ചേതക് ഇലക്ട്രിക്കിന് വില വര്‍ധനവുമായി ബജാജ്; വില വിവരങ്ങള്‍ ഇങ്ങനെ

ആഭ്യന്തര നിര്‍മ്മാതാക്കളായ ബജാജ് 2021 ജനുവരിയില്‍ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറായ ചേതകിനും വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

ചേതക് ഇലക്ട്രിക്കിന് വില വര്‍ധനവുമായി ബജാജ്; വില വിവരങ്ങള്‍ ഇങ്ങനെ

അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഏകദേശം 5,000 രൂപ മുതല്‍ 15,000 രൂപയാണ് കമ്പനി വില ഉയര്‍ത്തിയത്.

ചേതക് ഇലക്ട്രിക്കിന് വില വര്‍ധനവുമായി ബജാജ്; വില വിവരങ്ങള്‍ ഇങ്ങനെ

അര്‍ബന്‍ പതിപ്പില്‍ 15,000 രൂപയും പ്രീമിയം പതിപ്പില്‍ 5,000 രൂപയും ഇനി അധികം മുടക്കണം. ഇതോടെ അര്‍ബന്‍ പതിപ്പിന്റെ പുതുക്കിയ വില 1.15 ലക്ഷം രൂപയും (പഴയ വില 1.00 ലക്ഷം രൂപ) പ്രീമിയം പതിപ്പിന് 1.20 ലക്ഷം (പഴയ വില 1.15 ലക്ഷം രൂപ) രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

ചേതക് ഇലക്ട്രിക്കിന് വില വര്‍ധനവുമായി ബജാജ്; വില വിവരങ്ങള്‍ ഇങ്ങനെ

വില വര്‍ധനവ് സംഭവിച്ചതു ഒഴിച്ചുനിര്‍ത്തിയാല്‍ സ്‌കൂട്ടറില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. വില വര്‍ധന് വില്‍പ്പനയെ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു.

ചേതക് ഇലക്ട്രിക്കിന് വില വര്‍ധനവുമായി ബജാജ്; വില വിവരങ്ങള്‍ ഇങ്ങനെ

ഫീച്ചര്‍ സമ്പന്നമായിട്ടാണ് ഇരുമോഡലുകളും വിപണിയില്‍ എത്തുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ രണ്ട് വേരിയന്റുകളും 4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് നല്‍കുന്നത്.

MOST READ: പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

ചേതക് ഇലക്ട്രിക്കിന് വില വര്‍ധനവുമായി ബജാജ്; വില വിവരങ്ങള്‍ ഇങ്ങനെ

ഈ ഇലക്ട്രിക് പവര്‍ട്രെയിന്‍ സ്‌കൂട്ടറിന് പരമാവധി 90 കിലോമീറ്റര്‍ പരിധിയും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയും നല്‍കും. ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 4 മണിക്കൂര്‍ എടുക്കും.

ചേതക് ഇലക്ട്രിക്കിന് വില വര്‍ധനവുമായി ബജാജ്; വില വിവരങ്ങള്‍ ഇങ്ങനെ

ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറില്‍ നിരവധി സവിശേഷതകളും സാങ്കേതികവിദ്യയും ഉണ്ട്. എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എബിഎസിനൊപ്പം ഡിസ്‌ക് ബ്രേക്കുകള്‍, റിവേഴ്‌സ് അസിസ്റ്റിനൊപ്പം റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

MOST READ: നവീകരണങ്ങളോടെ ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 5.30 ലക്ഷം രൂപ

ചേതക് ഇലക്ട്രിക്കിന് വില വര്‍ധനവുമായി ബജാജ്; വില വിവരങ്ങള്‍ ഇങ്ങനെ

ബജാജ് ചേതക് അര്‍ബന്‍ വേരിയന്റിന് രണ്ട് നിറങ്ങള്‍ തെരഞ്ഞെടുക്കാം: സിട്രസ് റഷ്, സൈബര്‍ വൈറ്റ്. എന്നാല്‍ ടോപ്പ്-സ്‌പെക്ക് 'പ്രീമിയം' ട്രിം അഞ്ച് വ്യത്യസ്ത പെയിന്റ് സ്‌കീമുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. സിട്രസ് റഷ്, ഹാസല്‍നട്ട്, ബ്രൂക്ലിന്‍ ബ്ലാക്ക്, വെല്ലുട്ടോ റോസോ, ഇന്‍ഡിഗോ മെറ്റാലിക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ചേതക് ഇലക്ട്രിക്കിന് വില വര്‍ധനവുമായി ബജാജ്; വില വിവരങ്ങള്‍ ഇങ്ങനെ

മിനിമലിസ്റ്റിക് ഡിസൈനും ഗ്രാഫിക്‌സും ഉള്‍ക്കൊള്ളുന്ന, റെട്രോ-ക്ലാസിക് ഡിസൈനാണ് വൈബ്രന്റ് കളര്‍ സ്‌കീം വാഗ്ദാനം ചെയ്യുന്നത്. വശവും പിന്‍ പ്രൊഫൈലും ലളിതമായ ലൈനുകളും ക്രീസുകളുമായാണ് ചേതക് ഇലക്ട്രിക്കിനെ ബജാജ് അവതരിപ്പിക്കുന്നത്.

More from DriveSpark

Article Published On: Wednesday, March 10, 2021, 18:45 [IST]
English summary
Bajaj Hiked Chetak Electric Scooter Price, Find Here New Price List. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X