ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

ഡൽഹിക്കും മീററ്റിനുമിടയിൽ പുതിയ എക്സ്പ്രസ്സ് ഹൈവേ വന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. മുമ്പ് എടുത്തിരുന്ന മണിക്കൂറുകൾക്ക് പകരം ആളുകൾക്ക് വെറും 45 മിനിറ്റിനുള്ളിൽ ഇരു നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ കഴിയും.

ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 മെയ് മാസത്തിൽ ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്ത് മൂന്ന് വർഷത്തിന് ശേഷം 2021 ഏപ്രിൽ 1 -നാണ് സ്മാർട്ട് ഹൈവേ പൊതുജനങ്ങൾക്കായി തുറന്നത്.

ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

ദേശീയപാതയുടെ ഡിജിറ്റൽ ഉദ്ഘാടനത്തിന് ശേഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പദ്ധതിയുടെ ഒരു വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

ഈ എക്സ്പ്രസ് ഹൈവേയുടെ പത്ത് പ്രധാന സവിശേഷതകൾ ഇതാ.

ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

1. 82 കിലോമീറ്റർ നീളമുള്ള ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയിൽ 60 കിലോമീറ്റർ എക്സ്പ്രസ് ഹൈവേയും 22 കിലോമീറ്റർ ദേശീയപാതയും ഉൾപ്പെടും. 8,346 കോടി രൂപ ചെലവിലാണ് പദ്ധതി വികസിപ്പിച്ചെടുത്തത്.

ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

2. ചെറുതും വലുതുമായ 24 പാലങ്ങൾ, കുറഞ്ഞത് 10 ഫ്ലൈ ഓവറുകൾ, മൂന്ന് റെയിൽവേ പാലങ്ങൾ, 95 അണ്ടർപാസുകൾ, നിരവധി പെഡസ്ട്രിയൻ പാലങ്ങൾ എന്നിവ എക്സ്പ്രസ് ഹൈവേയിൽ ഉണ്ടാകും.

ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

3. ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേ നാല് വ്യത്യസ്ത ഘട്ടങ്ങളിലായാണ് നിർമ്മിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം നിസാമുദ്ദീൻ ബ്രിഡ്ജ് മുതൽ യുപി ബോർഡർ വരെയും രണ്ടാം ഘട്ടം യുപി ബോർഡറിനും ദാസ്നയ്ക്കും ഇടയിലും, മൂന്നാം ഘട്ടം ദസ്നയ്ക്കും ഹാപൂറിനും ഇടയിലും, അവസാന ഘട്ടം ഹാപൂറിനും മീററ്റിനും ഇടയിലുമാണ്.

ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

4. ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയിലെ വാഹനങ്ങൾക്ക് ഹൈവേയുടെ വിവിധ ഭാഗങ്ങളിൽ 80 കിലോമീറ്റർ മുതൽ 100 ​​കിലോമീറ്റർ വരെ വേഗത പരിധി ഉണ്ടായിരിക്കും. കടന്നുപോകുന്ന ഓരോ വാഹനങ്ങളുടെയും വേഗത കാണിക്കുന്നതിന് ഓരോ 10 കിലോമീറ്ററിലും ഡിസ്പ്ലേ സ്ക്രീനുകൾ സ്ഥാപിക്കും.

ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

5. സുരക്ഷാ ആവശ്യങ്ങൾക്കായി, ദസ്ന മുതൽ മീററ്റ് വരെയുള്ള എക്സ്പ്രസ് ഹൈവേയുടെ നാലാം ഘട്ടത്തിൽ 72 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി മുഴുവൻ റോഡിലും 4,500 -ലധികം ലൈറ്റുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

6. ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയിൽ സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വേണ്ടിയുള്ള വ്യവസ്ഥകൾ ഉണ്ടായിരിക്കും. എക്സ്പ്രസ് ഹൈവേയുടെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും റോഡുകൾക്കൊപ്പം 2.5 മീറ്ററിലധികം സൈക്കിൾ കോറിഡോറും 2.0 മീറ്റർ വീതിയുള്ള ഫുട്പാത്തുമുണ്ട്.

ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

7. രാത്രി യാത്ര സുഖകരമാക്കുന്നതിന്, എക്സ്പ്രസ് ഹൈവേയിൽ വർണ്ണാഭമായ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നടപ്പാതയിലും സൈക്കിൾ ട്രാക്കിലും പ്രത്യേക ലൈറ്റിംഗ് നൽകിയിട്ടുണ്ട്.

ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

8. ഡൽഹി-മീററ്റ് എക്സ്പ്രസ് വേ ആദ്യമായി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) കം ഫാസ്റ്റ് ടാഗ് അടിസ്ഥാനമാക്കിയുള്ള മൾട്ടി ലെയിൻ ഫ്രീ ഫ്ലോ ടോളിംഗ് സംവിധാനം അവതരിപ്പിക്കും. ടോൾ ഗേറ്റുകളിൽ വാഹനങ്ങൾ നിർത്താതെ ഹൈവേയ്ക്കുള്ള ഉപയോക്തൃ ഫീസ് ഈടാക്കാൻ ഇത് സഹായിക്കും.

ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

9. സുഗമമായ കണക്റ്റിവിറ്റിക്കായി ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയിൽ നിരവധി എൻട്രി, എക്സിറ്റ് പോയിൻറുകൾ ഉണ്ട്. അക്ഷർദാം, ദുണ്ടഹേര, സരായ് കാലെ ഖാൻ, ദസ്ന, ഇന്ദ്രപുരം, നോയിഡ എന്നിവിടങ്ങളിലാണ് ഈ പോയിന്റുകൾ.

ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

10. റോഡ് ഉപയോക്താക്കൾക്ക് അടിയന്തിര സമയത്ത് സമയബന്ധിതമായി സമീപിക്കുന്നതിന് പ്രത്യേക എമർജൻസി കോൾ ബോക്സ് (ESB) വ്യവസ്ഥ ഉണ്ടായിരിക്കും. ആംബുലൻസ്, ക്രെയിൻ, പെട്രോൾ പമ്പ്, റെസ്റ്റോറന്റുകൾ, വാഹനങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയ സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Most Read Articles

Malayalam
English summary
Major Highlights Of Delhi-Meerut Express Highway. Read in Malayalam.
Story first published: Friday, April 2, 2021, 14:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X