഗ്ദാനം ചെയ്യുന്നു.

ക്യാപ്റ്റന്‍ സീറ്റുകളും രണ്ടാം നിരയിലെ ബെഞ്ച് സീറ്റ് ഓപ്ഷനുമായി സഫാരി ലഭ്യമാണ്. പുറത്ത്, 5 സീറ്റര്‍ ഹാരിയറുമായി സഫാരി വളരെയധികം സാമ്യമുണ്ട്. ക്രോം ഫിനിഷ്ഡ് ട്രൈ-ആരോ ഡിസൈന്‍ ഘടകങ്ങളുള്ള ഒരു ഫ്രണ്ട് ഗ്രില്ലാണ് ഇതിലുള്ളത്.

ഹാരിയറില്‍ കണ്ടതിന് സമാനമായ ഒരു സ്‌പോര്‍ട്ടി ലുക്കിംഗ് അലോയ് വീലുകളുണ്ട്. സ്പ്ലിറ്റ് ടെയില്‍ ലാമ്പുകള്‍ക്കൊപ്പം ബൂട്ടിലെ സഫാരി ബ്രാന്‍ഡിംഗിനൊപ്പം ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോള്‍ പിന്നിലും വലിയ മാറ്റങ്ങള്‍ ലഭിക്കുന്നില്ല.

ഡീസല്‍ എഞ്ചിനാണ് ടാറ്റ സഫാരി പ്രവര്‍ത്തിക്കുന്നത്. ഹാരിയറില്‍ ഉപയോഗിക്കുന്ന അതേ എഞ്ചിനാണ് ഇത്. 170 bhp കരുത്തും 350 Nm torque ഉം ഉല്‍പാദിപ്പിക്കുന്ന ഫിയറ്റ് സോഴ്സ്ഡ്, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണിത്. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ ലഭ്യമാണ്.
Image Courtesy: Synchromesh