കൊവിഡ് രണ്ടാം തരംഗത്തില്‍ വലഞ്ഞ് കാര്‍ നിര്‍മാതാക്കള്‍; ഒരാഴ്ചത്തേക്ക് പ്ലാന്റുകള്‍ അടക്കുന്നുവെന്ന് എംജി

കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ വലിയ പ്രതിസന്ധിയാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാഖിപ്പിട്ടില്ലെങ്കിലും കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിന് സമാനമായ കാര്യങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്.

കൊവിഡ് രണ്ടം തരംഗത്തില്‍ വലഞ്ഞ് കാര്‍ നിര്‍മാതാക്കള്‍; ഒരാഴ്ചത്തേക്ക് പ്ലാന്റുകള്‍ അടക്കുന്നുവെന്ന് എംജി

പല വാഹന നിര്‍മ്മാതാക്കളും ഈ സാഹചര്യത്തില്‍ പ്രതിസന്ധി അറിയിച്ച് മുന്നോട്ട് എത്തികഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എംജി മോട്ടോറും രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ് രണ്ടം തരംഗത്തില്‍ വലഞ്ഞ് കാര്‍ നിര്‍മാതാക്കള്‍; ഒരാഴ്ചത്തേക്ക് പ്ലാന്റുകള്‍ അടക്കുന്നുവെന്ന് എംജി

രാജ്യത്തുടനീളം കൊവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗുജറാത്തിലെ ഹാലോളിലുള്ള പ്ലാന്റ് അടച്ചുപൂട്ടാന്‍ കമ്പനി തീരുമാനിച്ചതായി അറിയിച്ചു. ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ പ്ലാന്റ് കുറഞ്ഞത് ഏഴു ദിവസമെങ്കിലും അടച്ചിടുമെന്ന് കാര്‍ നിര്‍മ്മാതാവ് സ്ഥിരീകരിച്ചു.

MOST READ: ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

കൊവിഡ് രണ്ടം തരംഗത്തില്‍ വലഞ്ഞ് കാര്‍ നിര്‍മാതാക്കള്‍; ഒരാഴ്ചത്തേക്ക് പ്ലാന്റുകള്‍ അടക്കുന്നുവെന്ന് എംജി

കൊവിഡിന്റെ വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ ശ്രമത്തില്‍ ഭാഗമാകുന്നുവെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ സ്ഥിരീകരിച്ചു.

കൊവിഡ് രണ്ടം തരംഗത്തില്‍ വലഞ്ഞ് കാര്‍ നിര്‍മാതാക്കള്‍; ഒരാഴ്ചത്തേക്ക് പ്ലാന്റുകള്‍ അടക്കുന്നുവെന്ന് എംജി

'കൊവിഡിന്റെ വ്യാപനം ചെറുക്കുന്നതിനായി ഹാലോളലെ ഞങ്ങളുടെ പ്ലാന്റ് 7 ദിവസത്തേക്ക് അടയ്ക്കാന്‍ തീരുമാനിച്ചു. ഈ കഠിനമായ സമയങ്ങളില്‍ സുരക്ഷിതരായി തുടരാനും സമൂഹത്തെ പരിപാലിക്കാനും തങ്ങളുടെ ജീവനക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

MOST READ: പുത്തൻ ലോഗോ ഇന്ത്യയിൽ അവതരിപ്പിച്ച് കിയ; പരിഷ്കരിച്ച സോനെറ്റ് സെൽറ്റോസ് മോഡലുകൾ അടുത്ത മാസം വിപണിയിലെത്തും

കൊവിഡ് രണ്ടം തരംഗത്തില്‍ വലഞ്ഞ് കാര്‍ നിര്‍മാതാക്കള്‍; ഒരാഴ്ചത്തേക്ക് പ്ലാന്റുകള്‍ അടക്കുന്നുവെന്ന് എംജി

എംജി മോട്ടോര്‍ ഈ പ്ലാന്റില്‍ നിന്ന് ഇന്ത്യയിലെ ജനപ്രിയ ഓഫറുകളായ ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ZS ഇവികള്‍ എന്നിവ നിര്‍മ്മിക്കുന്നു. വാഹന വ്യവസായം ഇതിനകം സെമികണ്ടക്ടര്‍ ചിപ്പുകളുടെ കടുത്ത ക്ഷാമം നേരിടുന്നു.

