സൂപ്പർ ബൈക്കുകളിലെ ഭീകരൻ, പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 മോഡലിന്റെ ടീസർ ചിത്രവുമായി ഡ്യുക്കാട്ടി

2021 മോഡൽ സ്ട്രീറ്റ്ഫൈറ്റർ V4 നേക്കഡ് റോഡ്‌സ്റ്റർ സൂപ്പർ ബൈക്കുമായി ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ് ഇറ്റാലിയൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ഡ്യുക്കാട്ടി.

സൂപ്പർ ബൈക്കുകളിലെ ഭീകരൻ, പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 മോഡലിന്റെ ടീസർ ചിത്രവുമായി ഡ്യുക്കാട്ടി

അധികം വൈകാതെ നിരത്തുകളിലേക്ക് പായാൻ ഒരുങ്ങുന്ന ബൈക്കിന്റെ ടീസർ ചിത്രവും കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വരും ആഴ്ച്ചയിൽ തന്നെ ഡ്യുക്കാട്ടിയുടെ മുൻനിര നേക്കഡ് സൂപ്പർബൈക്ക് ഇന്ത്യയിൽ വിപണിയിലെത്താനാണ് സാധ്യത.

സൂപ്പർ ബൈക്കുകളിലെ ഭീകരൻ, പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 മോഡലിന്റെ ടീസർ ചിത്രവുമായി ഡ്യുക്കാട്ടി

ഇന്ത്യയിലെ ഡ്യുക്കാട്ടി ഡീലർഷിപ്പുകൾ മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് ഇതിനോടകം ആരംഭിച്ചതായാണ് വാർത്തകളും. സ്ട്രീറ്റ്‌ഫൈറ്റർ V4 അതിന്റെ എഞ്ചിൻ എഞ്ചിൻ, ഇലക്‌ട്രോണിക്‌സ് പാക്കേജ് എന്നിവ പാനിഗാലെ V4 സ്പോർട്‌സ് ബൈക്കിൽ നിന്ന് കടമെടുത്താണ് എത്തുന്നത്.

MOST READ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

സൂപ്പർ ബൈക്കുകളിലെ ഭീകരൻ, പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 മോഡലിന്റെ ടീസർ ചിത്രവുമായി ഡ്യുക്കാട്ടി

അതോടൊപ്പം ആക്രമണാത്മക രൂപകൽപ്പനയും, ബൈ-പ്ലെയിൻ വിംഗ്‌സും 2021 മോഡൽ സ്ട്രീറ്റ്‌ഫൈറ്ററിന്റെ പ്രത്യേകതകളാകും. ഈ സവിശേഷത ആദ്യമായാണ് ഒരു നേക്കഡ് ബൈക്ക് വിഭാഗത്തിലേക്ക് എത്തുന്നത് എന്നകാര്യവും വളരെ ശ്രദ്ധേയമാണ്.

സൂപ്പർ ബൈക്കുകളിലെ ഭീകരൻ, പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 മോഡലിന്റെ ടീസർ ചിത്രവുമായി ഡ്യുക്കാട്ടി

ബേസ് സ്ട്രീറ്റ്ഫൈറ്റർ V4, സ്ട്രീറ്റ്ഫൈറ്റർ V4 S എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ഹൈപ്പർ-നേക്കഡ് മോട്ടോർസൈക്കിൾ ഇന്ത്യയിൽ ലഭ്യമാകും. പാനിഗാലെ V4, V4 S എന്നിവ പോലെ ഉയർന്ന മോഡലിന് ഓഹ്‌ലിൻസ് ഇലക്ട്രോണിക് സസ്‌പെൻഷൻ, ഓഹ്‌ലിൻസ് സ്റ്റിയറിംഗ് ഡാംപ്പർ, ഭാരം കുറഞ്ഞ മാർഷെസിനി വീലുകൾ എന്നിവ ലഭ്യമാകും.

MOST READ: ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

സൂപ്പർ ബൈക്കുകളിലെ ഭീകരൻ, പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 മോഡലിന്റെ ടീസർ ചിത്രവുമായി ഡ്യുക്കാട്ടി

ഡ്യുക്കാട്ടിയുടെ നേക്കഡ് മോട്ടോർസൈക്കിൾ ലൈനപ്പിലെ ഏറ്റവും ഷാർപ്പ് രൂപകൽപ്പനയാണ് സ്ട്രീറ്റ്ഫൈറ്റർ V4-നുള്ളത്. അതോടൊപ്പം ഒരു ഭീകര ലുക്കും ബൈക്കിന്റെ ആകർഷണീയത ഉറപ്പുവരുത്തുന്നുണ്ട്.

