SXR 125 വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി; അവതരണം ഉടനെന്ന് അപ്രീലിയ

2020 ഡിസംബറില്‍ ഇന്ത്യയില്‍ വിപണിയിലെത്തിയ അപ്രീലിയ SXR 160 മാക്‌സി സ്‌കൂട്ടറിന് മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിച്ചത്. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മാക്‌സി സ്‌കൂട്ടര്‍ കൂടിയായിരുന്നു ഇത്.

SXR 125 വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി; അവതരണം ഉടനെന്ന് അപ്രീലിയ

വിപണിയില്‍ ലഭിച്ച ഈ സ്വീകാര്യത മനസ്സിലാക്കി കമ്പനി ഇപ്പോള്‍ SXR 125 എന്ന പേരില്‍ ഒരു മാക്‌സി സ്‌കൂട്ടര്‍ കൂടി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി കമ്പനി സ്‌കൂട്ടറിനായുള്ള ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു.

SXR 125 വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി; അവതരണം ഉടനെന്ന് അപ്രീലിയ

നിര്‍മ്മാതാക്കള്‍ നിലവില്‍ സ്റ്റോം 125, SR 125, SR160, SXR 160 എന്നീ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നു. വരാനിരിക്കുന്ന SXR 125 സ്‌കൂട്ടറിനെയും കമ്പനി ഇപ്പോള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയും വില വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

MOST READ: കാണാൻ നല്ല ഗുമ്മാണേലും എൽഇഡി ലൈറ്റുകൾക്കുമുണ്ട് ദൂഷ്യങ്ങൾ

SXR 125 വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി; അവതരണം ഉടനെന്ന് അപ്രീലിയ

ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന കമ്പനിയുടെ രണ്ടാമത്തെ മാക്‌സി സ്‌കൂട്ടറാണ് അപ്രീലിയ SXR 125. പിയാജിയോ ഇന്ത്യയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലും അപ്രീലിയയുടെ വെബ്സൈറ്റ് വഴിയും 5,000 രൂപ കുറഞ്ഞ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു.

SXR 125 വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി; അവതരണം ഉടനെന്ന് അപ്രീലിയ

വരും ആഴ്ചകളില്‍ സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മഹാരാഷ്ട്രയിലെ കമ്പനിയുടെ ബാരാമതി പ്ലാന്റില്‍ ഇതിനോടകം തന്നെ ഉത്പാദനം ആരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റില്‍ വില പരാമര്‍ശിക്കുന്നത് ഇപ്പോള്‍ കാണാന്‍ സാധിക്കും.

MOST READ: കൊവിഡ് രണ്ടം തരംഗത്തില്‍ വലഞ്ഞ് കാര്‍ നിര്‍മാതാക്കള്‍; ഒരാഴ്ചത്തേക്ക് പ്ലാന്റുകള്‍ അടക്കുന്നുവെന്ന് എംജി

SXR 125 വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി; അവതരണം ഉടനെന്ന് അപ്രീലിയ

പൂനെയില്‍ സ്‌കൂട്ടറിന് 1.15 ലക്ഷം രൂപയും ഡല്‍ഹിയില്‍ 1.16 ലക്ഷം രൂപയുമാണ് വില നല്‍കിയിരിക്കുന്നത്. ഇവ അപ്രീലിയ SXR 125-ന്റെ എക്‌സ്‌ഷോറൂം വിലകളാണെങ്കില്‍, SXR 150-നേക്കാള്‍ 10,000 രൂപ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

SXR 125 വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി; അവതരണം ഉടനെന്ന് അപ്രീലിയ

അപ്രീലിയ SXR 125 മാക്‌സി-സ്‌കൂട്ടര്‍ അതിന്റെ ഉയര്‍ന്ന പതിപ്പായ SXR 160-യില്‍ നിന്ന് നിരവധി സവിശേഷതകള്‍ കടമെടുക്കുന്നുണ്ട്. രണ്ട് സ്‌കൂട്ടറുകളും ഒരേ ഉപകരണങ്ങളും ഫീച്ചറുകളുമാകും പങ്കിടുക. കളര്‍ സ്‌കീമുകളും സമാനമായിരിക്കും, കൂടാതെ മാറ്റ് ബ്ലാക്ക്, ഗ്ലോസി വൈറ്റ്, ഗ്ലോസി റെഡ്, മാറ്റ് ബ്ലൂ എന്നിവ ഉള്‍പ്പെടും.

MOST READ: പൾസർ മോഡലുകൾക്ക് പുതിയ ഡാഗർ എഡ്ജ് എഡിഷൻ പതിപ്പുകൾ സമ്മാനിച്ച് ബജാജ്

SXR 125 വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി; അവതരണം ഉടനെന്ന് അപ്രീലിയ

അപ്രീലിയ RS സീരീസില്‍ കാണുന്നതുപോലെ സമാനമായ ഫ്രണ്ട് ഫാസിയയുമായാണ് പുതിയ SXR 125 എത്തുന്നത്. RS660-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സവിശേഷമായ ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ടിന്‍ഡ് ഫ്‌ലൈ സ്‌ക്രീന്‍ എന്നിവ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

SXR 125 വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി; അവതരണം ഉടനെന്ന് അപ്രീലിയ

സ്‌പോര്‍ട്ടി 'Y' ആകൃതിയിലുള്ള അലോയ് വീലുകള്‍, വലിയ എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റുകള്‍, വിശാലമായ സീറ്റ്, ഫ്‌ലാറ്റ് ഫുട്ബോര്‍ഡ് എന്നിവയും അപ്രീലിയ SXR 125-ന് ലഭിക്കും. ഒരു ഗ്ലോവ് ബോക്‌സ്, യുഎസ്ബി ചാര്‍ജര്‍ എന്നിവയും ഇതിന്റെ പ്രധാന സവിശേഷതകളാണ്.

MOST READ: ക്രെറ്റക്ക് വീണ്ടും വില കൂട്ടി ഹ്യുണ്ടായി; പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വർധനവ് ഇങ്ങനെ

SXR 125 വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി; അവതരണം ഉടനെന്ന് അപ്രീലിയ

7 ലിറ്റര്‍ ശേഷിയുള്ള ഫ്യുവല്‍ ടാങ്കും SXR 160-ല്‍ കാണപ്പെടുന്നതിന് സമാനമാണ്. സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, എബിഎസ് സ്റ്റാറ്റസ്, ട്രിപ്പ് മീറ്റര്‍, ഇന്ധനം എന്നിവയ്ക്കായുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, ബ്ലൂടൂത്ത് മൊബൈല്‍ കണക്റ്റിവിറ്റിയും മോഡലിന്റെ സവിശേഷതകളാകും.

SXR 125 വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി; അവതരണം ഉടനെന്ന് അപ്രീലിയ

125 സിസി, 3 വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ട് എയര്‍ കൂള്‍ഡ് എഞ്ചിനാകും സ്‌കൂട്ടറിന് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 7,600 rpm-ല്‍ 9.3 bhp കരുത്തും 6,250 rpm-ല്‍ 9.2 Nm torque ഉം സൃഷ്ടിക്കുന്നു.

SXR 125 വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി; അവതരണം ഉടനെന്ന് അപ്രീലിയ

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്കുകളും വഴിയാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 140 mm ഡ്രം ബ്രേക്കുമാണ് ലഭിക്കുന്നത്. അധിക സുരക്ഷയ്ക്കായി സംയോജിത ബ്രേക്കിംഗ് സിസ്റ്റം (CBS) കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia Revealed SXR 125 Price On Official Website, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X