പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ

രാജ്യത്തെ എൻട്രി ലെവൽ 125 സ്പോർട്‌സ് ബൈക്ക് ശ്രേണിയിലേക്ക് പുതിയ പൾസർ NS125 മോഡലിനെ അവതരിപ്പിച്ച് ബജാജ്. കമ്യൂട്ടർ മോട്ടോർസൈക്കിളുകളെ മാത്രം പരിചിതമായിരുന്ന സെഗ്മെന്റിലേക്ക് NS ഒരുക്കുന്നത് വ്യത്യ‌സ്ത അനുഭവമാകും.

പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ

93,690 രൂപയുടെ എക്സ്ഷോറൂം വിലയുള്ള ഈ കുഞ്ഞൻ ബൈക്ക് ബജാജ് പൾസർ NS ശ്രേണിയിലെ ഏറ്റവും താങ്ങാവുന്ന ഓഫറായി മാറുന്നുവെന്നതും ശ്രദ്ധേയമാണ്. NS125 അതിന്റെ വലിയ സഹോദരങ്ങളായ NS160, NS200 എന്നിവയുടെ അതേ രൂപകൽപ്പനയാണ് കടമെടുത്തിരിക്കുന്നത്.

പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ

കൂടാതെ സവിശേഷമായ ഹെഡ്‌ലാമ്പ്, 12 ലിറ്റർ മസ്ക്കുലർ ഫ്യുവൽ ടാങ്ക്, ട്വിൻ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയും കാഴ്ച്ചയിൽ പൾസർ NS125 പതിപ്പിനെ മനോഹരമാക്കുന്നുണ്ട്. സ്പ്ലിറ്റ് ഗ്രാബ് റെയിൽ, ഷാർപ്പ് രൂപത്തിലുള്ള ബെല്ലി പാൻ എന്നിവയാണ് ഇതിന്റെ മറ്റ് സ്പോർട്ടി ആകർഷണങ്ങൾ.

MOST READ: അഡ്വഞ്ചര്‍ പരിവേഷത്തില്‍ മഹീന്ദ്ര മോജോ; കാണാം വീഡിയോ

പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ

മോട്ടോർസൈക്കിളിനെ പെരീമീറ്റർ ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. 124 സിസി, എയർ-കൂൾഡ് എഞ്ചിനാണ് പൾസർ NS125 പതിപ്പിന് തുടിപ്പേകുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ യൂണിറ്റ് 8500 rpm-ൽ 12 bhp കരുത്തും 7000 rpm-ൽ 11 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ

നൈട്രോക്സ് മോണോ-ഷോക്ക് അബ്സോർബറുകൾ ഉയർന്ന വേഗതയിൽ പോലും മോട്ടോർസൈക്കിളിന് മികച്ച സ്റ്റൈബിലിറ്റിയാണ് നൽകുന്നത്. മോട്ടോർസൈക്കിളിന് 144 കിലോഗ്രാം ഭാരമാണുള്ളത്.

MOST READ: ചേതക് ഇലക്‌ട്രിക് ഇനി ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും, പുതിയ പ്രഖ്യാപനവുമായി ബജാജ്

പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ

ബീച്ച് ബ്ലൂ, ഫിയറി ഓറഞ്ച്, ബർട്ട് റെഡ്, പ്യൂവർ ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് ബജാജ് NS125 വിപണിയിൽ എത്തുന്നത്. ബാഡ്‌ജിംഗിനും പുതിയ ബ്ലൂ കളർ ഓപ്ഷനും പുറമെ അലോയ് വീലുകൾക്കുള്ള മെറ്റാലിക് ഗ്രേ പെയിന്റ് ബാക്കി NS ശ്രേണിയിൽ നിന്ന് കുഞ്ഞൻ മോഡലിനെ വേറിട്ടു നിർത്തുന്നു.

പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ

ഇന്ത്യയിലുടനീളമുള്ള ബജാജ് ഷോറൂമുകളിൽ പുതിയ മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് ഉടൻ ആരംഭിക്കും. തുടർന്ന് ഈ മാസം അവസാനത്തോടെ ബജാജ് പൾസർ NS125 ബൈക്കിനായുള്ള ഡെലിവറിയും ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

MOST READ: ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്‌സ്‌പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്

പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ

125 സ്പോർട്‌സ് ബൈക്ക് ശ്രേണിയിൽ കെടിഎം 125 ഡ്യൂക്കാണ് പുതിയ ബജാജ് മോഡലിന്റെ പ്രധാന എതിരാളി. ഡ്യൂക്കിനേക്കാൾ 50,000 രൂപയോളം കുറവാണ് പുതിയ NS125-ന് എന്ന കാരണം മതിയാകും ബജാജിന് സെഗ്മെന്റിൽ പിടിച്ചുനിൽക്കാൻ.

പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ

പുതിയ NS125 എൻ‌ട്രി സ്പോർട്ട് ബൈക്ക് വിഭാഗത്തിൽ ബ്രാൻഡിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്ന് ബജാജ് മോട്ടോർസൈക്കിൾസിന്റെ പ്രസിഡന്റ് സാരംഗ് കനാഡെ പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Auto Launched The New Pulsr NS125 In India. Read in Malayalam
Story first published: Tuesday, April 20, 2021, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X