മഹീന്ദ്രയുടെ ഓക്സിജൻ ഓൺ വീൽസ് പദ്ധതി പഞ്ചാബിലേക്കും, കൈയ്യടിച്ച് രാജ്യം

കൊവിഡ് രണ്ടാംതരംഗത്തിൽ വൻപ്രതിസന്ധിയിൽ തളർന്നു വീഴുന്ന ഇന്ത്യയെ ഏറെ അലട്ടുന്ന പ്രശ്നമായി തീർന്നിരിക്കുകയാണ് ഓക്‌സിജൻ ക്ഷാമം. എന്നാൽ ഇതിനു പരിഹാരമായി ഓക്സിജൻ ഓൺ വീൽസ് എന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര.

മഹീന്ദ്രയുടെ ഓക്സിജൻ ഓൺ വീൽസ് പദ്ധതി പഞ്ചാബിലേക്കും, കൈയ്യടിച്ച് രാജ്യം

മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിൽ മുഴുവൻ രാജ്യവും ഇപ്പോൾ മെഡിക്കൽ ഓക്സിജന്റെ അഭാവം നേരിടുന്നതിനാൽ മിക്ക ദുരിതബാധിത പ്രദേശങ്ങളിലും ഓക്സിജൻ വേഗത്തിൽ വിതരണം ചെയ്യുന്നതിനായാണ് കമ്പനി O2W പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.

മഹീന്ദ്രയുടെ ഓക്സിജൻ ഓൺ വീൽസ് പദ്ധതി പഞ്ചാബിലേക്കും, കൈയ്യടിച്ച് രാജ്യം

കൊവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിലെ ഓക്സിജൻ ലഭ്യത ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രാരംഭ ഘട്ടത്തിൽ മഹാരാഷ്ട്രയിലെ മുംബൈ, താനെ, പുണെ, ചക്കൻ, പിംപ്രി, നാഗ്പൂർ, നാസിക് നഗരങ്ങളിലായിരുന്നു നൂറിലധികം ബലേറോ പിക്കപ്പ് ട്രക്കുകൾ വിന്യസിച്ച് ‘ഓക്സിജൻ ഓൺ വീൽസ്' പദ്ധതി ആരംഭിച്ചത്.

MOST READ: ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

മഹീന്ദ്രയുടെ ഓക്സിജൻ ഓൺ വീൽസ് പദ്ധതി പഞ്ചാബിലേക്കും, കൈയ്യടിച്ച് രാജ്യം

ഇപ്പോൾ ഇത് പഞ്ചാബിലേക്കും ഈ സൗജന്യ സേവനം വ്യാപിപ്പിച്ചതായാണ് മഹീന്ദ്ര ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രികളിലേക്കും മറ്റ് മെഡിക്കൽ സൗകര്യങ്ങളിലേക്കും കൊണ്ടുപോകുന്നതിനായാണ് ഇവ പ്രവർത്തിക്കുന്നത്.

മഹീന്ദ്രയുടെ ഓക്സിജൻ ഓൺ വീൽസ് പദ്ധതി പഞ്ചാബിലേക്കും, കൈയ്യടിച്ച് രാജ്യം

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8531 പുതിയ കൊവിഡ് കേസുകളും 191 മരണങ്ങളും പഞ്ചാബിൽ റിപ്പോർട്ട് ചെയ്തു. സജീവ കേസുകളുടെ എണ്ണം 71,948 ൽ നിന്ന് 74,343 ആയി ഉയർന്നു.

MOST READ: 2021 D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ മോഡലുകൾ പുറത്തിറക്കി ഇസൂസു

മഹീന്ദ്രയുടെ ഓക്സിജൻ ഓൺ വീൽസ് പദ്ധതി പഞ്ചാബിലേക്കും, കൈയ്യടിച്ച് രാജ്യം

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3.6 ലക്ഷത്തിലധികം പോസിറ്റീവ് കേസുകളാണ് രാജ്യമെമ്പാടും റിപ്പോർട്ട് ചെയ്‌തത്. രാജ്യതലസ്ഥാനമായ ഡൽഹിയിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പദ്ധതിക്ക് അവിടെയും തുടക്കമായെന്ന് മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മഹീന്ദ്രയുടെ ഓക്സിജൻ ഓൺ വീൽസ് പദ്ധതി പഞ്ചാബിലേക്കും, കൈയ്യടിച്ച് രാജ്യം

അമിതമായ പ്രതികരണം കണക്കിലെടുത്ത് രോഗികളുടെ വീടുകളിൽ നേരിട്ട് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്ന കാര്യവും കമ്പനി പരിഗണിക്കുന്നുണ്ട്. കൂടാതെ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും ഐസൊലേഷൻ കേന്ദ്രങ്ങൾ നിർമിക്കുന്നതിനും ഗ്രൂപ്പ് സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണ്.

MOST READ: വാഹന രജിസ്ട്രേഷന്‍ ഇടിഞ്ഞു; 8 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കെന്ന് FADA

മഹീന്ദ്രയുടെ ഓക്സിജൻ ഓൺ വീൽസ് പദ്ധതി പഞ്ചാബിലേക്കും, കൈയ്യടിച്ച് രാജ്യം

മാത്രമല്ല മഹീന്ദ്രയുടെ പ്ലാന്റുകളും വിതരണക്കാരും ഒരു വ്യാവസായിക പ്രവർത്തനത്തിനും ഇപ്പോൾ ഓക്സിജൻ ഉപയോഗിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. മഹീന്ദ്രയുടെ ലോജസ്റ്റിക്‌സ് വിഭാഗത്തിനായിരിക്കും ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സേവനത്തിന്റെ നടത്തിപ്പ് ചുമതലയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മഹീന്ദ്രയുടെ ഓക്സിജൻ ഓൺ വീൽസ് പദ്ധതി പഞ്ചാബിലേക്കും, കൈയ്യടിച്ച് രാജ്യം

ഏതാനും ദിവസമായി ഇന്ത്യയിൽ നിത്യവും ശരാശരി മൂന്നര ലക്ഷത്തോളം പേർ പുതുതായി രോഗബാധിതരാവുന്നുണ്ടെന്നാണു കണക്ക്. കൊവിഡ് എന്ന മഹാമാരി മൂലം നിത്യവും ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണവും 3,500 കവിഞ്ഞിട്ടുണ്ട്.

Most Read Articles

Malayalam
English summary
Mahindra Group EXtended Oxygen On Wheels Project To Punjab. Read in Malayalam
Story first published: Monday, May 10, 2021, 16:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X