അർഹതയ്ക്ക് അംഗീകാരം, നടരാജന് ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

ഇന്ത്യൻ പേസ് നിരയിലെ പുത്തൻ താരോദയമായ ടി നടരാജന് പുതിയ ഥാർ എസ്‌യുവി സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര. സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ കണ്ടെത്തലുകളിൽ പ്രധാനിയാണ് ഈ തമിഴ്‌നാട്ടുകാരൻ.

അർഹതയ്ക്ക് അംഗീകാരം, നടരാജന് ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങള്‍ക്കാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ജനപ്രിയ മോഡലിനെ സമ്മാനമായി നൽകിയത്. അരങ്ങേറ്റക്കാരിലൂടെ പരമ്പരയിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച ടീം ഇന്ത്യ ഏവരുടെയും പ്രശംസപിടിച്ചു പറ്റിയിരുന്നു.

അർഹതയ്ക്ക് അംഗീകാരം, നടരാജന് ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിലെ കുന്തമുനയായ നടരാജൻ ഓസ്ട്രേലിയക്കെതിരായ മൂന്ന് ടി20 മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റാണ് സ്വന്തമാക്കിയത്. മൂന്ന് ടെസ്റ്റ് വിക്കറ്റുകളും ഏകദിനത്തിൽ നിന്ന് രണ്ട് വിക്കറ്റുകളും നേടിയിട്ടുണ്ട്.

MOST READ: ക്രെറ്റ, വെന്യു മോഡലുകൾ തിളങ്ങി; മാർച്ചിൽ വിൽപ്പന പൊടിപൊടിച്ച് ഹ്യുണ്ടായി

അർഹതയ്ക്ക് അംഗീകാരം, നടരാജന് ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

നടരാജന് പുറമെ മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശുഭ്‍മാന്‍ ഗില്‍, നവദീപ് സെയ്‌നി എന്നിവര്‍ക്കും ആനന്ദ് മഹീന്ദ്ര ഥാര്‍ സമ്മാനമായി നൽകി. ഥാർ സ്വീകരിച്ച നടരാജന്‍ ആനന്ദ് മഹീന്ദ്രയോട് നന്ദി പറഞ്ഞതിനൊപ്പം ഗാബ ടെസ്റ്റില്‍ അണിഞ്ഞ ടെസ്റ്റ് ജേഴ്സി കൈയൊപ്പിട്ട് സമ്മാനമായി അദ്ദേഹത്തിന് തിരികെ നല്‍കുമെന്നും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

അർഹതയ്ക്ക് അംഗീകാരം, നടരാജന് ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

പുതിയ ചുവപ്പ് നിറത്തിലുള്ള ഥാറിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും നടരാജന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്കായി ക്രിക്കറ്റ് കളിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയാണെന്ന് താരം പറഞ്ഞു.

MOST READ: സ്ലാട്ടനും പിള്ളേർക്കും ഇനി പുത്തൻ ബി‌എം‌ഡബ്ല്യു കാർ; എസി മിലാനുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ജർമൻ ബ്രാൻഡ്

അർഹതയ്ക്ക് അംഗീകാരം, നടരാജന് ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

എന്റെ ഉയർച്ച അസാധാരണമായ ഒരു പാതയിലാണ്. അവിടെ എനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവും എന്നെ അതിശയിപ്പിച്ചു. ഇന്ന് ഞാൻ മഹീന്ദ്ര ഥാർ ഓടിക്കുമ്പോൾ എന്റെ യാത്രയെ തിരിച്ചറിഞ്ഞതിനും അഭിനന്ദനത്തിനും ആനന്ദ് മഹീന്ദ്രയോട് എനിക്ക് അതിയായ നന്ദിയുണ്ടെന്നും സമ്മാനം കൈപ്പറ്റിയ നടരാജൻ ട്വിറ്ററിൽ കുറിച്ചു.

അർഹതയ്ക്ക് അംഗീകാരം, നടരാജന് ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

2020 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ രാജ്യത്തിന് സമ്മാനിച്ചത്. തുടർന്ന് എസ്‌യുവി നിരത്തുകളിൽ വൻഹിറ്റാവുകയും ചെയ്‌തു. AX, LX എന്നീ രണ്ട് വേരിയന്റുകളില്‍ വാഹനം തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

അർഹതയ്ക്ക് അംഗീകാരം, നടരാജന് ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

മഹീന്ദ്ര ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളില്‍ വാഹനം സ്വന്തമാക്കാനും സാധിക്കും. ഫോർ-വീൽ ഡ്രൈവും ലോ-റേഞ്ച് ട്രാൻസ്ഫർ കേസും എല്ലാ വേരിയന്റുകൾക്കും സ്റ്റാൻഡേർഡാണ്.

അർഹതയ്ക്ക് അംഗീകാരം, നടരാജന് ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

സോഫ്റ്റ്-ടോപ്പ് വേരിയന്റുകളേക്കാൾ കൂടുതൽ ഡിമാൻഡാണ് ഥാറിന്റെ ഹാർഡ്-ടോപ്പ് വേരിയന്റുകൾക്ക് ലഭിക്കുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ലഭിക്കുന്ന ബുക്കിംഗുകളിൽ അധികവും പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾക്കാണെന്നതും ശ്രദ്ധേയമാണ്.

അർഹതയ്ക്ക് അംഗീകാരം, നടരാജന് ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

2.0 ലിറ്റർ എംസ്റ്റാലിയൻ ടിജിഡിഐ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്. രണ്ട് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Anand Mahindra Gifted A Brand New Thar SUV For T Natarajan. Read in Malayalam
Story first published: Friday, April 2, 2021, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X