Just In
- 10 min ago
ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ
- 11 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 12 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 12 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
Don't Miss
- News
43 മണ്ഡലങ്ങള്‍, 306 സ്ഥാനാര്‍ത്ഥികള്‍; പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്‍ക്ക് ഫലം
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്രെറ്റ, വെന്യു മോഡലുകൾ തിളങ്ങി; മാർച്ചിൽ വിൽപ്പന പൊടിപൊടിച്ച് ഹ്യുണ്ടായി
മാർച്ച് മാസത്തെ വിൽപ്പന കണക്കുകൾ പങ്കുവെച്ച് കൊറിയൻ നിർമ്മാതാക്കളായ ഹ്യുണ്ടായി. 2021 മാർച്ച് മാസത്തിൽ 64,621 യൂണിറ്റ് വിൽപ്പനയാണ് നിർമ്മാതാക്കൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2020-ൽ ഇതേ മാസത്തേക്കാൾ 100 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മൊത്തം 64,621 യൂണിറ്റുകളിൽ ആഭ്യന്തര വിൽപ്പനയിൽ 52,600 യൂണിറ്റും അന്താരാഷ്ട്ര വിപണിയിലേക്കുള്ള കയറ്റുമതിയിൽ 12,021 യൂണിറ്റുകളും ഉൾപ്പെടുന്നു.

2020 മാർച്ചുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിൽപ്പനയിൽ 100 ശതമാനം വർധനവാണ് ഉണ്ടായിയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ 5,979 ആയിരുന്ന കയറ്റുമതി, ഇത് ഈ വർഷം 101 ശതമാനമായി ഉയർന്നു.

ഹ്യുണ്ടായി ക്രെറ്റ, വെന്യു, പുതിയ ഹ്യുണ്ടായ് i20 എന്നിവ വാങ്ങുന്നവർക്കിടയിൽ വളരെ പ്രചാരമുള്ള മോഡലുകളായി തുടരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രെറ്റയുടെ 12,640 യൂണിറ്റുകൾ, വെന്യുവിന്റെ 10,722 യൂണിറ്റുകൾ, ഗ്രാൻഡ് i10 നിയോസിന്റെ 11,020 യൂണിറ്റുകൾ, പുതിയ i20-യുടെ 9,045 യൂണിറ്റുകൾ, വെർണയുടെ 2,778 യൂണിറ്റുകൾ, ഓറയുടെ 3,915 യൂണിറ്റുകൾ എന്നിങ്ങനെയാണ് വിൽപ്പന കണക്കുകൾ.

ക്രെറ്റ തന്നെയാണ് ബ്രാൻഡിനായി മികച്ച വിൽപ്പന നടത്തുന്നതും. ഈ പ്രകടനത്തെ ഹ്യൂണ്ടായിയുടെ സൂപ്പർ പെർഫോമർ മോഡലുകളായ ക്രെറ്റ, വെന്യു, വെർണ, നിയോസ്, പുതിയ i20 എന്നിവ പിന്തുണച്ചിട്ടുണ്ട്.
MOST READ: സെൽറ്റോസ് ഗ്രാവിറ്റി എഡിഷൻ ഇന്ത്യയിലേക്കും; ശ്രേണി പിടിച്ചടക്കാൻ തുനിഞ്ഞ് കിയ മോട്ടോർസ്

ഹ്യുണ്ടായി എസ്‌യുവികളുടെ ശക്തമായ പോർട്ട്ഫോളിയോയ്ക്കൊപ്പം, വരാനിരിക്കുന്ന ഏഴ് സീറ്റർ എസ്‌യുവി - അൽകാസർ ഈ വിഭാഗത്തിൽ പുതിയ മാതൃക സൃഷ്ടിക്കുമെന്ന് ഡയറക്ടർ (സെയിൽസ്, മാർക്കറ്റിംഗ് & സർവീസ്) തരുൺ ഗാർഗ് പറഞ്ഞു.

ഇതിനോടകം തന്നെ വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങൾ പുറത്തുവരുകയും ചെയ്തു. 2021 ഏപ്രിൽ 6-ന് മോഡലിനെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഡിസൈൻ ഘടകങ്ങൾ ഏറെക്കുറെ ക്രെറ്റയ്ക്ക് സമാനമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫീച്ചറുകളും, സവിശേഷതകളും, എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ എന്നിവയെല്ലാം ക്രെറ്റയ്ക്ക് സമാനമായി തന്നെ മുന്നോട്ട് കൊണ്ടുപോകും.

വാഹനത്തിന്റെ ഡെലിവറികൾ ഈ വർഷം ജൂൺ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന 7 സീറ്റർ എസ്‌യുവിക്കായി കമ്പനി ഇതിനകം തന്നെ ബുക്കിംഗ് ആരംഭിച്ചതായിട്ടാണ് റിപ്പോർട്ട്.