കൊവിഡ് രണ്ടം തരംഗത്തില്‍ വലഞ്ഞ് കാര്‍ നിര്‍മാതാക്കള്‍; ഒരാഴ്ചത്തേക്ക് പ്ലാന്റുകള്‍ അടക്കുന്നുവെന്ന് എംജി

ഇപ്പോള്‍ മഹാരാഷ്ട്രയിലെയും NCR-ലെയും ഉല്‍പാദനത്തിലെ തടസ്സം വിതരണ ശൃംഖലയെ കൂടുതല്‍ വഷളാക്കി. ഇത് ഏപ്രിലില്‍ എംജിയുടെ ആസൂത്രിത വാഹന ഉല്‍പാദനത്തെ 20 മുതല്‍ 30 ശതമാനം വരെ ബാധിച്ചേക്കാം, വരും മാസങ്ങളില്‍ രൂക്ഷമാകാമെന്നും കമ്പനി സൂചന നല്‍കി.

MOST READ: 10,000 കടന്ന് വിൽപ്പന, താരപരിവേഷത്തിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350

കൊവിഡ് രണ്ടം തരംഗത്തില്‍ വലഞ്ഞ് കാര്‍ നിര്‍മാതാക്കള്‍; ഒരാഴ്ചത്തേക്ക് പ്ലാന്റുകള്‍ അടക്കുന്നുവെന്ന് എംജി

അതേസമയം രാജ്യത്തിന് ആവശ്യങ്ങള്‍ സഹായങ്ങള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.

കൊവിഡ് രണ്ടം തരംഗത്തില്‍ വലഞ്ഞ് കാര്‍ നിര്‍മാതാക്കള്‍; ഒരാഴ്ചത്തേക്ക് പ്ലാന്റുകള്‍ അടക്കുന്നുവെന്ന് എംജി

രാജ്യത്തുടനീളം നേരിടുന്ന പ്രതിസന്ധി കുറയ്ക്കുന്നതിന് സഹായിക്കുന്നതിനായി മെഡിക്കല്‍ ഓക്‌സിജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് മോക്‌സി ആസ്ഥാനമായുള്ള ദേവ്‌നന്ദന്‍ ഗ്യാസുമായി കമ്പനി അടുത്തിടെ സഹകരണം പ്രഖ്യാപിച്ചിരുന്നു.

MOST READ: പരിഷ്കരണങ്ങളോടെ 2021 ട്രൈബർ പുറത്തിറക്കി റെനോ; വില 5.30 ലക്ഷം രൂപ

കൊവിഡ് രണ്ടം തരംഗത്തില്‍ വലഞ്ഞ് കാര്‍ നിര്‍മാതാക്കള്‍; ഒരാഴ്ചത്തേക്ക് പ്ലാന്റുകള്‍ അടക്കുന്നുവെന്ന് എംജി

പ്ലാന്റില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്നും എംജി അറിയിച്ചിരുന്നു. വര്‍ദ്ധിച്ചുവരുന്ന കൊവിഡ് -19 കേസുകള്‍ക്കിടയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്ന മൂന്നാമത്തെ കാര്‍ നിര്‍മാതാക്കളാണ് എംജി മോട്ടോര്‍. അടുത്തിടെ, ഹീറോ മോട്ടോകോര്‍പ്പും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും സമാനമായ നീക്കങ്ങള്‍ പ്രഖ്യാപിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
COVID-19 Crisis: MG Motor India Announced Halol Plant To Remain Shut For A Week, All Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X