സൂപ്പർ ബൈക്കുകളിലെ ഭീകരൻ, പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 മോഡലിന്റെ ടീസർ ചിത്രവുമായി ഡ്യുക്കാട്ടി

സ്ട്രീറ്റ്ഫൈറ്റിന്റെ ആക്രമണാത്മക രൂപകൽപ്പന, ബോൾഡ് ലൈനുകൾ, സിംഗിൾ-സൈഡഡ് സ്വിംഗാർം നൽകുന്ന 'മീൻസ് ബിസിനസ്' ലൂക്ക് എന്നിവ അർഥമാക്കുന്നത് ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച മോട്ടോർസൈക്കിളുകളിൽ ഒന്നാണെന്നതാണ്.

MOST READ: മഹീന്ദ്രയുടെ ഓക്സിജൻ ഓൺ വീൽസ് പദ്ധതി പഞ്ചാബിലേക്കും, കൈയ്യടിച്ച് രാജ്യം

സൂപ്പർ ബൈക്കുകളിലെ ഭീകരൻ, പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 മോഡലിന്റെ ടീസർ ചിത്രവുമായി ഡ്യുക്കാട്ടി

വാസ്തവത്തിൽ 2019 EICMA ഷോയിൽ ഏറ്റവും മനോഹരമായ മോട്ടോർസൈക്കിളിനുള്ള അവാർഡ് വരെ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4 സ്വന്തമാക്കിയിരുന്നു. ബൈക്കിന്റെ സൈഡ് പാനലുകളുടെ ഓരോ വശത്തും ഘടിപ്പിച്ചിരിക്കുന്ന മോട്ടോജിപി സ്റ്റൈൽ ബൈ-പ്ലെയിൻ 270 കിലോമീറ്റർ വേഗതയിൽ 28 കിലോ ഡൗൺ-ഫോഴ്‌സ് ഉത്പാദിപ്പിക്കുമെന്ന് പറയപ്പെടുന്നു.

സൂപ്പർ ബൈക്കുകളിലെ ഭീകരൻ, പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 മോഡലിന്റെ ടീസർ ചിത്രവുമായി ഡ്യുക്കാട്ടി

ഇറ്റാലിയൻ ബ്രാൻഡ് 2020 ഒക്ടോബറിൽ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4 S വേരിയന്റിൽ ഒരു പുതിയ ഡാർക്ക് സ്റ്റെൽത്ത് മാറ്റ് ബ്ലാക്ക് കളർ ഓപ്ഷൻ കൂടി അവതരിപ്പിച്ചിരുന്നു. അതിൽ മോട്ടോർസൈക്കിളിന് വലിയ റേഡിയേറ്റർ, ഫുട്പെഗുകൾ, എക്‌സ്‌ഹോസ്റ്റ് കവർ എന്നിവയ്ക്ക് ചുറ്റും സിൽവർ ആക്‌സന്റുകൾ കമ്പനി സമ്മാനിച്ചു.

സൂപ്പർ ബൈക്കുകളിലെ ഭീകരൻ, പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 മോഡലിന്റെ ടീസർ ചിത്രവുമായി ഡ്യുക്കാട്ടി

അതുപോലെ തന്നെ ഡ്യുക്കാട്ടി റെഡിലെ സൂക്ഷ്മ സ്ക്രിപ്റ്റ് ഗ്രാഫിക്സ്. ബ്ലാക്ക് ഔട്ട് കളർ സ്കീം എന്നിവ V4 S മോഡലിൽ മാത്രമേ ലഭ്യമാകൂ. സ്ട്രീറ്റ്ഫൈറ്ററിലെ 1,103 സിസി, V4 എഞ്ചിൻ 13,000 rpm-ൽ 205 bhp കരുത്തും 9,500 rpm-ൽ 122 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

സൂപ്പർ ബൈക്കുകളിലെ ഭീകരൻ, പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 മോഡലിന്റെ ടീസർ ചിത്രവുമായി ഡ്യുക്കാട്ടി

ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4 ഡ്യുക്കാട്ടി റെഡ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നിവയിലും ഇന്ത്യയിൽ പുറത്തിറക്കും. ഏകദേശം 19 മുതൽ 20 ലക്ഷം രൂപ വരെയായിരിക്കും ഈ സൂപ്പർ ബൈക്കിന്റെ രാജ്യത്തെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati India Teased The New 2021 Streetfighter V4 Launch Soon. Read in Malayalam
Story first published: Monday, May 10, 2021, 17:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X